വീട്ടിൽ ബിസ്‌ക്കറ്റിരിപ്പുണ്ടോ? എന്നാൽ ഒരു ഉഗ്രൻ കേക്കുണ്ടാക്കാം. ക്രീമില്ലാത്ത ബിസ്ക്കറ്റുകൾ കഴിക്കാൻ താത്‌പര്യമില്ലെങ്കിൽ അവയുടെ രൂപമാറ്റി കേക്കാക്കിയെടുക്കാം. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മധുര പലഹാരം പരിചയപ്പെടുത്തുകയാണ് ഫുഡ് വ്ളോഗറായ നുസി.
ചേരുവകൾ:
- ബിസ്‌ക്കറ്റ്
- പാൽ പൊടി
- ഇളം ചൂടുള്ള പാൽ
- പഞ്ചസാര
- ഏലയ്ക്ക പൊടി
ചേരുവകൾ ആവശ്യാനുസരണം ചേർക്കാവുന്നതാണ്.
പാകം ചെയ്യുന്ന വിധം:
- പത്ത് ബിസ്‌ക്കറ്റ് ചെറുതായി ഫ്രൈ ചെയ്‌തെടുക്കുക
- പാൽ പൊടിയിലേക്ക് പാൽ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യാം
- ശേഷം പഞ്ചസാര, വെള്ളം, ഏലയ്ക്ക എന്നിവ മിക്‌സ് ചെയ്‌ത് പഞ്ചാസാര പാനി ഉണ്ടാക്കാം
- ഇതിലേക്ക് പാൽപ്പൊടി, ബിസ്ക്കറ്റ് എന്നിവ ചേർക്കാം
- ശേഷം ഫ്രിഡ്‌ജിൽ വച്ച് സെറ്റ് ചെയ്യാവുന്നതാണ്.