പച്ചകറികളും പഴവർഗ്ഗങ്ങളും മറ്റും കൃത്യമായി അരിഞ്ഞെടുക്കാൻ സഹായിക്കുന്ന ഒന്നാണ് കട്ടിങ്ങ് ബോർഡ്. അടുക്കളയിൽ ഒഴിച്ചു കൂടാനാകാത്ത ഒരു വസ്തുവായി കട്ടിങ്ങ് ബോർഡ് മാറി. പാചകത്തിലേക്ക് കടക്കുന്ന തുടക്കകാർക്ക് പച്ചകറിയും മറ്റും അരിയുമ്പോൾ കൈ മുറിയാതിരിക്കാൻ ഇവ ഉപകരിക്കുകയും ചെയ്യും. മാത്രമല്ല, വേഗത്തിൽ അരിയാനും ഇതു സഹായകമാണ്. മരം, പ്ലാസ്റ്റിക്ക് എന്നിവ കൊണ്ടാണ് കട്ടിങ്ങ് ബോർഡുകൾ കൂടുതലായും നിർമിക്കുന്നത്. നിത്യേന ഉപയോഗിക്കുന്ന ഇത് മാസത്തിലൊരിക്കലെങ്കിലും നന്നായി വൃത്തിയാക്കേണ്ടതുണ്ട്. എങ്ങനെ വളരെ എളുപ്പത്തിൽ ഇവ വൃത്തിയാക്കാമെന്ന് പറയുകയാണ് ഫുഡ് വ്ളോഗറായ സ്നേഹ സിങ്ങ്.
മരം കൊണ്ട് നിർമ്മിച്ച് കട്ടിങ്ങ് ബോർഡ് വൃത്തിയാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം:
- അര മുറി നാരങ്ങയിൽ ഉപ്പ് മുക്കിയെടുക്കുക
- ഇത് കട്ടിങ്ങ് ബോർഡിൽ നല്ലവണ്ണം റബ്ബ് ചെയ്യാം
- ശേഷം കഴുകി ഉണക്കിയെടുക്കാവുന്നതാണ്
- ഉണങ്ങിയ ശേഷം വെളിച്ചെണ്ണ കട്ടിങ്ങ് ബോർഡിൽ പുരട്ടി കൊടുക്കാം
പ്ലാസ്റ്റിക്ക് കൊണ്ടുള്ള ബോർഡ് വൃത്തിയാക്കേണ്ട രീതി:
- കട്ടിങ്ങ് ബോർഡിനു മുകളിലേക്ക് ബേക്കിങ്ങ് സോഡ വിതറുക
- നാരങ്ങ ഉപയോഗിച്ച് നല്ലവണ്ണം റബ് ചെയ്യുക
- അവസാനമായി കുറച്ച് വിനാഗിരി ഒഴിച്ച് റബ്ബ് ചെയ്യാം
- പിന്നീട് കഴുകിയെടുത്ത് ഉപയോഗിക്കാവുന്നതാണ്.