Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

ദോശമാവ് ബാക്കിയുണ്ടോ? നല്ല ജ്യൂസി ജിലേബി തയ്യാറാക്കാം

വീട്ടിൽ ബാക്കി വന്ന ദോശമാവ് ഇരിപ്പുണ്ടെങ്കിൽ അതുപയോഗിച്ച് വളരെ എളുപ്പത്തിൽ നല്ല ടേസ്റ്റായ ജിലേബി ഉണ്ടാക്കാം

jalebi, food, ie malayalam

വായിലിട്ടാൽ അലിഞ്ഞു പോകുന്ന നല്ല സോഫ്റ്റായ ജിലേബി ഇഷ്ടമില്ലാത്തവരുണ്ടോ? ജിലേബി വളരെ പെട്ടെന്ന് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. സാധാരണ മൈദപ്പൊടി ഉപയോഗിച്ചാണ് കടകളിൽനിന്നും വാങ്ങുന്ന ജിലേബി തയ്യാറാക്കുന്നത്. എന്നാൽ വീട്ടിൽ ബാക്കി വന്ന ദോശമാവ് ഇരിപ്പുണ്ടെങ്കിൽ അതുപയോഗിച്ച് വളരെ എളുപ്പത്തിൽ നല്ല ടേസ്റ്റായ ജിലേബി ഉണ്ടാക്കാം.

Read More: പഴവും അവലും ഇരിപ്പുണ്ടോ? ചായക്ക് കിടിലനൊരു സ്നാക്ക് ഉണ്ടാക്കാം

ചേരുവകൾ

  • ദോശമാവ്- ഒരു കപ്പ്
  • ഗോതമ്പു പൊടി- 2 ടേബിൾ സ്പൂൺ
  • ഫുഡ് കളർ
  • പഞ്ചസാര- 1 കപ്പ്
  • നാരങ്ങ നീര്- 1ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് പഞ്ചസാരയിൽ അര കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് ചേർക്കുക. ഷുഗർ സിറപ്പ് റെഡിയായിട്ടുണ്ട്
  • ദോശമാവിൽ 2 ടേബിൾ സ്പൂൺ ഗോതമ്പുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക
  • ഇതിലേക്ക് ജിലേബിക്ക് കളർ കിട്ടാനായി കുറച്ച് ഫുഡ് കളർ ചേർക്കുക
  • ഒരു നുള്ള് ബേക്കിങ് സോഡ ചേർക്കുക
  • മാവ് ഒരു കവറിലേക്ക് മാവ് മാറ്റിയശേഷം അറ്റം മുറിച്ചു കൊടുക്കുക
  • ചൂടായ എണ്ണയിലേക്ക് മാവ് ചുറ്റിച്ചു കൊടുക്കുക
  • എണ്ണയിൽനിന്നും മാറ്റിയശേഷം പഞ്ചസാര ലായനിലേക്ക് ഇട്ടു കൊടുക്കുക

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: How to make crispy juicy jalebi at home517448

Next Story
ബീഫ് പ്രേമികളെ ഇതിലേ ഇതിലേ; ബീഫ് ചില്ലി റെസിപ്പിBeef Chilli Recipe, Beef Chilli homemade, Beef dishes, Beef chilli easy recipe, ബീഫ് ചില്ലി, ബീഫ് ചില്ലി റെസിപ്പി, ബീഫ് ഫ്രൈ
The moderation of comments is automated and not cleared manually by malayalam.indianexpress.com