scorecardresearch

മധുരമല്ല, നല്ല എരിവുള്ള ചിക്കൻ അട; ഇഫ്താർ മേശയിലെ പുതിയ താരം

പരമ്പരാഗതമായ പാചകരീതിയിൽ അല്പം പുതുമ ആഗ്രഹിക്കുന്നവർക്ക് ഈ ചിക്കൻ അട വീട്ടിൽ വളരെ എളുപ്പത്തിൽ പരീക്ഷിക്കാവുന്നതാണ്

പരമ്പരാഗതമായ പാചകരീതിയിൽ അല്പം പുതുമ ആഗ്രഹിക്കുന്നവർക്ക് ഈ ചിക്കൻ അട വീട്ടിൽ വളരെ എളുപ്പത്തിൽ പരീക്ഷിക്കാവുന്നതാണ്

author-image
WebDesk
New Update
Chicken Ada Recipe

ചിക്കൻ അട

കേരളത്തിന്റെ തനതായ പലഹാരങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഇലയട. സാധാരണയായി മധുരമിട്ട തേങ്ങയും ശർക്കരയും ഫില്ലിംഗായി നൽകുന്ന അടയിൽ നിന്ന് വ്യത്യസ്തമായി, രുചികരമായ ചിക്കൻ മസാല ചേർത്ത് തയ്യാറാക്കുന്ന ഒരു വിഭവമാണിത്. വൈകുന്നേരത്തെ ചായയ്ക്കൊപ്പമോ അല്ലെങ്കിൽ വിശേഷ ദിവസങ്ങളിലോ വിളമ്പാൻ അനുയോജ്യമായ ഈ ചിക്കൻ ഇലയട, ആരോഗ്യകരവും രുചികരവുമായ ഒരു ലഘുഭക്ഷണമാണ്. വാഴയിലയുടെ സുഗന്ധം ആവിയിൽ വെന്ത മാവിലേക്കും മസാലയിലേക്കും പടരുമ്പോൾ ലഭിക്കുന്ന ആ പ്രത്യേക രുചി മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. , ഒരു പകൽ മുഴുവൻ നീണ്ട റംസാൻ വ്രതത്തിന്റെ ക്ഷീണമകറ്റാൻ ഇനി ഇതു കൂടി തയ്യാറാക്കാം. സ്നേഹ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: നോമ്പുതുറയ്ക്ക് എളുപ്പത്തിൽ ഒരു സ്നാക്സ്; ചിക്കൻ നെയ്പ്പത്തിരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

ചേരുവകൾ

  • അരിപ്പൊടി- 1 കപ്പ്
  • ചൂടുവെള്ളം- ആവശ്യത്തിന്
  • ഉപ്പ്- ഒരു നുള്ള
  • നെയ്യ്- 1 ടീസ്പൂൺ
  • ചിക്കൻ- 1 കപ്പ്
  • സവാള- 1
  • ഇഞ്ചി, വെളുത്തുള്ളി- 1 ടീസ്പൂൺ
  • കാരറ്റ്- 1/2 
  • കാപ്സിക്കം- 1/2
  • മഞ്ഞൾപ്പൊടി- 1/2
  • മുളകുപൊടി- 1 ടീസ്പൂൺ
  • ഗരംമസാല- 1 ടീസ്പൂൺ
  • മല്ലിയില
  • ഉപ്പ്
  • എണ്ണ- 1 ടേബിൾസ്പൂൺ
  • വാഴയില
Advertisment

Also Read: ഇഫ്താർ വിരുന്നിന് മാറ്റ് കൂട്ടാൻ ഇടി മുട്ട; 5 മിനിറ്റിൽ തയ്യാറാക്കാം

Also Read: പഴംപൊരി ഇനി വെറൈറ്റിയാക്കാം; എരിവും മധുരവും ഒത്തുചേരുന്ന ഈ സ്വാദ് ഒന്ന് വേറെതന്നെ

തയ്യാറാക്കുന്ന വിധം
 

  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. 
  • ചെറുതായി അരിഞ്ഞ സവാള ഇതിലേയ്ക്ക് ചേർത്തു നന്നായി വഴറ്റാം.
  • സവാളയുടെ നിറം മാറി വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതു ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ചിക്കൻ അരച്ചെടുത്തു ചേർക്കാം.
  • ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കുറഞ്ഞ തീയിൽ 5 മുതൽ 7 മിനിറ്റ് വരെ വേവിക്കാം.
  • ഇത് വെന്തതിനു ശേഷം കാരറ്റ്, കാപ്സിക്കം എന്നിവ കൂടി ചേർത്തു വഴറ്റാം. തയ്യാറാക്കിയ ഫില്ലിംഗ് മാറ്റി വയ്ക്കാം. ഒരു ബൗളിലേയ്ക്ക് അരിപ്പൊടിയെടുക്കാം.
  • ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും നെയ്യും ചേർത്തിളക്കി യോജിപ്പിക്കാം. മാവ് അധികം അയഞ്ഞു പോകാതം ഇടിയപ്പത്തിന്റെ പരുവത്തിൽ കുഴച്ചെടുക്കാം.
  • വാഴയില തുടച്ചെടുത്ത് അതിലേയ്ക്ക് മാവ് വച്ച് പരത്താം. ഇതിലേയ്ക്ക് തയ്യാറാക്കിയ ഫില്ലിംഗ് വച്ച് മടക്കാം.
  • ഇങ്ങനെ ആവശ്യത്തിന് മാവ് എടുത്ത് ഇലയിൽ വച്ച് മടക്കിയെടുക്കാം.
  • ഇത് ഇഡ്ഡലി തട്ടിൽ വച്ച് ആവിയിൽ വേവിച്ചെടുക്കാം. ഇനി ചൂടോടെ തന്നെ കഴിച്ചു നോക്കൂ. 

Read More: ഒരു മുറി ബീറ്റ്‌റൂട്ട് ഉണ്ടെങ്കിൽ വീട്ടിലുണ്ടാക്കാം കൊതിയൂറും ഹൽവ

Snack Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: