/indian-express-malayalam/media/media_files/uploads/2022/06/curry-leaves.jpg)
അടുക്കളയിൽ അത്യന്താപേക്ഷികമായ ഒന്നാണ് കറിവേപ്പില. കറികൾക്ക് സ്വാദു നൽകുന്നു എന്നതുമാത്രമല്ല ഏറെ പോഷകഗുണങ്ങളും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. വീടിനോടോ ഫ്ളാറ്റിനോടോ ചേർന്ന് ഒരു കറിവേപ്പില മരമെങ്കിലും വെച്ചു പിടിപ്പിക്കാനായാൽ അതാണ് ഏറ്റവും നല്ലത്. കാരണം കടകളിൽ നിന്നും വാങ്ങുന്ന കറിവേപ്പിലയിൽ പലപ്പോഴും വിഷാംശം കൂടുതലാണ്.
കടയിൽ നിന്നും വാങ്ങുന്ന കറിവേപ്പിലയിലെ വിഷാംശം ശരിയായി നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അല്‍പം മഞ്ഞള്‍പൊടി ചേർത്തിളക്കി അതിൽ കറിവേപ്പില പത്ത് മിനിറ്റോളം മുക്കി വയ്ക്കുക. ശേഷം വെള്ളമൊഴിച്ചും കൈകൾ ഉപയോഗിച്ചും ഇലകൾ കഴുകി വൃത്തിയാക്കുക. അതിനു ശേഷം വേണം കറിവേപ്പില ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യാൻ.
കറിവേപ്പില ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും അൽപ്പം കരുതൽ വേണം. ഇലയിൽ നനവുണ്ടെങ്കിൽ പെട്ടെന്ന് തന്നെ ചീഞ്ഞുപോവാനുള്ള സാധ്യതയേറെയാണ്. കറിവേപ്പില കേടു കൂടാതെ ദിവസങ്ങളോളം സൂക്ഷിച്ചുവയ്ക്കാൻ സഹായിക്കുന്ന ചില വഴികൾ പരിചയപ്പെടാം.
- ഇലയിലെ നനവ് നന്നായി തുടച്ചു കളഞ്ഞതിനു ശേഷം ഒരു കുപ്പിയിലിട്ട് സൂക്ഷിച്ചുവയ്ക്കാം.
- രണ്ടാമത്തെ രീതി, നന്നായി വെള്ളത്തിൽ കഴുകിയെടുത്ത കറിവേപ്പില ഒരു ഉണങ്ങിയ ടവ്വലിനു മുകളിൽ വെള്ളം വാർന്നുപോവാനായി വയ്ക്കുക. ഒരു പേപ്പർ ടവ്വൽ ഉപയോഗിച്ച് ശേഷിക്കുന്ന ജലാംശം ഒപ്പിയെടുക്കുക. ഇലകൾ തണ്ടിൽ നിന്നും വേർപ്പെടുത്തുക. വീണ്ടും മൂന്നു മണിക്കൂറോളം ഉണങ്ങാൻ ഇടുക. അതിനു ശേഷം ഒരു പ്ലാസ്റ്റിക് ടിൻ എടുത്ത് അതിനകത്ത് ടിഷ്യൂ പേപ്പർ വിരിച്ച് മുകളിലായി കറിവേപ്പില ഇലകൾ നിരത്തിവയ്ക്കുക. മുകളിലായി വീണ്ടുമൊരു ടിഷ്യൂ പേപ്പർ കൂടി വിരിച്ചതിനു ശേഷം വായു കേറാത്ത രീതിയിൽ പാത്രം അടച്ചു ഫ്രിഡ്ജിൽ വയ്ക്കാം.
- മറ്റൊരു രീതി, ജലാംശം ഉണക്കികളഞ്ഞ കറിവേപ്പില തണ്ടോടു കൂടി തന്നെ ഒരു ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് സിപ്പ് ലോക്ക് കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
Read more: പച്ചക്കറികൾ ചീഞ്ഞുപോവാതെ ഏറെനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം; ചില നുറുങ്ങുവിദ്യകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.