തണുത്ത പാനീയങ്ങൾ അധികമായി കുടിക്കാൻ തോന്നുന്ന സമയമാണ് വേൽകാലം. അതുകൊണ്ട് തന്നെ വ്യത്യസ്ത രീതിയിലുള്ള പാനീയങ്ങൾ നമ്മൾ വീട്ടിൽ പരീക്ഷിക്കാറുമുണ്ട്. വളരെ രുചികരവും അതേ സമയം ദാഹമകറ്റുന്നതുമായ ഒരു ഷെയ്ക്ക് പരിചയാപ്പെടാലോ? തേങ്ങ ഉപയോഗിച്ച് തയാറാക്കുന്ന ഈ ഷെയ്ക്ക് പരിചയപ്പെടുത്തുന്നത് പ്രമുഖ ഫുഡ് വ്ളോഗറായ ഷമ്മീസ് കിച്ചനാണ്.
ചേരുവകൾ:
- കരിക്ക്
- ഏലയ്ക്ക
- പഞ്ചസാര
- ഐസ്ക്രീം
ചേരുവകൾ നിങ്ങളുടെ ആവശ്യാനുസരണം ഉപയോഗിക്കാം
പാകം ചെയ്യുന്ന വിധം:
- കരിക്കിൽ നിന്ന് വെള്ളവും കരിക്കും വേർതിരിച്ചെടുക്കുക
- ശേഷം കരിക്ക്, വെള്ളം, ഒരു ഏലയ്ക്കയുടെ കുരു, ഐസ്ക്രീം എന്നിവ മിക്സി ഉപയോഗിച്ച് ബ്ലെൻഡ് ചെയ്തെടുക്കാം
- കട്ടയില്ലാതെ ബ്ലെൻഡ് ചെയ്തെടുത്ത ശേഷം സെർവ് ചെയ്യാവുന്നതാണ്
- അവസാനമായി ഐസ് ക്യൂബ്സും ചേർത്തു കൊടുക്കാം