ദോശയ്‌ക്കൊപ്പം ചട്‌ണി കഴിക്കുന്നവർ ധാരാളമുണ്ട്. തേങ്ങ, തക്കാളി എന്നിവ ഉപയോഗിച്ചാണ് കൂടുതലും ചട്‌ണി തയാറാക്കാറുള്ളത്. എന്നാൽ വെറൈറ്റിയായി മല്ലിയില ചട്‌ണഇ പരീക്ഷിച്ചാലോ? വളരെ എളുപ്പത്തിൽ തയാറാവുന്ന മല്ലിയില ചട്‌ണി പരിചയപ്പെടുത്തുകയാണ് ഫുഡ് ബ്ളോഗറായ അമാന.
ചേരുവകൾ:
- മല്ലിയില
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- ജീരകം
- തൈര്
- നാരങ്ങ നീര്
- ഉപ്പ്
പാകം ചെയ്യുന്ന വിധം:
- ചേരുവകൾ എല്ലാം ഒരുമിച്ച് അരച്ചെടുക്കുക
- ശേഷം ഇഷ്‌ട വിഭവത്തിനൊപ്പം കഴിക്കാവുന്നതാണ്.