/indian-express-malayalam/media/media_files/2026/01/20/poori-recipe-2026-01-20-13-44-48.jpg)
പൂരി | ചിത്രം: ഫ്രീപിക്
മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് ചൂടുപൂരിയും കിഴങ്ങു കറിയും. പപ്പടം പോലെ വീർത്തുവരുന്ന, ക്രിസ്പിയായ പൂരികൾ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ എല്ലായിപ്പോഴും പൂരി വറുത്തെടുക്കുമ്പോൾ ക്രിസ്പിയായി കിട്ടണമെന്നില്ല. സാധാരണ ഗോതമ്പ് പൊടി അല്ലെങ്കിൽ റവ ഉപയോഗിച്ചാണ് പൂരി തയ്യാറാക്കാറുള്ളത്. എണ്ണ കുറച്ചധികം ഇതിന് ആവശ്യമാണ്. എണ്ണയ്ക്ക് നല്ല വിലയാണ് എന്നതു കൊണ്ട് ഇനി ഇഷ്ട ഭക്ഷണം ഒഴിവാക്കേണ്ടി വരുമോ എന്ന ആശങ്ക വേണ്ട. അധികം എണ്ണ ഉപയോഗിക്കാതെ ക്രിസ്പിയായി പൂരി തയ്യാറാക്കാൻ ഉച്ചയൂണിന് ശേഷം ബാക്കി വന്ന ചോറ് ഉപയോഗിക്കാം. ഡെലിഷ്യസ് റെസിപ്പീസ് എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: മൈദ വേണ്ട, ഒരു കപ്പ് അരിപ്പൊടിൽ ചുട്ടെടുക്കാം ഹോട്ടൽ സ്റ്റൈൽ റുമാലി റൊട്ടി
ചേരുവകൾ
- ചോറ്
- പച്ചമുളക്
- ഉപ്പ്
- ഗോതമ്പ് പൊടി
- റവ
Also Read: ഒരു പഴം മതി, ഇനി യീസ്റ്റും ബേക്കിംഗ് സോഡയും ചേർക്കാതെ പഞ്ഞിപോലുള്ള അപ്പം ചുട്ടെടുക്കാം
Also Read: ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇനി ആരും മടികാണിക്കില്ല, പോഷകസമൃദ്ധമായ ഈ ദോശ ഉണ്ടെങ്കിൽ
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് വേവിച്ച ചോറിലേയ്ക്ക് രണ്ട് പച്ചമുളകും, ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്തിളക്കി യോജിപ്പിക്കാം.
- ഇതിലേയ്ക്ക് ഒന്നര കപ്പ് ഗോതമ്പ് പൊടിയെടുക്കാം.
- അതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ റവ ചേർത്തിളക്കി യോജിപ്പിക്കാം.
- കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി വട്ടത്തിൽ പരത്തിയെടുക്കാം.
- അടി കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് പരത്തിയെടുത്ത മാവ് ചേർത്ത് വറുക്കാം. ഇനി ചൂടോടെ തന്നെ കഴിച്ചോളൂ പൂരി.
Read More: കല്ലുപോലെ ആകില്ല, ചപ്പാത്തി സോഫ്റ്റാകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us