scorecardresearch

കുക്കറിൽ തയ്യാറാക്കാം പഞ്ഞിപോലെ സോഫ്റ്റ് പ്ലം കേക്ക്, ഇനി ഓവൻ വേണ്ട

ക്രിസ്മസ് കാലത്ത് വിപണിയിൽ ലഭിക്കുന്ന കേക്കുകളിൽ പലപ്പോഴും കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടാകാം. ഇവ ഒഴിവാക്കാൻ ഇനി പ്ലം കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കി നോക്കൂ

ക്രിസ്മസ് കാലത്ത് വിപണിയിൽ ലഭിക്കുന്ന കേക്കുകളിൽ പലപ്പോഴും കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടാകാം. ഇവ ഒഴിവാക്കാൻ ഇനി പ്ലം കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കി നോക്കൂ

author-image
WebDesk
New Update
Plum Cake

പ്ലം കേക്ക് | ചിത്രം: ഫ്രീപിക്

പ്ലം കേക്ക് ഇല്ലാതെ മലയാളികൾക്ക് എന്ത് ക്രിസ്മസ്? ബേക്കിംഗ് എന്നത് പലർക്കും സങ്കീർണ്ണമായ ഒന്നായി തോന്നാറുണ്ടെങ്കിലും, വീട്ടിലുള്ള പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് അതിരുചികരമായ പ്ലം കേക്ക് തയ്യാറാക്കാൻ സാധിക്കും. സാധാരണയായി ഓവൻ ഇല്ലാത്തവർ കേക്ക് ഉണ്ടാക്കാൻ പ്രഷർ കുക്കറാണ് ഉപയോഗിക്കാറുള്ളത്. കുക്കറിനുള്ളിൽ ഉപ്പോ മണലോ നിരത്തി അതിനു മുകളിൽ ഒരു സ്റ്റാൻഡ് വെച്ച് വിസിൽ ഇല്ലാതെ 'പ്രീ-ഹീറ്റ്' ചെയ്താണ് ഇത് സാധ്യമാക്കുന്നത്. പ്ലം കേക്കിന്റെ പ്രധാന പ്രത്യേകത അതിൽ ചേർക്കുന്ന ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, മറ്റ് ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയാണ്. ഇവ പഞ്ചസാര ലായനിയിലോ ഓറഞ്ച് ജ്യൂസിലോ കുതിർത്തു വെക്കുന്നത് കേക്കിന് പ്രത്യേക സ്വാദും ഈർപ്പവും നൽകുന്നു.

Advertisment

Also Read: പഞ്ഞിക്കെട്ടു പോലുള്ള കേക്കിന് ഇനി ഓവൻ വേണ്ട, ഇഡ്ഡലി പാത്രത്തിൽ തയ്യാറാക്കാം

ക്രിസ്മസ് കാലത്ത് വിപണിയിൽ ലഭിക്കുന്ന കേക്കുകളിൽ പലപ്പോഴും കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടാകാം. എന്നാൽ വീട്ടിൽ ഉണ്ടാക്കുമ്പോൾ ആരോഗ്യകരമായ രീതിയിൽ മൈദയ്ക്ക് പകരം ഗോതമ്പ് പൊടി വേണമെങ്കിലും ഉപയോഗിക്കാം. പഞ്ചസാര കരിച്ചെടുക്കുന്ന രീതിയാണ് കേക്കിന് ആ കടും തവിട്ടുനിറം നൽകുന്നത്. ശരിയായ അളവിൽ ചേരുവകൾ ചേർത്ത് ക്ഷമയോടെ കുക്കറിൽ ബേക്ക് ചെയ്തെടുത്താൽ ബേക്കറിയിൽ നിന്നു കിട്ടുന്നതിനേക്കാൾ സ്വാദുള്ള കേക്ക് നമുക്ക് സ്വന്തമാക്കാം. അനിഷ തൻ്റെ യൂട്യൂബ് ചാനലിലൂടയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Also Read: ഒരു വർഷത്തെ കാത്തിരിപ്പിലൊരുങ്ങുന്ന കേരളത്തിന്റെ കേക്ക് പെരുമ

ചേരുവകൾ 

  • മൈദ - 1.5 കപ്പ്
  • പഞ്ചസാര - 1 കപ്പ് (അര കപ്പ് കാരമൽ ചെയ്യാൻ)
  • മുട്ട - 2 എണ്ണം
  • വെണ്ണ- 100 ഗ്രാം
  • ബേക്കിംഗ് പൗഡർ - 1 ടീസ്പൂൺ
  • മസാലപ്പൊടി (ഗ്രാമ്പൂ, ഏലയ്ക്ക, കറുവപ്പട്ട) - 1 ടീസ്പൂൺ
  • മിക്സഡ് ഡ്രൈ ഫ്രൂട്ട്സ് (മുന്തിരി, കാഷ്യൂ, ടൂട്ടി ഫ്രൂട്ടി) - 1 കപ്പ്
  • വാനില എസ്സൻസ് - 1 ടീസ്പൂൺ

Also Read:  ഓവൻ വേണ്ട, കുക്കറിൽ തയ്യാറാക്കാം ജിഞ്ചർ കുക്കീസ്

തയ്യാറാക്കുന്ന വിധം

  • അര കപ്പ് പഞ്ചസാര ഒരു പാനിലിട്ട് ചൂടാക്കി കടും തവിട്ടുനിറമാകുമ്പോൾ അല്പം ചൂടുവെള്ളം ഒഴിച്ച് ലായനിയാക്കി തണുപ്പിക്കാൻ വെക്കാം.
  • മൈദയും ബേക്കിംഗ് പൗഡറും മസാലപ്പൊടിയും കൂടി അരിച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ വെണ്ണയും ബാക്കിയുള്ള പഞ്ചസാരയും മുട്ടയും ചേർത്ത് നന്നായി അടിച്ചെടുക്കാം.
  • ഈ മിശ്രിതത്തിലേക്ക് മൈദപ്പൊടിയും കാരമൽ ലായനിയും ഡ്രൈ ഫ്രൂട്ട്സും ചേർത്ത് സാവധാനം ഇളക്കാം.
  • കുക്കറിന്റെ അടിയിൽ ഉപ്പിട്ട് 10 മിനിറ്റ് ചൂടാക്കുക. ഒരു കേക്ക് ടിന്നിൽ വെണ്ണ പുരട്ടി ഈ മിശ്രിതം ഒഴിച്ച് കുക്കറിനുള്ളിലെ സ്റ്റാന്റിന് മുകളിൽ വെക്കാം.
  • കുക്കറിന്റെ വിസിലും ഗാസ്കറ്റും ഊരിമാറ്റിയ ശേഷം അടച്ചു വെച്ച് കുറഞ്ഞ തീയിൽ 45-50 മിനിറ്റ് ബേക്ക് ചെയ്യുക. ഒരു ഈർക്കിൽ ഉപയോഗിച്ച് കുത്തി നോക്കുമ്പോൾ ഒട്ടിപ്പിടിക്കുന്നില്ലെങ്കിൽ കേക്ക് തയ്യാർ.
  • കേക്ക് തണുത്തിനു ശേഷം മുറിച്ച് ഇഷ്ടാനുസരണം കഴിക്കാം.

Read More: പൊടിഞ്ഞു പോകില്ല ഉടയില്ല, പെർഫക്ടായി കേക്ക് മുറിക്കാൻ ഇതാ പൊടിക്കൈകൾ

Food Christmas New Year

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: