/indian-express-malayalam/media/media_files/2025/12/23/irachi-pathil-2025-12-23-11-44-47.jpg)
ഇറച്ചി പത്തിൽ
നമ്മുടെ കേരളത്തിന്റെ രുചിഭൂപടത്തിൽ മലബാറിന് സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്. തനിമയാർന്ന രുചിക്കൂട്ടുകൾ കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന മലബാർ വിഭവങ്ങളിൽ ഏറെ ജനപ്രിയമായ ഒന്നാണ് 'ഇറച്ചി പത്തിൽ'. പരമ്പരാഗതമായ പാചകരീതിയും വൈവിധ്യമാർന്ന മസാലക്കൂട്ടുകളും ചേരുമ്പോൾ ലഭിക്കുന്ന ആ സ്വാദ് വർണ്ണനാതീതമാണ്. മലബാറിലെ മുസ്ലിം കുടുംബങ്ങളിലെ ആഘോഷങ്ങളിലും നോമ്പുതുറ വേളകളിലും ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത്. സാധാരണ പത്തിരിയിൽ നിന്നും വ്യത്യസ്തമായി, മസാല ചേർത്ത ഇറച്ചി നിറച്ച് എണ്ണയിൽ പൊരിച്ചെടുക്കുന്ന ഈ വിഭവം ഒരു ലഘുഭക്ഷണമായോ പ്രധാന ഭക്ഷണമായോ ഉപയോഗിക്കാവുന്നതാണ്.
Also Read: ഒരു കപ്പ് ഗോതമ്പ് പൊടി മതി, ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആരും മടികാണിക്കില്ല
അരിപ്പൊടി കൊണ്ട് തയ്യാറാക്കുന്ന പുറംഭാഗം നല്ല മൊരിഞ്ഞും അതിനുള്ളിലെ ഇറച്ചി മസാല വളരെ മൃദുവായും ഇരിക്കുന്നതാണ് ഇറച്ചി പത്തിലിന്റെ പ്രത്യേകത. ചിക്കൻ, ബീഫ് അല്ലെങ്കിൽ മട്ടൺ എന്നിവ ഉപയോഗിച്ച് ഇത് തയ്യാറാക്കാമെങ്കിലും ബീഫ് ചേർത്ത ഇറച്ചി പത്തിലിനാണ് ആരാധകർ ഏറെയുള്ളത്. ഫാത്തിമ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ഗോതമ്പ്പൊടി- 1 കപ്പ്
- മൈദ- 1 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- ആവശ്യത്തിന്
- ബീഫ്- 1/2 കിലോ
- കാശ്മീരിമുളകുപൊടി- 1 ടേബിൾസ്പൂൺ
- മല്ലിപ്പൊടി- 1 ടേബിൾസ്പൂൺ
- സവാള- 7
- പച്ചമുളക്- 6
- വെളുത്തുള്ളി- 12
- ഇഞ്ചി- ചെറിയ കഷ്ണം
- കറിവേപ്പില- 1 പിടി
- ഗരംമസാല- 1/2 ടീസ്പൂൺ
- കുരുമുളകുപൊടി- 1/4ടീസ്പൂൺ
- മല്ലിയില
- വെളിച്ചെണ്ണ
Also Read: പുട്ടുക്കുറ്റി വേണ്ട, പഞ്ഞിപോലെയുള്ള ഗോതമ്പ് പുട്ട് ഇനി ഇങ്ങനെ തയ്യാറാക്കാം
Also Read: ഇനി ദിവസവും ഇഡ്ഡലിയുടെ രുചി കൂടും, ഇങ്ങനെ ചെയ്തു നോക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് മൈദയിലേയ്ക്ക് ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തിളക്കി മാവ് തയ്യാറാക്കാം.
- അതിൽ നിന്നും അൽപം വീതം എടുത്ത ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കാം.
- അര കിലോ ബീഫ് കഷ്ണങ്ങളാക്കിയതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നന്നായി വേവിച്ചുവെയ്ക്കാം.
- ഒരു പാത്രത്തിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് സവാളയും, ഉപ്പും, കറിവേപ്പിലയും ഇട്ടു നന്നായി വഴറ്റാം.
- അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചതും ചേർത്തുകൊടുത്ത് നന്നായി വഴറ്റി വേവിച്ചുവെച്ച ബീഫ് ചേർത്ത് കുറച്ച് ഗരം മസാലയും കുരുമുളകുപൊടിയും മല്ലിയിലയും ചേർത്തു നന്നായി യോജിപ്പിച്ച് മാറ്റിവെക്കാം.
- കുഴച്ചുവെച്ച മാവ് ചപ്പാത്തിയുടെ വലിപ്പത്തിൽ പരത്തിയെടുത്ത് രണ്ട് സൈഡിലായി കുറച്ചു മസാല വെച്ച് അടച്ച് സൈഡ് എല്ലാം നന്നായി ഒട്ടിച്ച് കൊണ്ട് മുറിച്ചെടുക്കാം.
- നന്നായി തിളച്ചുവന്ന എണ്ണയിലേക്ക് ഇട്ടുകൊടുത്ത് രണ്ടുവശവും പൊരിച്ചെടുത്ത് കോരി മാറ്റാം.
Read More: കഠിനമായ ഡയറ്റില്ലാതെ ശരീരഭാരം കുറയ്ക്കാം, ബ്രേക്ക്ഫാസ്റ്റിൽ ഇത് ഉൾപ്പെടുത്തൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us