scorecardresearch

ചിക്കൻ ഫ്രൈ ചെയ്യാം ഹെൽത്തിയായി, ഒരു സ്പൂൺ എണ്ണ മതി

വീട്ടിലുള്ള സാധാരണ ചേരുവകൾ മാത്രം ഉപയോഗിച്ച് വളരെ കുറച്ച് എണ്ണയിൽ മിനിറ്റുകൾക്കുള്ളിൽ ഇത് തയാറാക്കാം

വീട്ടിലുള്ള സാധാരണ ചേരുവകൾ മാത്രം ഉപയോഗിച്ച് വളരെ കുറച്ച് എണ്ണയിൽ മിനിറ്റുകൾക്കുള്ളിൽ ഇത് തയാറാക്കാം

author-image
WebDesk
New Update
Oil Less Chicken Fry FI

ചിക്കൻ ഫ്രൈ

നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈയുടെ രുചിയും മണവും ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സാധാരണയായി ധാരാളം എണ്ണയിൽ പൊരിച്ചെടുക്കുന്ന വിഭവമായതുകൊണ്ട് തന്നെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നവർ പലപ്പോഴും ചിക്കൻ ഫ്രൈ ഒഴിവാക്കാറാണ് പതിവ്. എന്നാൽ സ്വാദിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ, വളരെ കുറഞ്ഞ അളവിൽ മാത്രം എണ്ണ ഉപയോഗിച്ച് തയാറാക്കാവുന്ന ഒരു വ്യത്യസ്തമായ ചിക്കൻ ഫ്രൈ പരിചയപ്പെടാം.അക്ഷയ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: കല്ലുപോലെ ആകില്ല, ചപ്പാത്തി സോഫ്റ്റാകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ചേരുവകൾ

  • മുട്ട
  • മുളകുപൊടി
  • ഉപ്പ്
  • വെളുത്തുള്ളിഇഞ്ചി
  • ഗരംമസാല
  • കോൺഫ്ലോർ
  • ചിക്കൻ
  • വെളിച്ചെണ്ണ 
  • കറിവേപ്പില
  • തേങ്ങ

Also Read: രോഗപ്രതിരോധ ശേഷി കൂടും, ഇലകൾക്കൊപ്പം ഈ ചെടിയുടെ വിത്തും കറിയിൽ ചേർക്കൂ

Also Read: ശരീരഭാരം നിയന്ത്രിക്കാം ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിനൊപ്പം പുഡ്ഡിംഗ് ശീലമാക്കാം

തയ്യാറാക്കുന്ന വിധം

  • ചിക്കൻ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
  • ഒരു ചെറിയ ബൗളിലേയ്ക്ക് മുളകുപൊടി, ഗരംമസാല, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, കോൺഫ്ലോർ, ആവശ്യത്തിന് ഉപ്പ് എന്നിവയെടുക്കാം.
  • അതിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം.
  • ചിക്കൻ കഷ്ണങ്ങൾ അതിലേയ്ക്കു ചേർത്തിളക്കി മസാല പുരട്ടി 10 മിനിറ്റ് മാറ്റി വയ്ക്കാം.
  • ഒരു ഇഡ്ഡലി പാത്രം വെള്ളം നിറച്ച് അടുപ്പിൽ വച്ചു ചൂടാക്കാം.
  • ഇതിലേയ്ക്ക് ഇഡ്ഡലി തട്ട് ഇറക്കി വച്ച് കുറച്ച് എണ്ണ പുരട്ടാം.
  • ശേഷം ചിക്കൻ കഷ്ണങ്ങൾ അതിലേയ്ക്കു വച്ച് അടച്ച് ആവിയിൽ വേവിക്കാം.
  • ഇതേ സമയം അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് തേങ്ങ ചിരകിയതു ചേർത്തു വറുക്കാം.
  • ചിക്കൻ കഷ്ണങ്ങൾ ആവിയിൽ വേവിച്ചതും ഇതിലേയ്ക്കു ചേർക്കാം. കുറച്ച് എണ്ണ ഒഴിച്ച് കറിവേപ്പില കൂടി ചേർത്ത് വറുത്തെടുക്കാം.
  • ഇനി ചൂടോടെ ചോറിനൊപ്പം കഴിക്കാം. 

Read More: മുട്ടയിലേയ്ക്ക് ഈ മസാലപ്പൊടി കൂടി ചേർത്ത് കഴിച്ചു നോക്കൂ, നാവിൽ കപ്പലോടുന്ന രുചിയാണ്

Recipe Chicken Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: