scorecardresearch
Latest News

ഉള്ളി പാചകം ചെയ്യുമ്പോൾ ഓർമ്മിക്കേണ്ട ചില കാര്യങ്ങൾ

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉളളി വളരെ പെട്ടെന്നു തന്നെ പാചകം ചെയ്തെടുക്കാനാവും

ഉള്ളി പാചകം ചെയ്യുമ്പോൾ ഓർമ്മിക്കേണ്ട ചില കാര്യങ്ങൾ

ഉളളി എങ്ങനെ നന്നായി പാചകം ചെയ്യാമെന്ന് പറയുകയാണ് ഷെഫ് മൗനിക ഗോവർധൻ. പലപ്പോഴും പാചകം ചെയ്യുമ്പോൾ ഉളളി വഴറ്റിയെടുക്കാൻ ഒരുപാട് സമയം വേണ്ടി വരാറുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉളളി വളരെ പെട്ടെന്നു തന്നെ പാചകം ചെയ്തെടുക്കാനാവും.

Read more: സ്വാദിഷ്ടമായ റമ്പൂട്ടാൻ അച്ചാർ തയ്യാറാക്കാം

നിങ്ങൾ ഓർമ്മിക്കേണ്ട ചില കാര്യങ്ങൾ

  • പാനിൽ ആവശ്യത്തിന് എണ്ണ ഒഴിക്കുക
  • ചൂട് മീഡിയത്തിലാണെന്ന് ഉറപ്പു വരുത്തുക. എങ്കിൽ മാത്രമേ എണ്ണയിൽ നന്നായിട്ട് വഴറ്റിയെടുക്കാനാവൂ
  • ഉളളി സോഫ്റ്റ് ആവാൻ തുടങ്ങുമ്പോൾ ഇളം തവിട്ടുനിറമാകും
  • ഇടയ്ക്കിടെ ഇളക്കി കൊണ്ടിരിക്കുക
  • ഒരു നുളള് ഉപ്പ് ചേർത്താൽ കുറച്ചുകൂടി വേഗത്തിൽ വഴറ്റിയെടുക്കാനാവും

ഗോവർധൻ 300 ഗ്രാം ഉളളിയാണ് ഭക്ഷണം തയ്യാറാക്കാൻ എടുത്തത്. ഇതിന് കുറഞ്ഞത് 25 മിനിറ്റ് വേണ്ടിവന്നുവെന്നും ഗോവർധൻ പറഞ്ഞു. ഉളളിയുടെ അളവ് അനുസരിച്ച് സമയത്തിൽ മാറ്റം വരും. ചില ഭക്ഷണങ്ങൾ വളരെ വേഗത്തിൽ തയ്യാറാക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.

Read More: പാചക വാതകം ലാഭിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Stay updated with the latest news headlines and all the latest Food news download Indian Express Malayalam App.

Web Title: How to cook onions perfectly537744