scorecardresearch

കറുത്തുപോകില്ല, വാഴപ്പഴം ദിവസങ്ങളോളം ഫ്രഷായിരിക്കാൻ ഇങ്ങനെ ചെയ്യൂ

ദിവസവും വാഴപ്പഴം കഴിക്കാൻ ഇഷ്ടപ്പെടുന്നവരും, ഒരുമിച്ച് കൂടുതൽ എണ്ണം വാങ്ങുന്നവരും അത് ഫ്രഷായിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് അറിഞ്ഞിരിക്കാം

ദിവസവും വാഴപ്പഴം കഴിക്കാൻ ഇഷ്ടപ്പെടുന്നവരും, ഒരുമിച്ച് കൂടുതൽ എണ്ണം വാങ്ങുന്നവരും അത് ഫ്രഷായിരിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് അറിഞ്ഞിരിക്കാം

author-image
WebDesk
New Update
Banana Fresh FI

വാഴപ്പഴം കേടാകാതിരിക്കാൻ പൊടിക്കൈകൾ | ചിത്രം: ഫ്രീപിക്

മലയാളികളുടെ ഇഷ്ടപ്പെട്ട പഴങ്ങളിൽ ഒന്നാണ് വാഴപ്പഴം. രുചിയിലും പോഷകഗുണത്തിലും ഇവ ഒട്ടും പിന്നിലല്ല. ബ്രേക്ക്ഫാസ്റ്റിനൊപ്പമോ ലഘുഭക്ഷണമായോ, മധുര പലഹാരങ്ങളിലോ വാഴപ്പഴം നമ്മൾ ഉപയോഗിക്കാറുണ്ട്.

Advertisment

Also Read:  ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധം അകറ്റാം, ഇത് ഒരു തവണ ഉപയോഗിക്കൂ

കലോറി കുറവാണെന്നതും, ഊർജ്ജം നൽകുന്ന കാർബോഹൈഡ്രേറ്റുകളും, വിറ്റാമിനുകളും, പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ, നമ്മൾ സ്ഥിരമായി നേരിടുന്ന ഒരു പ്രശ്‌നമാണ് വാഴപ്പഴം വേഗത്തിൽ പഴുത്ത് കേടാകുന്നത്. പുറത്ത് വെച്ചാലും ഫ്രിഡ്ജിൽ വെച്ചാലും ദിവസങ്ങൾക്കുള്ളിൽ വാഴപ്പഴത്തിന്റെ തൊലി കറുക്കുകയും ഉള്ളിലുള്ള പഴം മൃദുവായി ഉപയോഗശൂന്യമാവുകയും ചെയ്യും.

Also Read:  മായം കലർന്നവ വാങ്ങേണ്ട, ശുദ്ധമായ തേൻ തിരിച്ചറിയാൻ ഇതാ ചില പൊടിക്കൈകൾ

ഇങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ പിന്നീട് നമുക്ക് പഴം വലിച്ചെറിയേണ്ടി വരും. ഇത് ഭക്ഷണത്തിന്റെ പാഴാക്കലിന് കാരണമാകുന്നു. ദിവസവും വാഴപ്പഴം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കും, ഒരുമിച്ച് കൂടുതൽ എണ്ണം വാങ്ങുന്നവർക്കും ഇത് ഒരു വലിയ വെല്ലുവിളിയാണ്. വാഴപ്പഴം എന്നും ഫ്രഷായിരിക്കാൻ ചില പൊടിക്കൈകളുണ്ട്.

Also Read:  വിലകൊടുത്തു വാങ്ങേണ്ട, തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

  • പഴത്തിൻ്റെ തണ്ട് പ്ലാസ്റ്റിക് റാപ്പിലോ അലൂമിനിയം ഫോയിലിലോ പൊതിയുന്നത് അമിതമായി പഴുത്ത കേടാകാതിരിക്കാൻ സഹായിക്കും.
  • വാഴപ്പഴം ഉഷ്ണമേഖലാ പഴമാണ്. അതിന് വളരെ കുറഞ്ഞ താപനില അനുയോജ്യമല്ല. അതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത ഇടങ്ങളിൽ വയ്ക്കാം.
  • പഴം ഫ്രീസ് ചെയ്തും ഉപയോഗിക്കാം. സ്മൂത്തി ഷേയ്ക്ക് എന്നിവ തയ്യാറാക്കാൻ ഈ പഴം ഉപയോഗിക്കാം.
  • തക്കാളി, ആപ്പിൾ, പീച്ച് തുടങ്ങി എഥിലീൻ വാതകം പുറത്തു വിടുന്നു മറ്റ് പഴങ്ങളുടെയും പച്ചക്കറികളുടെയോ ഒപ്പം ഇത് വയ്ക്കരുത്.

Read More: അടുക്കള കീഴടക്കിയ കുഞ്ഞൻ ഉറുമ്പുകളെ ഞൊടിയിടയിൽ തുരത്താം, ഒരു സ്പൂൺ കുരുമുളക് മതി

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: