/indian-express-malayalam/media/media_files/2026/01/28/murukk-2026-01-28-13-11-13.jpg)
മുറുക്ക് | ചിത്രം: ഫ്രീപിക്
നാലുമണി ചായയ്‌ക്കൊപ്പം കഴിക്കാൻ മലയാളികൾക്ക് എപ്പോഴും പ്രിയപ്പെട്ട ഒന്നാണ് നല്ല മൊരിഞ്ഞ മുറുക്ക്. ആഘോഷവേളകളിലും വിശേഷദിവസങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഈ പലഹാരം അതിന്റെ തനതായ രുചികൊണ്ടും ക്രിസ്പി സ്വഭാവം കൊണ്ടും എല്ലാവരെയും ആകർഷിക്കുന്നു. സാധാരണയായി കടകളിൽ നിന്ന് പാക്കറ്റുകളിൽ വാങ്ങാറുള്ള മുറുക്ക്, പലപ്പോഴും ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരത്തെക്കുറിച്ചും പ്രിസർവേറ്റീവുകളെക്കുറിച്ചും ആശങ്കകൾ ഉണ്ടാക്കാറുണ്ട്. എന്നാൽ വീട്ടിൽ തന്നെ ലഭ്യമായ അരിപ്പൊടിയും ഉഴുന്നും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാൻ സാധിക്കും.ജെസ്സ് തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: പഞ്ചസാരയും പ്രിസർവേറ്റീവുകളും വേണ്ട, ഇനി ഗ്രാനോള ബാറുകൾ വീട്ടിൽ തയ്യാറാക്കാം
ചേരുവകൾ
- വറുത്ത അരിപ്പൊടി- 2 കപ്പ്
- ഉഴുന്ന് പരിപ്പ്- 1/4 കപ്പ്
- വെണ്ണ- 1 ടേബിൾ സ്പൂൺ
- കറുത്ത എള്ള് അല്ലെങ്കിൽ ജീരകം- 1 ടീസ്പൂൺ
- കായപ്പൊടി- 1/4 ടീസ്പൂൺ
- മുളകുപൊടി- 1/2 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
- വെളിച്ചെണ്ണ- ആവശ്യത്തിന്
Also Read: കപ്പ കിട്ടിയാൽ ഇങ്ങനെ പാകം ചെയ്യൂ, നാവിൽ കപ്പലോടുന്ന രുചിയാണ്
Also Read: ബ്രേക്ക്ഫാസ്റ്റ് പ്രോട്ടീൻ സമ്പന്നമായി തയ്യാറാക്കാം 5 മിനിറ്റിൽ, ഇത് ട്രൈ ചെയ്യൂ
തയ്യാറാക്കുന്ന വിധം
- ഉഴുന്ന് പരിപ്പ് ഒരു പാനിലിട്ട് നേരിയ ചുവപ്പ് നിറമാകുന്നതുവരെ വറുക്കാം. തണുത്ത ശേഷം ഇത് നല്ല പൊടിയായി മിക്സിയിൽ അടിച്ചെടുത്ത് അരിച്ചെടുക്കാം.
- ഒരു വലിയ പാത്രത്തിൽ അരിപ്പൊടിയും അരിച്ചെടുത്ത ഉഴുന്ന് പൊടിയും ചേർക്കാം. ഇതിലേക്ക് എള്ള്, കായം, മുളകുപൊടി, ഉപ്പ്, വെണ്ണ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം.
- അല്പം അല്പമായി വെള്ളം ചേർത്ത് മാവ് നല്ല മൃദുവായി കുഴച്ചെടുക്കാം. മാവ് വല്ലാതെ മുറുകിപ്പോകുകയോ അയഞ്ഞുപോകുകയോ ചെയ്യരുത്.
- സേവനഴിയിൽ മുറുക്കിന്റെ അച്ച് ഇട്ട് മാവ് നിറയ്ക്കാം. ഒരു തവിയിലോ വാഴയിലയിലോ എണ്ണ പുരട്ടിയ ശേഷം അതിലേക്ക് റൗണ്ട് ഷേപ്പിൽ മുറുക്ക് ചുറ്റിച്ചെടുക്കാം.
- ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കാം. എണ്ണ നന്നായി ചൂടായ ശേഷം തയ്യാറാക്കിയ മുറുക്ക് ഓരോന്നായി എണ്ണയിലേക്ക് ഇടാം.
- ഇടത്തരം തീയിൽ വെച്ച് ഇരുവശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കാം. എണ്ണയിലെ കുമിളകൾ അടങ്ങുമ്പോൾ മുറുക്ക് കോരിയെടുക്കാം.
Read More: ഹോട്ടൽ രുചിയിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം, ഈ മസാലക്കൂട്ട് കൈയ്യിലുണ്ടെങ്കിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us