scorecardresearch

ഒരു സ്പൂൺ തേങ്ങ പോലും വേണ്ട, ഇനി ചമ്മന്തി അരച്ചെടുക്കാം സിംപിളായി

ദോശയോ ഇഡ്ഡലിയോ ഏതുമാകട്ടെ, ഇനി ചമ്മന്തി തക്കാളി ഉപയോഗിച്ച് തയ്യാറാക്കി നോക്കൂ. ഇതാ ഒരു ഇൻസ്റ്റൻ്റ് റെസിപ്പി

ദോശയോ ഇഡ്ഡലിയോ ഏതുമാകട്ടെ, ഇനി ചമ്മന്തി തക്കാളി ഉപയോഗിച്ച് തയ്യാറാക്കി നോക്കൂ. ഇതാ ഒരു ഇൻസ്റ്റൻ്റ് റെസിപ്പി

author-image
WebDesk
New Update
Tomato Chutney

തക്കാളി ചമ്മന്തി | ചിത്രം: ഫ്രീപിക്

രാവിലെ ദോശക്കൊപ്പം തേങ്ങ ചമ്മന്തിയാണോ?. തേങ്ങ ചിരകി അരച്ചെടുക്കുമ്പോൾ തന്നെ കുറച്ചധികം സമയ നഷ്ടം ഉണ്ടാവില്ലേ?. എങ്കിലിനി വിഷമിക്കേണ്ട രണ്ടോ മൂന്നോ തക്കാളി ഉണ്ടെങ്കിൽ കിടിലൻ രുചിയിൽ ഒരു ചമ്മന്തി തയ്യാറാക്കാം.  തക്കാളി വഴറ്റിയെടുക്കേണ്ട താമസം മാത്രമേ ഉള്ളൂ. ചുവപ്പ് നിറത്തിലുള്ള തക്കാളി ചമ്മന്തിയും ചൂട് ദോശയും കണ്ടാൽ തന്നെ കൊതി തോന്നും. റംസി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ തക്കാളി ചമ്മന്തിയുടെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: ആരോഗ്യകരമായ ഈ പ്രഭാത ഭക്ഷണം കഴിക്കാൻ ആരും മടികാണിക്കില്ല

ചേരുവകൾ

  • തക്കാളി
  • സവാള
  • വെളുത്തുള്ളി
  • കറിവേപ്പില
  • വറ്റൽമുളക്
  • വെളിച്ചെണ്ണ
  • പുളി
  • മല്ലിയില

Also Read: ചോറ് ബാക്കി വന്നോ? 5 മിനിറ്റിൽ തയ്യാറാക്കാം കിടിലൻ ഫ്രൈഡ് റൈസ്

Also Read: അരി വേണ്ട രുചിയിൽ വിട്ടുവീഴ്ചയുമില്ല; 15 മിനിറ്റിൽ ഒരുക്കാം പോഷകസമൃദ്ധമായ ബിരിയാണി

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ ഒഴിച്ച് ചൂടാക്കാം.
  • അതിലേയ്ക്ക് സവാള ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം.
  • സവാള വെന്തു വരുമ്പോൾ തക്കാളി ചെറിയ കഷ്ണങ്ങളാക്കിയതു ചേർത്ത് വേവിക്കാം.  
  • ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കി അടുപ്പിൽ നിന്ന് മാറ്റാം.
  • ചൂടാറിയതിനു ശേഷം ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി  ചേർത്ത് അരച്ചെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി കുറച്ച് കടുക് ചേർത്ത് പൊട്ടിക്കാം.
  • അതിലേക്ക് വറ്റൽമുളകും, കുറച്ച് കറിവേപ്പിലയും ചേർത്ത് വറുക്കാം.
  • അരച്ചു വച്ചതിലേക്ക് ഇത് ചേർത്ത് ദോശ, ഇഡ്ഡലി എന്നിവക്കൊപ്പം കഴിക്കാം. 

Read More: പഞ്ഞി പോലുള്ള ഇൻസ്റ്റന്റ് ദോശ ചുട്ടെടുക്കാൻ ഇതാ ഒരു രഹസ്യക്കൂട്ട്

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: