വൈകിട്ട് നല്ല ചൂടുളള ചായയ്‌ക്കൊപ്പം നാലുമണി പലഹാരങ്ങള്‍ എന്നത് മലയാളികളുടെ ഒരു ശീലമാണ്. പഴം ഉപയോഗിച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഈവനിംഗ് സ്‌നാക്‌സ് പരിചയപ്പെടുത്തുകയാണ് ഫുഡ് വേ്‌ളാഗറായ ചിങ്കി ജോ. പഴം കട്ലറ്റാണ് ചിങ്കി പരിചയപ്പെടുത്തുന്നത്.
ചേരുവകൾ:
- പഴം
- തേങ്ങ
- നെയ്യ്
- ഏലയ്ക്കാപൊടി
- പഞ്ചസാര
- റെസ്‌ക് പൊടി
- മൈദ
ചേരുവകളെല്ലാം നിങ്ങളുടെ ആവശ്യാനുസരണം ചേർത്തു കൊടുക്കാവുന്നതാണ്
പാകം ചെയ്യുന്ന വിധം:
- പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക
- പാനിൽ നെയ് ചൂടാക്കിയതിനു ശേഷം പഴം, തേങ്ങ, പഞ്ചസാര, ഏലയ്ക്കാപൊടി എന്നിവ ഒന്നിച്ച് മിക്സ് ചെയ്ത് വറുത്തെടുക്കുക
- ഈ മിശ്രിതം ചുടാറിയ ശേഷം റസ്ക് പൊടി ചേർത്ത് കുഴച്ചെടുക്കാം
- മൈദയിലും റസ്ക് പൊടിയിലുമുക്കി കട്ലറ്റ് രൂപത്തിൽ പൊരിച്ചെടുക്കാവുന്നതാണ്.