scorecardresearch

പോഷകസമൃദ്ധമായ ഉച്ചയൂണ് തയ്യാറാക്കാൻ 5 മിനിറ്റ് മതി, ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

ഉച്ചയൂണിന് ഒരുപാട് കറിയില്ലെങ്കിലും എത്ര കഴിച്ചാലും മതിവരാത്ത ചില നാടൻ രുചിക്കൂട്ടുകളുണ്ട്, അതിലൊന്നാണ് ചെറുപയർ ഫ്രൈ

ഉച്ചയൂണിന് ഒരുപാട് കറിയില്ലെങ്കിലും എത്ര കഴിച്ചാലും മതിവരാത്ത ചില നാടൻ രുചിക്കൂട്ടുകളുണ്ട്, അതിലൊന്നാണ് ചെറുപയർ ഫ്രൈ

author-image
WebDesk
New Update
Cherupayar Thoran FI

ചെറുപയർ കറി | ചിത്രം: ഫ്രീപിക്

ഉച്ചയൂണിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പയർ വർഗ്ഗങ്ങൾ. പ്രോട്ടീൻ്റെ കലവറയായ ചെറുപയർ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. സാധാരണയായി തയ്യാറാക്കാറുള്ള ചെറുപയർ കറിയിൽ നിന്നോ തോരനിൽ നിന്നോ വ്യത്യസ്തമായി, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ജോലി കഴിഞ്ഞ് ക്ഷീണിച്ചു വരുന്നവർക്കും സമയം ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു ഇൻസ്റ്റൻ്റ് റെസിപ്പിയാണിത്. മിക്കപ്പോഴും അവധിക്കാലങ്ങളിലും വിശേഷ ദിവസങ്ങളിലും അടുക്കളയിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്നത് പലരെയും മടുപ്പിക്കാറുണ്ട്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ രുചിയിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ പ്ലേറ്റിലെ ചോറിന് കൂട്ടായി ഈ വിഭവം തയ്യാറാക്കാം. ഷിജോ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read: ആരോഗ്യവും രുചിയും ഒരുപോലെ; ഈ 6 കൂൺ വിഭവങ്ങൾ ട്രൈ ചെയ്യൂ

ചേരുവകൾ

  • ചുവന്നുള്ളി- 6-7 എണ്ണം
  • കുരുമുളക്- 1/4 ടീസ്പൂൺ
  • വെളുത്തുള്ളി- 4-5 അല്ലി
  • വറ്റൽമുളക്- 3 എണ്ണം
  • വെളിച്ചെണ്ണ- ആവശ്യത്തിന്
  • കറിവേപ്പില- 1 തണ്ട്
  • ഉപ്പ്- ആവശ്യത്തിന്
  • ചെറുപയർ- 11/2 കപ്പ്

Also Read: ഹോട്ടൽ രുചിയിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാം, ഈ മസാലക്കൂട്ട് കൈയ്യിലുണ്ടെങ്കിൽ

Advertisment

Also Read: ചിക്കൻ ഫ്രൈ ചെയ്യാം ഹെൽത്തിയായി, ഒരു സ്പൂൺ എണ്ണ മതി

തയ്യാറാക്കുന്ന വിധം

  • അഞ്ചോ ആറോ ചുവന്നുള്ളിയും, കാൽ ടീസ്പൂൺ കുരുമുളകും, നാലോ അഞ്ചോ വെളുത്തുള്ളി അല്ലിയും ചതച്ചെടുക്കാം.
  • ഇതിലേയ്ക്ക് മൂന്ന് വറ്റൽമുളക് ചേർത്ത് ചതയ്ക്കാം.
  • ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ചതച്ചെടുത്തവ ചേർത്തിളക്കാം.
  • അതിലേയ്ക്ക് ഒരു തണ്ട് കറിവേപ്പില കൂടി ചേർത്ത് ഇളക്കാം.
    ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കാം.
  • ഇതിലേയ്ക്ക് വേവിച്ച വെച്ചിരിക്കുന്ന ചെറുപയർ ചേർത്ത് കുറഞ്ഞ തീയിൽ വഴറ്റിയെടുക്കാം. 

Read More: ചോറിന് കൂടെ കഴിക്കാൻ ഒരു സ്പെഷ്യൽ മീൻ കറി; ഇനി ഒരുപാട് മസാലകൾ വേണ്ട

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: