scorecardresearch

ഒരു കഷ്ണം തേങ്ങ ഉണ്ടെങ്കിൽ ഇനി 5 മിനിറ്റിൽ ഹൽവ വീട്ടിൽ തയ്യാറാക്കാം

കടയിൽ നിന്ന് വാങ്ങുന്ന ഹൽവകളിൽ ചേർക്കുന്ന കൃത്രിമ നിറങ്ങളോ രുചിക്കൂട്ടുകളോ ഇതിൽ ആവശ്യമില്ല. നമ്മുടെ അടുക്കളയിലെ ശുദ്ധമായ ചേരുവകൾ നൽകുന്ന സ്വാഭാവികമായ മധുരവും ആരോഗ്യഗുണവും വളരെ വലുതാണ്

കടയിൽ നിന്ന് വാങ്ങുന്ന ഹൽവകളിൽ ചേർക്കുന്ന കൃത്രിമ നിറങ്ങളോ രുചിക്കൂട്ടുകളോ ഇതിൽ ആവശ്യമില്ല. നമ്മുടെ അടുക്കളയിലെ ശുദ്ധമായ ചേരുവകൾ നൽകുന്ന സ്വാഭാവികമായ മധുരവും ആരോഗ്യഗുണവും വളരെ വലുതാണ്

author-image
WebDesk
New Update
Coconut Halwa Recipe FI

തേങ്ങ ഹൽവ | ചിത്രം: ഫ്രീപിക്

മധുരപലഹാരങ്ങളുടെ കൂട്ടത്തിൽ തേങ്ങാ ഹൽവയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. വെറും സ്വാദുകൊണ്ട് മാത്രമല്ല, അതിന്റെ പരമ്പരാഗതമായ ഒരു ഗന്ധവും അനുഭൂതിയും കൊണ്ടും ഈ വിഭവം മലയാളികളുടെ മനസ്സിൽ എന്നും പ്രിയപ്പെട്ടതാണ്. ഹൽവ എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും ഓർമ്മകളിലേക്ക് ഓടിയെത്തുന്നത് കടകളിൽ നിന്നും വാങ്ങുന്ന സോഫ്റ്റും വ്യത്യസ്ത രുചികളിലുള്ളതുമായ പലഹാരങ്ങളാകാം. എന്നാൽ, വീട്ടിൽ നമ്മൾ സ്വന്തമായി ഉണ്ടാക്കുന്ന തേങ്ങാ ഹൽവയുടെ രുചിയും ഗുണവും ഒന്നു വേറെ തന്നെയാണ്.

Advertisment

Also Read: നാവിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റ് ഈ പുട്ട് ഒരു തവണ കഴിച്ചാലും കൊതിതീരില്ല

വളരെ ലളിതമായ ചേരുവകൾ ഉപയോഗിച്ച്, കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണിത്. വെറും തേങ്ങയും, പഞ്ചസാരയും, അൽപം ഏലക്കാപ്പൊടിയും നെയ്യും മാത്രം മതി ഈ വിസ്മയരുചി ഒരുക്കാൻ. കടയിൽ നിന്ന് വാങ്ങുന്ന ഹൽവകളിൽ ചേർക്കുന്ന കൃത്രിമ നിറങ്ങളോ രുചിക്കൂട്ടുകളോ ഇതിൽ ആവശ്യമില്ല. നമ്മുടെ അടുക്കളയിലെ ശുദ്ധമായ ചേരുവകൾ ഈ പലഹാരത്തിന് നൽകുന്ന സ്വാഭാവികമായ മധുരവും ആരോഗ്യഗുണവും വളരെ വലുതാണ്. വന്ദന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തേങ്ങ ഹൽവ റെസിപ്പി പരിചയപ്പെടുത്തുന്നത്.

ചേരുവകൾ

  • തേങ്ങാപ്പാൽ- 1 കപ്പ്
  • കോൺഫ്ലോർ- 2 സ്പൂൺ
  • വെള്ളം- 1/4 കപ്പ്
  • പഞ്ചസാര- 1 കപ്പ്
  • നെയ്യ്- 2 സ്പൂൺ
  • അണ്ടിപരിപ്പ്- 10
Advertisment

Also Read:ഊർജ്ജവും ഉന്മേഷവും നേടാൻ ഒരു കിടിലൻ കൂൾ ഡ്രിങ്ക്, കൊതിപ്പിക്കും രുചിയാണ്

Also Read: നാരങ്ങ വെള്ളം ഇത്ര രുചിയിൽ നിങ്ങൾ കുടിച്ചിട്ടുണ്ടാകില്ല, ഒരു തവണ ഇങ്ങനെ തയ്യാറാക്കൂ

തയ്യാറാക്കുന്ന വിധം

  • കോൺഫ്ലോറിലേയ്ക്ക് കാൽ കപ്പ് വെള്ളം ഒഴിച്ചിളക്കാം.
  • ഇതിലേയ്ക്ക് തേങ്ങാപ്പാൽ ഒഴിച്ച് യോജിപ്പിക്കാം.
  • പാൻ അടുപ്പിൽ വെച്ച് ഒരു സ്പൂൺ നെയ്യ് ഒഴിച്ചു ചൂടാക്കി അൽപ്പം അണ്ടിപരിപ്പ് ചേർത്തു വറുക്കാം.
  • തേങ്ങാപ്പാൽ കോൺഫ്ലോറിൽ ചേർത്തിളക്കിയത് ഇതിലേയ്ക്ക് ഒഴിക്കാം.
  • വെള്ളം വറ്റി വരുമ്പോൾ ഒരു കപ്പ് പഞ്ചസാരയും അൽപ്പം നെയ്യും കൂടി ചേർത്തിളക്കുക.
  • കട്ടിയായി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം. 

Read More: ദോശയും ചപ്പാത്തിയുമല്ല, ഇനി 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാൻ ഒരു മുട്ട മതി

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: