/indian-express-malayalam/media/media_files/2026/01/17/onion-pakoda-2026-01-17-13-11-42.jpg)
ഉള്ളി പക്കോട | ചിത്രം: ഫ്രീപിക്
നൊസ്റ്റാൾജിക് ആയ ഒരു വൈകുന്നേരം ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് നല്ല ചൂട് ചായയും കൂടെ കഴിക്കാൻ മൊരിഞ്ഞ ഉള്ളി വടയോ ഉള്ളി പക്കോഡയോ ആയിരിക്കും. കേരളത്തിലെ തട്ടുകടകളിലും വീടുകളിലും ഒരുപോലെ പ്രിയപ്പെട്ട ഈ പലഹാരം മഴക്കാലത്തെ ഒരവിഭാജ്യ ഘടകമാണ്. ഉള്ളിയുടെ സ്വാഭാവികമായ മധുരവും മസാലകളുടെ എരിവും കടലമാവിന്റെ മൊരിഞ്ഞ പാകവും ചേരുമ്പോൾ ലഭിക്കുന്ന രുചി അസാധ്യമാണ്. സാധാരണ പക്കോഡകളിൽ നിന്ന് വ്യത്യസ്തമായി, ബാക്കിയായ ഇഡ്ഡലി മാവ് കൂടി ചേർത്ത് കൂടുതൽ ക്രിസ്പിയായി ഉള്ളി പക്കോഡ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. നിമ്മി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ
ചേരുവകൾ
- സവാള - 2 എണ്ണം
- ഇഞ്ചി - 1 ടീസ്പൂൺ
- പച്ചമുളക് - 2 എണ്ണം
- കറിവേപ്പില- ആവശ്യത്തിന്
- മല്ലിയില - ആവശ്യത്തിന്
- കടലമാവ്- 1/2 കപ്പ്
- അരിപ്പൊടി - 1 ടീസ്പൂൺ
- പുളിച്ച ഇഡ്ഡലി മാവ് - 2 ടേബിൾ സ്പൂൺ
- മുളകുപൊടി - 1/2 ടീസ്പൂൺ
- ഉപ്പ് - പാകത്തിന്
- വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
Also Read: ബാക്കി വന്ന ദോശ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ക്രിസ്പി സ്നാക്ക്
Also Read: ബാക്കി വന്ന ചപ്പാത്തി വീണ്ടും ചൂടാക്കേണ്ട, പകരം ഇങ്ങനെ ചെയ്തു നോക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ അരിഞ്ഞ ഉള്ളിയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കാം. ഇത് 5 മിനിറ്റ് മാറ്റി വെക്കാം.
- ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, മുളകുപൊടി, കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് ഇളക്കാം.
- ശേഷം കടലമാവും അരിപ്പൊടിയും ചേർക്കുക. ഇതിലേക്ക് പ്രധാന ചേരുവയായ ഇഡ്ഡലി മാവ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കാം.
- മാവ് അധികം അയഞ്ഞതാകാൻ പാടില്ല, കട്ടിയുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ പാകത്തിലായിരിക്കണം. ഇത് 30 മിനിറ്റ് അടച്ചു വെക്കാം.
- ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി, സ്പൂൺ ഉപയോഗിച്ചോ കൈകൊണ്ടോ മാവ് ചെറിയ കഷ്ണങ്ങളായി എണ്ണയിലേക്ക് ഇടാം.
- മിതമായ തീയിൽ സ്വർണ്ണനിറം ആകുന്നത് വരെ വറുത്തെടുക്കാം.
- നല്ല മൊരിഞ്ഞ ഈ ഉള്ളി പക്കോഡ ചൂടൻ ചായക്കൊപ്പം കഴിക്കാം.
Read More: ഇഡ്ഡലി കല്ല് പോലെയാണോ? എങ്കിൽ മാവിലേയ്ക്ക് ഇത് ചേർക്കാൻ മറക്കേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us