/indian-express-malayalam/media/media_files/2026/02/09/cockroaches-in-kitchen-fi-2026-02-09-09-54-11.jpg)
പാറ്റകളെ ഞൊടിയിടയിൽ തുരത്താം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/02/07/get-rid-of-cockroaches-1-2026-02-07-14-08-28.jpg)
നമ്മുടെ വീടുകളിൽ, പ്രത്യേകിച്ച് അടുക്കളകളിൽ ഏറ്റവും വലിയ വില്ലനായി മാറുന്ന ഒന്നാണ് പാറ്റകൾ. കാണാൻ അറപ്പുള്ള ജീവികൾ എന്നതിലുപരി, ടൈഫോയ്ഡ്, കോളറ, ആസ്ത്മ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ ഇവ പരത്തുന്നു. പാറ്റകളെ തുരത്താൻ പലരും വിപണിയിൽ കിട്ടുന്ന രാസവസ്തുക്കൾ നിറഞ്ഞ സ്പ്രേകളും മറ്റും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ ഭക്ഷണസാധനങ്ങളിൽ കലരുന്നത് വലിയ ആരോഗ്യ ഭീഷണിയുണ്ടാക്കുന്നു. പകരം അടുക്കളയിൽ സുലഭമായ മഞ്ഞൾപ്പൊടി എടുത്തോളൂ.
/indian-express-malayalam/media/media_files/2026/02/07/get-rid-of-cockroaches-2-2026-02-07-14-08-28.jpg)
മഞ്ഞൾപ്പൊടി
പാറ്റകൾ പതിവായി എത്തുന്ന അടുക്കളയിലെ സ്ലാബ്, ഗ്യാസ് സ്റ്റൗവിന് അടിവശം, സിങ്കിന് താഴെ, ജനൽ വിടവുകൾ എന്നിവിടങ്ങളിൽ അല്പം മഞ്ഞൾപ്പൊടി വിതറാം. മഞ്ഞളിന്റെ ഗന്ധം കാരണം പാറ്റകൾ ആ പരിസരത്തേക്ക് വരുന്നത് ഒഴിവാക്കും.
/indian-express-malayalam/media/media_files/2026/02/07/get-rid-of-cockroaches-3-2026-02-07-14-08-28.jpg)
മഞ്ഞളും ബേക്കിംഗ് സോഡയും
പാറ്റകളെ കൊല്ലാൻ സഹായിക്കുന്ന മറ്റൊരു മിശ്രിതമാണ് മഞ്ഞൾപ്പൊടിയും ബേക്കിംഗ് സോഡയും സമം ചേർത്ത് ഉപയോഗിക്കുന്നത്. ബേക്കിംഗ് സോഡ പാറ്റകളുടെ ദഹനവ്യവസ്ഥയെ തകരാറിലാക്കുന്നു. മഞ്ഞളിന്റെ മണം അവയെ ഈ മിശ്രിതത്തിലേക്ക് ആകർഷിക്കുകയും ചെയ്യും.
/indian-express-malayalam/media/media_files/2026/02/07/get-rid-of-cockroaches-4-2026-02-07-14-08-28.jpg)
മഞ്ഞളും വേപ്പിലയും
മഞ്ഞൾപ്പൊടിയും ഉണക്കിയ വേപ്പിലയും ചേർത്ത് പൊടിച്ച് പാറ്റകൾ വരുന്ന വഴികളിൽ വിതറുന്നത് ഇരട്ടി ഫലം നൽകും. രണ്ടും പ്രകൃതിദത്തമായ അണുനാശിനികളായതിനാൽ അടുക്കളയിലെ ശുചിത്വം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
/indian-express-malayalam/media/media_files/2026/02/07/get-rid-of-cockroaches-5-2026-02-07-14-08-28.jpg)
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ വിദ്യകൾ പ്രയോഗിക്കുന്നതിനൊപ്പം അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. രാത്രിയിൽ ഭക്ഷണാവശിഷ്ടങ്ങൾ സിങ്കിൽ ബാക്കിയാക്കാതിരിക്കാനും പാത്രങ്ങൾ അപ്പപ്പോൾ കഴുകി വയ്ക്കാനും ശ്രദ്ധിക്കുക. തറ തുടയ്ക്കുമ്പോൾ അല്പം മഞ്ഞൾപ്പൊടി കലർത്തിയ വെള്ളം ഉപയോഗിക്കുന്നത് പാറ്റകൾ വരാതിരിക്കാൻ നല്ലതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us