/indian-express-malayalam/media/media_files/2026/02/04/chicken-fry-2026-02-04-17-22-59.jpg)
ചിക്കൻ ഫ്രൈ
ക്രിസ്പിയായിട്ടുള്ള പുറംഭാഗവും ഉള്ളിൽ വെന്തു പാകമായ മാംസവും, കൂടെ ആ എരിവുള്ള മസാലക്കൂട്ടുമാണ് തട്ടുകട ചിക്കൻ ഫ്രൈയെ പ്രിയപ്പെട്ടതാക്കുന്നത്. വീട്ടിൽ എത്രയൊക്കെ പരീക്ഷിച്ചാലും തട്ടുകടയിലെ ആ തനത് രുചി കിട്ടുന്നില്ല എന്ന പരാതി പലർക്കുമുണ്ട്. എന്നാൽ ശരിയായ അളവിൽ മസാലകൾ ചേർത്താൽ ആ രുചി വീട്ടുമുറ്റത്തെത്തിക്കാം.
Also Read: ബ്രേക്ക്ഫാസ്റ്റ് പ്രോട്ടീൻ സമ്പന്നമായി തയ്യാറാക്കാം 5 മിനിറ്റിൽ, ഇത് ട്രൈ ചെയ്യൂ
വെളിച്ചെണ്ണയിൽ മൊരിഞ്ഞ കറിവേപ്പിലയുടെയും വെളുത്തുള്ളിയുടെയും ഗന്ധം വീടിനുള്ളിൽ നിറയുമ്പോൾ ആരും ഇത് കഴിക്കാൻ കൊതിക്കും. തട്ടുകട സ്റ്റൈലിൽ നല്ല എരിവുള്ള ചിക്കൻ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്ന് അപർണ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തി തരുന്നു.
ചേരുവകൾ
- ചിക്കൻ - 1 കിലോ
- മഞ്ഞൾപ്പൊടി - ¼ ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 3 ടീസ്പൂൺ
- ചതച്ച മുളക് - 2 ടീസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- ഇഞ്ചി, വെളുത്തുള്ളി (ചതച്ചത്) - 1½ ടീസ്പൂൺ
- പെരുംജീരകം - 1 ടീസ്പൂൺ
- കോൺഫ്ലവർ - 1½ ടീസ്പൂൺ
- അരിപ്പൊടി - 1½ ടീസ്പൂൺ
- മുട്ട - 1 എണ്ണം
- കറിവേപ്പില - 2 തണ്ട് (അരിഞ്ഞത്)
- ഉപ്പ് - പാകത്തിന്
- വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
Also Read: ഹോട്ടൽ രുചിയിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം, ഈ മസാലക്കൂട്ട് കൈയ്യിലുണ്ടെങ്കിൽ
Also Read: കുറഞ്ഞ ചിലവിൽ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം, ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ
തയ്യാറാക്കുന്ന വിധം
- ചിക്കൻ കഷണങ്ങൾ നന്നായി കഴുകി വെള്ളം വാർന്നു കളയാൻ വെക്കാം. ചിക്കനിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ചതച്ച മുളക്, ഗരം മസാല, ഉപ്പ് എന്നിവ ചേർക്കാം. ഇതിലേക്ക് ചതച്ച ഇഞ്ചി-വെളുത്തുള്ളിയും പെരുംജീരകവും ചേർത്ത് നന്നായി തിരുമ്മി പിടിപ്പിക്കണം.
- മസാലകൾ ചിക്കനിൽ പിടിച്ചതിനുശേഷം അതിലേക്ക് കോൺഫ്ലവറും അരിപ്പൊടിയും ചേർക്കാം. ഒരു മുട്ട ഉടച്ചു ചേർത്താൽ മസാല ചിക്കനിൽ നിന്ന് വിട്ടുപോകാതെ ഇരിക്കും. ഇതിലേക്ക് അരിഞ്ഞ കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിക്കാം. കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും ഇത് മാറ്റിവെക്കണം (ഫ്രിഡ്ജിൽ വെക്കുന്നത് കൂടുതൽ നല്ലതാണ്).
- ചീനച്ചട്ടിയിൽ വെളിച്ചെണ്ണ നന്നായി ചൂടാക്കാം. എണ്ണ നല്ലപോലെ ചൂടായ ശേഷം ചിക്കൻ കഷണങ്ങൾ ഇട്ടു കൊടുക്കാം. മീഡിയം തീയിൽ വച്ച് ചിക്കന്റെ ഇരുവശവും നല്ല ചുവപ്പ് നിറമാകുന്നത് വരെ വറുത്തെടുക്കാം. വറുത്തു കോരുന്നതിന് തൊട്ടുമുമ്പ് കുറച്ച് അധികം കറിവേപ്പില കൂടി എണ്ണയിലിട്ട് വറുത്താൽ തനി തട്ടുകട മണം ലഭിക്കും. ചൂടോടെ കറുമുറു കഴിക്കാൻ നമ്മുടെ തട്ടുകട ചിക്കൻ ഫ്രൈ റെഡി.
Read More: നാവിൽ കപ്പലോടിക്കും രുചി, ഈ നാടൻ ചമ്മന്തി ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിപ്പിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us