scorecardresearch

ഇതാണ് ആ രഹസ്യക്കൂട്ട്! ക്രിസ്പി മുളക് ബജ്ജി ഇങ്ങനെ തയ്യാറാക്കാം

ചായക്കടയിൽ കിട്ടുന്ന അതേ രുചിയിലും ക്രിസ്പിയായും മുളക് ബജ്ജി ഇനി വീട്ടിൽ വറുത്തെടുക്കാം, അതിന് ഈ രഹസ്യക്കൂട്ട് ട്രൈ ചെയ്യൂ

ചായക്കടയിൽ കിട്ടുന്ന അതേ രുചിയിലും ക്രിസ്പിയായും മുളക് ബജ്ജി ഇനി വീട്ടിൽ വറുത്തെടുക്കാം, അതിന് ഈ രഹസ്യക്കൂട്ട് ട്രൈ ചെയ്യൂ

author-image
WebDesk
New Update
Mulaku Bajji Snack

മുളക് ബജ്ജി

ചായക്കടകളിലെ വൈകുന്നേരങ്ങളിൽ പ്രധാന താരമാണ് മുളക് ബജ്ജി. നല്ല ചൂട് ചായയ്ക്കൊപ്പം എരിവുള്ള മുളക് ബജ്ജി കഴിക്കുന്നത് മലയാളികൾക്ക് എന്നും ഒരു പ്രത്യേക സുഖമാണ്. സാധാരണയായി മുളക് കടലമാവിൽ മുക്കി പൊരിച്ചെടുക്കുകയാണ് പതിവ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി, ഉള്ളിൽ സ്വാദിഷ്ടമായ മസാല നിറച്ച ബജ്ജി കഴിച്ചിട്ടുണ്ടോ? സാധാരണ ബജ്ജിയേക്കാൾ ഏറെ രുചികരവും വ്യത്യസ്തവുമാണ് ഇത്. 

Advertisment

Also Read: ഓവൻ വേണ്ട, വെറും 10 മിനിറ്റിൽ സോഫ്റ്റ് ബൺ തയ്യാറാക്കാം സിംപിളായി

മുളകിന്റെ എരിവും ഉള്ളിലെ തേങ്ങ ചേർത്ത മസാലയുടെ പ്രത്യേക രുചിയും കൂടിച്ചേരുമ്പോൾ അത് ഒരു മികച്ച അനുഭവമായി മാറുന്നു. വീടുകളിൽ അതിഥികൾ വരുമ്പോഴോ വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴോ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്. ഹംന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Also Read: കേടാകില്ല പൂപ്പൽ പിടിക്കില്ല, നാരങ്ങ അച്ചാർ രുചികരമാക്കാനുള്ള രഹസ്യക്കൂട്ട് ഇതാ

ചേരുവകൾ

  • തേങ്ങ ചിരവിയത് – ½ കപ്പ്
  • പച്ചമുളക് – 2 മുതൽ 3 എണ്ണം വരെ
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • വെളുത്തുള്ളി – 3 മുതൽ 4 അല്ലി
  • ചുവന്നുള്ളി – 1 മുതൽ 2 എണ്ണം
  • പുതിനയില, കറിവേപ്പില, മല്ലിയില – ആവശ്യത്തിന്
  • നാരങ്ങാനീര് – പകുതി നാരങ്ങയുടേത്
  • ഉപ്പ് – പാകത്തിന്
  • കടലമാവ് – 1 കപ്പ്
  • മൈദ – ½ കപ്പ്
  • കോൺഫ്ലവർ – 1 ടേബിൾ സ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
  • ഉപ്പ് – പാകത്തിന്
  • കായപ്പൊടി – 1 ടീസ്പൂൺ
  • വെള്ളം – ആവശ്യത്തിന്
  • ബേക്കിംഗ് സോഡ – ½ ടീസ്പൂൺ
  • സൺഫ്ലവർ ഓയിൽ – ആവശ്യത്തിന്

Also Read: ഇടിയപ്പം പൂപോലെ മൃദുവാകും, കൈ വേദനയില്ലാതെ മാവ് പിഴിഞ്ഞെടുക്കാൻ ഇതാ ഒരു എളുപ്പവഴി

തയ്യാറാക്കുന്ന വിധം 

  • തേങ്ങ, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചുവന്നുള്ളി, പുതിനയില, കറിവേപ്പില, മല്ലിയില, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് മിക്സിയിൽ ചെറുതായി ചതച്ചെടുക്കാം. 
  • ബജ്ജി മുളക് കഴുകി തുടച്ച ശേഷം നടുവേ കീറുക. ഇതിനുള്ളിലെ വിത്തുകൾ കളഞ്ഞ ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ മസാല മുളകിനുള്ളിൽ നിറയ്ക്കാം.
  • ഒരു പാത്രത്തിൽ കടലമാവ്, മൈദ, കോൺഫ്ലവർ, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കായപ്പൊടി, ബേക്കിംഗ് സോഡ എന്നിവ എടുക്കാം. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കട്ടകളില്ലാതെ ഇടത്തരം അയവിൽ കലക്കിയെടുക്കാം. മാവ് അധികം വെള്ളം പോലെയാകാൻ പാടില്ല.
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കാം. മസാല നിറച്ച മുളക് തയ്യാറാക്കിയ മാവിൽ മുക്കി തിളച്ച എണ്ണയിലിട്ട് വറുത്തെടുക്കാം. എല്ലാ വശവും സ്വർണ്ണനിറമാകുമ്പോൾ എണ്ണയിൽ നിന്ന് മാറ്റാം.
  • സ്വാദിഷ്ടമായ സ്‌പെഷ്യൽ മുളക് ബജി തയ്യാർ.

Read More: ശരീരഭാരം കുറയ്ക്കണോ? ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്താം ഈ വിഭവം

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: