scorecardresearch

90കളിലെ പ്രിയപ്പെട്ട മിഠായി ഇനി മതിവരുവോളം കഴിക്കാം, ഒരു സ്പൂൺ പാൽപ്പൊടി മതി

90കളിൽ ആരും കഴിക്കാൻ കൊതിച്ചിരുന്ന നാവിൽ കൊതിയൂറുന്ന മിൽക്ക് പേഡ ഇനി ഇഷ്ടം പോലം കഴിക്കാം, ട്രൈ ചെയ്തു നോക്കൂ

90കളിൽ ആരും കഴിക്കാൻ കൊതിച്ചിരുന്ന നാവിൽ കൊതിയൂറുന്ന മിൽക്ക് പേഡ ഇനി ഇഷ്ടം പോലം കഴിക്കാം, ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Milk Peda

മിൽക്ക് പേഡ | ചിത്രം: ഫ്രീപിക്

ബാല്യകാലത്തെ ഏറ്റവും മനോഹരമായ ഓർമ്മകൾ പലപ്പോഴും ചെന്നുനിൽക്കുന്നത് സ്കൂൾ വിട്ടു വരുമ്പോൾ പെട്ടിക്കടകളിൽ നിന്ന് വാങ്ങിയിരുന്ന ആ കൊച്ചു മിഠായിപ്പൊതികളിലായിരിക്കും. സ്വർണ്ണനിറത്തിലുള്ള ആവരണത്തിൽ പൊതിഞ്ഞതോ, പഞ്ചസാര തരികൾ പറ്റിപ്പിടിച്ചതോ ആയ ആ പാൽ മിഠായികളുടെ രുചി 90-കളിൽ ജനിച്ച ഏതൊരു വ്യക്തിക്കും ഒരു മധുരമുള്ള വികാരമാണ്.

Advertisment

Also Read: ഇനി ദിവസവും ഇഡ്ഡലിയുടെ രുചി കൂടും, ഇങ്ങനെ ചെയ്തു നോക്കൂ

ആധുനിക കാലത്തെ ചോക്ലേറ്റുകൾക്കും ഐസ്ക്രീമുകൾക്കും നൽകാൻ കഴിയാത്ത ഒരു പ്രത്യേക അനുഭൂതി ആ പഴയ പേഡകൾക്ക് ഉണ്ടായിരുന്നു. കാലം മാറിയപ്പോൾ അത്തരം കടകളും പലഹാരങ്ങളും അപ്രത്യക്ഷമായെങ്കിലും, ആ രുചി ഇന്നും നമ്മുടെ നാവിൻതുമ്പിലുണ്ട്. ഒരിക്കൽ കൂടി അത് ആസ്വദിക്കാൻ കൊതിക്കുന്നവർ ഇങ്ങനെ തയ്യാറാക്കി നോക്കൂ.

Also Read: ഒരു കപ്പ് റവ മതി, കിടില​ൻ രുചിയിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം

ചേരുവകൾ

  • പാൽപ്പൊടി - 2 കപ്പ്
  • നെയ്യ് - 1 ടേബിൾ സ്പൂൺ
  • ശർക്കരപ്പൊടി അല്ലെങ്കിൽ നാട്ടുമധുരം - 2 ടേബിൾ സ്പൂൺ
  • ഏലക്കായ പൊടി - 1/4 ടീസ്പൂൺ
  • ജാതിക്ക - ചെറിയൊരു കഷ്ണം 
  • പാൽ - 3 ടേബിൾ സ്പൂൺ
  • പഞ്ചസാര പൊടിച്ചത് - ആവശ്യത്തിന്

Also Read: പഞ്ഞിക്കെട്ടു പോലുള്ള കേക്കിന് ഇനി ഓവൻ വേണ്ട, ഇഡ്ഡലി പാത്രത്തിൽ തയ്യാറാക്കാം

തയ്യാറാക്കുന്ന വിധം

  • ഒരു ചീനച്ചട്ടിയിൽ  2 കപ്പ് പാൽപ്പൊടി ചേർത്ത് ചെറിയ തീയിൽ വച്ച് ഇളക്കാം.ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് പാൽപ്പൊടി നല്ല പൊൻനിറമാകുന്നതുവരെ തുടർച്ചയായി വറുത്തെടുക്കാം.
  • പാൽപ്പൊടിക്ക് തവിട്ട് കലർന്ന പൊൻനിറം വരുമ്പോൾ അതിലേക്ക് ശർക്കരപ്പൊടി, ഏലക്കായ പൊടി, അല്പം ജാതിക്ക പൊടിച്ചത് എന്നിവ ചേർക്കാം. ഇവയെല്ലാം നന്നായി യോജിക്കുന്നത് വരെ ഇളക്കണം.
  • ഈ മിശ്രിതത്തിലേക്ക് 3 ടേബിൾ സ്പൂൺ പാൽ ചേർത്ത് നന്നായി ഇളക്കിയാൽ അതൊരു കട്ടിയുള്ള പരുവത്തിൽ വരും.
  • മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് മാറ്റി അല്പം ചൂടാറാൻ അനുവദിക്കാം.
  • ചൂടാറിയ ശേഷം ചെറിയ ഉരുളകളായി എടുത്ത് കൈകൾ കൊണ്ട് മെല്ലെ അമർത്തി ഒരു സിലിണ്ടർ ആകൃതിയിൽ മാറ്റാം.
  • ഇങ്ങനെ തയ്യാറാക്കിയ പേഡകൾ ഒരു തട്ടിലെ പഞ്ചസാര പൊടിയിൽ ഇട്ട് എല്ലാ ഭാഗവും നന്നായി പൊതിയത്തക്ക വിധം ഉരുട്ടിയെടുക്കാം.

Read More: 5 മിനിറ്റിൽ തയ്യാറാക്കാം പഞ്ഞിക്കെട്ടുപോലുള്ള ഇഡ്ഡലി, അരിയും ഉഴുന്നും വേണ്ട

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: