scorecardresearch

കറികൾ തിളച്ചു മറിയാതിരിക്കാൻ ഇതാ ഒരു ട്രിക്ക്

സ്റ്റൗ അഴുക്കാക്കാതെ കുക്കിംഗ് തീർക്കാം, ഇതാ ഒരു കിച്ചൻ ടിപ്സ്

കറികൾ തിളച്ചു മറിയാതിരിക്കാൻ ഇതാ ഒരു ട്രിക്ക്

അടുക്കളയിൽ പാചകത്തിനേക്കാളും സമയം അപഹരിക്കുക പാത്രം കഴുകുക, കറിക്കൂട്ടുകൾ അരിയുക, സ്റ്റൗ ക്ലീൻ ചെയ്യുക തുടങ്ങിയ പണികൾക്കാണ്. ചില നുറുങ്ങുവിദ്യകളിലൂടെ കിച്ചൺ ജോലികൾ ഏളുപ്പമാക്കാവുന്നതേയുള്ളൂ. അത്തരമൊരു ടിപ്സ് പരിചയപ്പെടാം.

കറികളും മറ്റും തിളക്കുമ്പോൾ അവ പാത്രം നിറഞ്ഞ് തൂവാനുള്ള സാധ്യതയേറെയാണ്. കറി സ്റ്റൗവിൽ വീണ് സ്റ്റൗവും അഴുക്കാവും. ഇതൊഴിവാക്കാൻ ഭക്ഷണം പാചകം ചെയ്യുന്ന പാത്രത്തിന്റെ മുകൾഭാഗത്ത് അരികുകളിലായി എണ്ണ തൂവി കൊടുക്കുന്നത് നല്ലതാണ്.

ഒരു കിച്ചൺ ടവ്വലോ ചെറിയ തുണിയോ ഉപയോഗിച്ച് പാത്രത്തിന്റെ അരികുകളിൽ ഇങ്ങനെ അൽപ്പം എണ്ണ തൂകി കൊടുക്കാം. അപ്പോൾ കറികൾ തിളക്കുമ്പോഴും തിള പാത്രം കവിഞ്ഞ് തൂവിപോകില്ല.

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: How to keep a pot from boiling over kitchen hacks