scorecardresearch

പാറ്റകളെ തുരത്താം ഒറ്റ ദിവസത്തിൽ, ഇത് ഉപയോഗിച്ചു നോക്കൂ

കെമിക്കൽ റിപ്പല്ലൻ്റുകൾ സ്ഥിരമായി ഉപയോഗിക്കുന്നതിനു പകരം വീട്ടിൽ തയ്യാറാക്കാവുന്ന ഈ ബഗ് സ്പേ ട്രൈ ചെയ്തു നോക്കൂ

കെമിക്കൽ റിപ്പല്ലൻ്റുകൾ സ്ഥിരമായി ഉപയോഗിക്കുന്നതിനു പകരം വീട്ടിൽ തയ്യാറാക്കാവുന്ന ഈ ബഗ് സ്പേ ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Prevent Cockroach FI

പാറ്റകളെ തുരത്താനുള്ള പൊടിക്കൈ | ചിത്രം: ഫ്രീപിക്

ഭക്ഷ്യാവശിഷ്ടങ്ങളും എണ്ണ മയവുമൊക്കെ ഉള്ളതിനാൽ പാറ്റകളുടെ ശല്യം ഏറ്റവും അധികം ഉണ്ടാകുന്ന അടുക്കളയിലാണ്. പകൽ മുഴുവൻ അടുക്കളയിലെ ഇടുങ്ങിയ കോണുകളിൽ ഒളിഞ്ഞിരിക്കുന്നവ തക്കംപാർത്ത് പുറത്തു വരും.

Advertisment

Also Read: ഒരു കഷ്ണം ഇഞ്ചി മതി, ഇനി അടുക്കളയിൽ എലി ശല്യം ഉണ്ടാകില്ല

അടുക്കളയിലും വീടിന്റെ മൂലകളിലും പാറ്റകൾ പെരുകുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും വൃത്തിക്കുറവ് ഉണ്ടാക്കുകയും ചെയ്യും. മാർക്കറ്റിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ സ്പ്രേകൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതുന്നവരും ധാരാളമുണ്ട്. എന്നാൽ ഇനി വിഷാംശമില്ലാത്ത, പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് നമുക്ക് തന്നെ പാറ്റകളെ തുരത്താനുള്ള സ്പ്രേ എളുപ്പത്തിൽ ഉണ്ടാക്കാം.

Also Read: വെളുത്തുള്ളി അല്ലി ഒരെണ്ണം മതി, ഇനി അടുക്കളയിൽ ഒളിച്ചിരിക്കുന്ന പല്ലികളെ തുരത്താം

ചേരുവകൾ

  • ഓറഞ്ച് തൊലി - 2
  • കറുവപ്പട്ട - 2 കഷണങ്ങൾ
  • പുതിനയില - 10
  • മെക്സിക്കൻ പുതിന - 3 ഇലകൾ
  • കർപ്പൂരം - 2 കഷണങ്ങൾ
  • വെളുത്ത വിനാഗിരി - ആവശ്യത്തിന്
Advertisment

Also Read: ഉറുമ്പിനെ തുരത്താം ഞൊടിയിടയിൽ, ഇത് രണ്ടെണ്ണം മതി

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേയ്ക്ക് അൽപം വിനാഗിരിയെടുക്കാം. അതിലേയ്ക്ക് രണ്ട് ഓറഞ്ചിൻ്റെ തൊലി ചേർക്കാം. ശേഷം രണ്ട് കഷ്ണം കറുവാപ്പട്ട, 10 പുതിനയില, 3 മെക്സിക്കൻ പുതിനയില, 2 കഷ്ണം കർപ്പൂരം എന്നിവ ചേർത്ത് രണ്ട ദിവസം കുതിർക്കാൻ വയ്ക്കാം. രണ്ട് ദിവസത്തിനു ശേഷം ഈ മിശ്രിതം അരിച്ചെടുത്ത് ഒരു സ്പ്രേ കുപ്പിയിലേയ്ക്കു മാറ്റാം. പാറ്റകളുടെ ശല്യം അമിതമായ ഇടങ്ങളിൽ ഇത് സ്പ്രേ ചെയ്യാം. 

Read More: അരിയിൽ ഒളിച്ചിരിക്കുന്ന ഇത്തിരി കുഞ്ഞൻ ചെള്ളിനെ തുരത്താൻ അടുക്കളയിലുണ്ട് വഴി

Food Safety

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: