/indian-express-malayalam/media/media_files/2025/04/17/boiled-egg-tips-fi-928455.jpg)
/indian-express-malayalam/media/media_files/2025/04/17/egg-boiled-tips-235711.jpg)
പോഷകസമൃദ്ധമായ മുട്ട നിത്യജീവിതത്തിന്റെ ഭാഗമാണ്. പ്രോട്ടീന്‍ ഉള്‍പ്പടെയുള്ള നിരവധി അവശ്യപോഷകങ്ങൾ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. കറിവെക്കാനും ഓംലെറ്റ് ആക്കാനും പുഴുങ്ങി കഴിക്കാനുമെല്ലാം നല്ലതാണ് ഈ സൂപ്പർഫുഡ്.
/indian-express-malayalam/media/media_files/2025/04/17/egg-boiled-tips-3-356826.jpg)
എന്നാല്‍, മുട്ട പുഴുങ്ങുമ്പോള്‍ എത്ര സമയം വേവിക്കണം എന്ന കാര്യത്തിൽ പലർക്കും സംശയം കാണും. ചിലപ്പോൾ വേവ് കൂടിപ്പോവാം, അല്ലെങ്കിൽ വേണ്ടത്ര വെന്തുകാണില്ല.
/indian-express-malayalam/media/media_files/2025/04/17/egg-boiled-tips-2-764174.jpg)
കൃത്യമായി മുട്ട പുഴുങ്ങുന്നത് എങ്ങനെ? പ്രമുഖ ഷെഫായ പങ്കജ് ബദൗരിയ്യ പങ്കുവയ്ക്കുന്ന ഈ ടിപ്സ് പരിചയപ്പെടൂ.
/indian-express-malayalam/media/media_files/2025/04/17/egg-boiled-tips-1-210533.jpg)
മുട്ട പുഴുങ്ങുന്ന വെള്ളം ചെറുതായി ചൂടാവുമ്പോൾ ഇതിലേക്ക് അൽപ്പം ഉപ്പിടുക. മുട്ട പുഴുങ്ങാനുള്ള വെള്ളത്തിലേക്ക് ഉപ്പിനു പകരം വിനാഗിരി ഒഴിച്ചാലും മുട്ട പൊട്ടാതെ കിട്ടും. ശേഷം വേണം മുട്ടയിടാൻ. മുട്ട നേരിട്ട് വെള്ളത്തിലേക്ക് ഇടാതെ, സ്പൂൺ ഉപയോഗിച്ച് പതിയെ ഇറക്കിവയ്ക്കുന്നതാണ് നല്ലത്.
/indian-express-malayalam/media/media_files/2025/04/17/boiled-egg-3-410498.jpg)
വെള്ളം നന്നായി തിളച്ചശേഷം തീ കുറച്ച് വെച്ച് വേവിക്കുക. മൃദുവായി പുഴുങ്ങിയെടുത്താൽ മതിയെങ്കിൽ ആറ് മിനിറ്റ് വേവിച്ചാൽ മതിയാവും.
/indian-express-malayalam/media/media_files/2025/04/17/boiled-egg-2-533483.jpg)
അതല്ല മുട്ടയുടെ മഞ്ഞക്കരു അൽപ്പം കൂടി ഉറക്കണമെന്നുണ്ടെങ്കിൽ 9 മിനിറ്റ് ചെറുതീയില്‍ പുഴുങ്ങിയെടുക്കുക.
/indian-express-malayalam/media/media_files/2025/04/17/perfect-boiled-eggs-613157.jpg)
മുട്ട എത്ര സമയം വേവിക്കുന്നുവോ അതിനു അനുസരിച്ച് മുട്ടയുടെ മഞ്ഞക്കരുവിന് സംഭവിക്കുന്ന മാറ്റങ്ങൾ ഈ ചിത്രത്തിൽ നിന്നും മനസ്സിലാവാം.
/indian-express-malayalam/media/media_files/2025/04/17/boiled-egg-1-395289.jpg)
എന്തായാലും, മിനിമം 7 മിനിറ്റെങ്കിലും മുട്ട വേവിക്കുന്നതാണ് ഉചിതം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.