scorecardresearch

പോക്കറ്റ് കാലിയാകാതിരിക്കാൻ വെളിച്ചെണ്ണ വാങ്ങുമ്പോൾ ഈ 5 കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം

അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന വെളിച്ചെണ്ണയിൽ മായം കലർന്നിട്ടുണ്ടോ എന്ന് അറിയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളുണ്ട്

അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന വെളിച്ചെണ്ണയിൽ മായം കലർന്നിട്ടുണ്ടോ എന്ന് അറിയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകളുണ്ട്

author-image
WebDesk
New Update
Coconut Oil Purity Test FI

വെളിച്ചെണ്ണയിലെ മായം കണ്ടെത്താം | ചിത്രം: ഫ്രീപിക്

അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് വെളിച്ചെണ്ണ. എന്നാൽ ഇന്ന് വിപണിയിൽ ലഭിക്കുന്ന വെളിച്ചെണ്ണയിൽ പലപ്പോഴും മായം കലരാറുണ്ട്. വിലകൂടിയ വെളിച്ചെണ്ണ വാങ്ങുമ്പോൾ അതിൽ പാരഫിൻ വാക്സോ മറ്റ് നിലവാരം കുറഞ്ഞ എണ്ണകളോ ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയുക അത്ര എളുപ്പമല്ല. മായം കലർന്ന വെളിച്ചെണ്ണയുടെ ഉപയോഗം ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മാത്രമല്ല, നിങ്ങളുടെ പോക്കറ്റ് കാലിയാക്കുകയും ചെയ്യും.

Advertisment

Also Read: മിനിറ്റുകൾക്കുള്ളിൽ ഈച്ചകളെ തുരത്താം, പരീക്ഷിച്ചു നോക്കൂ ഈ വിദ്യ

പലപ്പോഴും ബ്രാൻഡുകളുടെ വിശ്വസ്തത നോക്കി നാം വെളിച്ചെണ്ണ വാങ്ങാറുണ്ടെങ്കിലും, വീട്ടിൽ വെച്ച് തന്നെ വളരെ ലളിതമായ ചില പരീക്ഷണങ്ങളിലൂടെ വെളിച്ചെണ്ണയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സാധിക്കും.

Advertisment

Also Read: പഴകിയ മീൻ തിരിച്ചറിയാൻ ഒരു മിനിറ്റ് മതി; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി പറ്റിക്കപ്പെടില്ല

വെളിച്ചെണ്ണയുടെ നിറം, മണം, താപനിലയിലെ മാറ്റങ്ങൾ എന്നിവ ശ്രദ്ധിച്ചാൽ മായം തിരിച്ചറിയാൻ കഴിയും. വെളിച്ചെണ്ണ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും, വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ പരിചയപ്പെടാം.

Also Read: അടുക്കള സിങ്കിലെ ദുർഗന്ധം മാറുന്നില്ലേ? ഇതാ എളുപ്പവഴികൾ

  • ഒരു ചെറിയ കുപ്പിയിൽ വെളിച്ചെണ്ണയെടുത്ത് രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം. ശുദ്ധമായ വെളിച്ചെണ്ണയാണെങ്കിൽ കട്ടപിടിച്ചിരിക്കും. അല്ലെങ്കിൽ അതിൽ അടങ്ങിയിരിക്കുന്ന മായം ദ്രാവകരൂപത്തിൽ കുപ്പിയുടെ മുകളിൽ കാണാം.
  • വെളിച്ചെണ്ണ വാങ്ങുമ്പോൾ അതിൻ്റെ നിറം ശ്രദ്ധിക്കാം. ശുദ്ധമായ വെളിച്ചെണ്ണ എപ്പോഴും തെളിഞ്ഞിരിക്കും.
  • ചെറിയ ബൗളിൽ അൽപം വെളിച്ചെണ്ണയെടുക്കാം. ഇതിലേയ്ക്ക് ഒരു സ്പൂൺ യെല്ലോ ബട്ടർ ചേർക്കാം. വെളിച്ചെണ്ണയുടെ നിറം മാറുന്നുണ്ടോ എന്ന് ശ്രദ്ധിക്കാം.
  • പാനിലേയ്ക്ക് വെളിച്ചെണ്ണയെടുത്ത് ചൂടാക്കാം. കരിഞ്ഞ മണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിൽ മായം കലർന്നിട്ടുണ്ടാകാം.
  • വെളിച്ചെണ്ണ ഈർപ്പമുള്ള ഇടങ്ങളിൽ സൂക്ഷിക്കുന്നത് വളരെ വേഗം അത് കേടാകുന്നതിന് കാരണമാകും.

Read More: അരിയിൽ കയറിക്കൂടിയ ഇത്തിരി കുഞ്ഞൻ ചെള്ളിനെ തുരത്താം, ഇങ്ങനെ ചെയ്യൂ

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: