/indian-express-malayalam/media/media_files/2026/01/07/paal-puttu-2026-01-07-12-54-53.jpg)
പാൽ പുട്ട്
കേരളത്തിൻ്റെ തനതു ഭക്ഷങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ് പുട്ട്. അരിപ്പൊടി നനച്ച് അൽപ്പം തേങ്ങ ചിരകിയതും ചേർത്ത് ആവിയിൽ വേവിച്ചാണ് സാധാരണ പുട്ട് തയ്യാറാക്കാറുള്ളത്. അരിപ്പൊടി കൂടാതെ ഗോതമ്പ്, റാഗി, കപ്പ എന്നിവ ഉപയോഗിച്ചും ഇത് തയ്യാറാക്കാം. മുളങ്കുറ്റിയിലും, ചിരട്ടയിലും അങ്ങനെ തയ്യാറാക്കുന്ന വിധത്തിലും പുട്ടിന് വ്യത്യസ്തതയുണ്ട്. കാലക്രമേണ വിവിധ രുചികളിലും പുട്ട് ലഭ്യമാണ്. മാമ്പഴ പുട്ട്, ബീഫ് പുട്ട് എന്നിങ്ങനെ വ്യത്യസ്ത തരം പുട്ടുണ്ട്. എന്നാൽ പാൽപുട്ട് എന്ന് കേട്ടിട്ടുണ്ടോ?. ഓതെന്റിക് കേരള എന്ന യൂട്യൂബ് ചാനലാണ് ഈ സ്പെഷ്യൽ പുട്ട് റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
Also Read: അരിപ്പൊടിയിൽ ഇത് ചേർത്ത് കുഴയ്ക്കൂ, രാവിലെ ബ്രേക്ക്ഫാസ്റ്റിന് സോഫ്റ്റ് ഇടിയപ്പം കിട്ടും
ചേരുവകൾ
- അരിപ്പൊടി
- ഉപ്പ്
- കാരറ്റ്
- തേങ്ങ
- ഏലയ്ക്കപ്പൊടി
- പഞ്ചസാര
- പാൽപ്പൊടി
- നെയ്യ്
Also Read: അരിയും ഉഴുന്നും വേണ്ട, 5 മിനിറ്റിൽ തയ്യാറാക്കാം പഞ്ഞിക്കെട്ടുപോലുള്ള ഇഡ്ഡലി
Also Read: മാവ് പുളിക്കാൻ കാത്തിരിക്കേണ്ട; പഞ്ഞിപോലെ മൃദുവായ അപ്പത്തിന് ഇനി മാവ് ഇങ്ങനെ തയ്യാറാക്കാം
തയ്യറാക്കുന്ന വിധം
രണ്ട് കപ്പ് അരിപ്പൊടിയിലേയ്ക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കുക. മറ്റൊരു ബൗളിൽ കാരറ്റ് ഗ്രേറ്റ് ചെയ്തത് ഒരു കപ്പ്, ഒരു കപ്പ് തേങ്ങ ചിരകിയത്, അൽപ്പം ഏലയ്ക്കപ്പൊടി, രണ്ട് ടേബിൾസ്പൂൺ പഞ്ചസാര, അര കപ്പ് പാൽപ്പൊടിയും, ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ കൂടി ചേർത്ത് ഇളക്കി അരിപ്പൊടിയിൽ ചേർക്കാം. പുട്ട് കുടത്തിൽ വെള്ളം നിറച്ച് അടുപ്പിൽ വച്ചു തിളപ്പിക്കാം. പുട്ട് കുറ്റിയിൽ തേങ്ങ വച്ച് അരിപ്പൊടി നിറച്ച് കുടത്തിലേയ്ക്കു മാറ്റാം. ഇത് ആവിയിൽ വേവിച്ചെടുക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ.
Read More: ഒരു തരി വട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ ധൈര്യമായി ഇതെടുത്തു കൊടുത്തോളൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us