/indian-express-malayalam/media/media_files/2025/12/17/egg-freshness-test-fi-2025-12-17-16-46-29.jpg)
മുട്ടയുടെ ഗുണമേന്മ ഇനി ഇങ്ങനെ കണ്ടെത്താം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/12/17/egg-freshness-test-1-2025-12-17-16-46-58.jpg)
ഫ്ലോട്ട് ടെസ്റ്റ്
മുട്ടയുടെ പുതുമ പരിശോധിക്കാൻ ഏറ്റവും പ്രചാരത്തിലുള്ള മാർഗ്ഗമാണിത്. ഒരു പാത്രത്തിൽ പകുതിയിലധികം വെള്ളമെടുക്കുക. അതിലേക്ക് സാവധാനം മുട്ട ഇറക്കിവെക്കാം. പാത്രത്തിന്റെ അടിയിൽ മുട്ട തിരശ്ചീനമായി തങ്ങിനിൽക്കുന്നുണ്ടെങ്കിൽ അത് ഫ്രഷാണ്. വെള്ളത്തിന് മുകളിൽ പൂർണ്ണമായും പൊങ്ങിക്കിടക്കുന്ന മുട്ടകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
/indian-express-malayalam/media/media_files/2025/12/17/egg-freshness-test-2-2025-12-17-16-46-58.jpg)
കുലുക്കി നോക്കാം
മുട്ട ചെവിയോട് ചേർത്തുപിടിച്ച് പതുക്കെ കുലുക്കി നോക്കാം. മുട്ടയ്ക്കുള്ളിൽ ദ്രാവകം തട്ടുന്ന ശബ്ദം കേൾക്കുകയാണെങ്കിൽ അത് പഴകിയതാണ്. മുട്ട പഴകുമ്പോൾ അതിനുള്ളിലെ ഈർപ്പവും വാതകങ്ങളും പുറത്തേക്ക് പോകുന്നതിനാൽ വായു അറകൾ വലുതാകുന്നു. ഇതുകൊണ്ടാണ് ഉള്ളിൽ ദ്രാവകം അനങ്ങുന്ന ശബ്ദം കേൾക്കുന്നത്. പുതിയ മുട്ട കുലുക്കുമ്പോൾ ശബ്ദം കേൾക്കില്ല.
/indian-express-malayalam/media/media_files/2025/12/17/egg-freshness-test-3-2025-12-17-16-46-58.jpg)
മണം
മുട്ടയുടെ പുതുമ കണ്ടെത്താനുള്ള ഏറ്റവും വിശ്വസനീയമായ മാർഗ്ഗമാണിത്. മുട്ട പൊട്ടിച്ചു നോക്കുമ്പോൾ കഠിനമായ സൾഫർ മണം (അഴുകിയ ഗന്ധം) വരുന്നുണ്ടെങ്കിൽ അത് ഒട്ടും സംശയിക്കാതെ കളയണം. ഇത് വേവിച്ചാലും ഈ മണം മാറില്ല.
/indian-express-malayalam/media/media_files/2025/12/17/egg-freshness-test-4-2025-12-17-16-46-58.jpg)
കാഴ്ചയിലൂടെയുള്ള പരിശോധന
മുട്ട ഒരു പ്ലേറ്റിലേക്ക് പൊട്ടിച്ചൊഴിച്ച് പരിശോധിക്കുക. പുതിയ മുട്ടയുടെ മഞ്ഞക്കരു നന്നായി പൊന്തിനിൽക്കുകയും വെള്ളക്കരു പടരാതെ മഞ്ഞക്കരുവിന് ചുറ്റും തന്നെ നിൽക്കുകയും ചെയ്യും. എന്നാൽ പഴകിയ മുട്ടയാണെങ്കിൽ വെള്ളക്കരു വെള്ളം പോലെ എല്ലായിടത്തേക്കും പടരുകയും മഞ്ഞക്കരു പെട്ടെന്ന് പൊട്ടിപ്പോകുകയും ചെയ്യും.
/indian-express-malayalam/media/media_files/2025/12/17/egg-freshness-test-5-2025-12-17-16-46-58.jpg)
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
മുട്ടയുടെ പുറംതോടിൽ വിള്ളലുകളോ പശപശപ്പോ ഉണ്ടെങ്കിൽ അവ ഒഴിവാക്കുന്നതാണ് നല്ലത്. സാൽമൊണെല്ല പോലുള്ള ബാക്ടീരിയകൾ വഴി ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ എപ്പോഴും ഫ്രഷ് ആയ മുട്ടകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us