scorecardresearch

ബാക്കി വരുന്ന ചോറ് കൊണ്ട് അടിപൊളി പലഹാരം

വൈകിട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു ഹെൽത്തി സ്നാക്ക് ഇനി ഇൻസ്റ്റൻ്റായി തയ്യാറാക്കാം ബാക്കി വന്ന ചോറ് ഉപയോഗിച്ച്

വൈകിട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു ഹെൽത്തി സ്നാക്ക് ഇനി ഇൻസ്റ്റൻ്റായി തയ്യാറാക്കാം ബാക്കി വന്ന ചോറ് ഉപയോഗിച്ച്

author-image
WebDesk
New Update
Rice Snack

റൈസ് ബോൾസ്

ബാക്കിയായ ചോറ് കൊണ്ട് എന്ത് ചെയ്യും എന്ന് ആലോചിച്ച് വിഷമിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന പത്ത് മിനിറ്റ് റെസിപ്പിയാണ് 'റൈസ് ബോൾസ്'. സാധാരണയായി ചോറ് ബാക്കി വന്നാൽ അത് കളയുകയോ അല്ലെങ്കിൽ പഴങ്കഞ്ഞിയായി ഉപയോഗിക്കുകയോ ആണ് പതിവ്. എന്നാൽ വീട്ടിലുള്ള ലളിതമായ ചേരുവകൾ ചേർത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചികരവും ആരോഗ്യപ്രദവുമായ ഒരു വിഭവം ഇതിലൂടെ തയ്യാറാക്കാം. അധികം എണ്ണ ആവശ്യമില്ലത്തതിനാൽ  ഡയറ്റ് ചെയ്യുന്നവർക്കും ഇത് ധൈര്യമായി കഴിക്കാം. റവയും തൈരും പച്ചക്കറികളും ചേരുന്നതിനാൽ ഇത് പോഷകസമൃദ്ധവും ഉന്മേഷം നൽകുന്നതുമാണ്.

Advertisment

Also Read: ബാക്കി വന്ന ചപ്പാത്തി വീണ്ടും ചൂടാക്കേണ്ട, പകരം ഇങ്ങനെ ചെയ്തു നോക്കൂ

രാവിലെ പ്രഭാതഭക്ഷണമായോ അല്ലെങ്കിൽ വൈകുന്നേരം ചായക്കൊപ്പം കഴിക്കാവുന്ന പലഹാരമായോ ഇത് ഉപയോഗിക്കാം. വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ ദഹനത്തിനും ഇത് ഏറെ നല്ലതാണ്. ഉള്ളി, കാരറ്റ്, മല്ലിയില എന്നിവയുടെ സാന്നിധ്യം ഈ വിഭവത്തിന് പ്രത്യേക രുചിയും മണവും നൽകുന്നു. കുട്ടികൾക്ക് സ്കൂളിലേക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാനും പറ്റിയ മികച്ചൊരു വിഭവമാണിത്. ഷാഗി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

  • ചോറ് - 1 കപ്പ്
  • റവ - 1/4 കപ്പ്
  • തൈര് - 1/4 കപ്പ്
  • സവാള, പച്ചമുളക് - ആവശ്യത്തിന്
  • കാരറ്റ് - പകുതി (ചിരകിയത്)
  • മല്ലിയില, കറിവേപ്പില - ആവശ്യത്തിന്
  • നല്ല ജീരകം - 1/4 ടീസ്പൂൺ
  • ഉപ്പ് - 1/2 ടീസ്പൂൺ
  • കടുക്, എണ്ണ - ആവശ്യത്തിന്

Also Read: ബാക്കി വന്ന ദോശ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ക്രിസ്പി സ്നാക്ക്

Also Read: ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ

തയ്യാറാക്കുന്ന വിധം

  • ആദ്യം ഒരു വലിയ പാത്രത്തിൽ ചോറ്, റവ, തൈര് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു 5 മിനിറ്റ് മാറ്റിവെക്കാം.
  • അതിന് ശേഷം ഇതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, കാരറ്റ്, കറിവേപ്പില, മല്ലിയില, ജീരകം, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കാം.
  • ഈ കൂട്ടിൽ നിന്നും ചെറിയ ഉരുളകൾ തയ്യാറാക്കാം.
    തയ്യാറാക്കിയ ഉരുളകൾ ഒരു സ്റ്റീമറിലോ ഇഡ്ഡലി പാത്രത്തിലോ വെച്ച് 5-6 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.
    മറ്റൊരു പാനിൽ അല്പം എണ്ണ ചൂടാക്കി കടുക്, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിക്കാം.
    വേവിച്ചു വെച്ചിരിക്കുന്ന ഉരുളകൾ ഇതിലേക്ക് ഇട്ട് ഒന്ന് യോജിപ്പിച്ചെടുക്കാം. മുകളിൽ അല്പം മല്ലിയില കൂടി വിതറുന്നതോടെ സ്വാദിഷ്ടമായ റൈസ് ബോൾസ് തയ്യാർ.

Also Read: ഇഡ്ഡലി മാവ് ബാക്കിയുണ്ടോ? മിനിറ്റുകൾക്കുള്ളിൽ വറുത്തെടുക്കാം ക്രിസ്പി പക്കോട

Recipe Snack Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: