പാചകം ചെയ്യുമ്പോൾ ഒഴിവാക്കാനാകാത്ത ഒരു ഉപകരണമാണ് മിക്സി. അരയ്ക്കാനും പൊടിയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി മിക്സി ഉപയോഗിച്ചു വരുന്നു. വളരെ എളുപ്പത്തിൽ കാര്യങ്ങൾ ചെയ്തു തീർക്കാനാകും എന്നതാണ് മിക്സിയെ താരമാക്കിയത്. എന്നാൽ ഓരോ മാസത്തിന്റെയും അവസാനമാകുമ്പോൾ മിക്സി മുഷിയുകയും ചെയ്യാറുണ്ട്. അരയ്ക്കുമ്പോഴും മറ്റും മാവ് മിക്സിയിൽ പറ്റി പിടിക്കുന്നതാകാം ഇതിന്റെ കാരണം.
സാധാരണയായി മിക്സി വൃത്തിയാക്കുവാൻ വളരെയധികം ബുദ്ധിമുട്ടാറുണ്ട്. എളുപ്പത്തിൽ മിക്സിയും ജാറും വൃത്തിയാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം മിക്സി വൃത്തിയാക്കുവാനുള്ള ലിക്വിഡ് തായാറാക്കാം. അതിനായി ബേക്കിങ്ങ് സോഡ,സോപ്പു പൊടി, നാരങ്ങ നീര എന്നിവ മിക്സ് ചെയ്തെടുക്കാം.
മിക്സിയുടെ ടോപ്പറിൽ വൃത്തിയാക്കാനുള്ള ലിക്വിഡ് ഒഴിച്ചതിനു ശേഷം ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുക. നാരങ്ങയുടെ തൊലി ഉപയോഗിച്ച് സൈഡ് ഭാഗങ്ങളും വൃത്തിയാക്കാവുന്നതാണ്. മിക്സിയുടെ ബോഡിൽ ലിക്വിഡ് പുരട്ടിയതു പോലെ മറ്റ് ഭാഗങ്ങളിലും ചെയ്തെടുക്കാം. കുറച്ച് നേരം ഇവ റസ്റ്റ് ചെയ്യാൻ വച്ച ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്.