scorecardresearch

ബേക്കറി രുചിയിൽ വീട്ടിലുണ്ടാക്കാം ചൂടുള്ള മുട്ട പഫ്‌സ്, ഇതാ എളുപ്പവഴി

പുറത്തെ മൊരിഞ്ഞ പാളികളും ഉള്ളിലെ സ്വാദിഷ്ടമായ മസാലയുമാണ് മുട്ട പഫ്സ് കഴിക്കാൻ ഏവരേയും കൊതിപ്പിക്കുന്നത്. ഇനി ഇഷ്ടം പോലെ പഫ്സ് വീട്ടിൽ തന്നെ തയ്യാറാക്കി കഴിക്കാം

പുറത്തെ മൊരിഞ്ഞ പാളികളും ഉള്ളിലെ സ്വാദിഷ്ടമായ മസാലയുമാണ് മുട്ട പഫ്സ് കഴിക്കാൻ ഏവരേയും കൊതിപ്പിക്കുന്നത്. ഇനി ഇഷ്ടം പോലെ പഫ്സ് വീട്ടിൽ തന്നെ തയ്യാറാക്കി കഴിക്കാം

author-image
WebDesk
New Update
Egg Puffs

മുട്ട പഫ്സ്

നാലുമണി നേരത്തെ ചായക്കൊപ്പം കഴിക്കാൻ പറ്റിയ വിഭവങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് മുട്ട പഫ്‌സ്. കേരളത്തിലെ ബേക്കറികളിലെ കണ്ണാടിക്കൂട്ടിൽ ചൂടോടെ ഇരിക്കുന്ന പഫ്‌സ് കാണുമ്പോൾ കൊതി വരാത്തവർ ചുരുക്കമായിരിക്കും. പുറത്തെ മൊരിഞ്ഞ പാളികളും ഉള്ളിലെ സ്വാദിഷ്ടമായ മസാലയും പകുതി മുറിച്ച മുട്ടയും ചേരുമ്പോൾ എത്ര കഴിച്ചാലും മതിവരാത്ത കൊതിപ്പിക്കുന്ന രുചിയാകും. 

Advertisment

Also Read: ഉരുളക്കിഴങ്ങ് മാത്രം മതി, ഉച്ചയൂണ് കഴിക്കാൻ ആരും കൊതിക്കും

ബേക്കറിയിൽ നിന്ന് മാത്രം ലഭിച്ചിരുന്ന ഈ രുചികരമായ സ്നാക്ക് വളരെ എളുപ്പത്തിൽ വീട്ടിലും തയ്യാറാക്കാവുന്നതാണ്. ഇഷിത തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇതിൻ്റെ റെസിപ്പി പരിചയപ്പെടുത്തുന്നത്.

Also Read: 90കളിലെ പ്രിയപ്പെട്ട മിഠായി ഇനി മതിവരുവോളം കഴിക്കാം, ഒരു സ്പൂൺ പാൽപ്പൊടി മതി

ചേരുവകൾ

  • പഫ്സ് പേസ്ട്രി ഷീറ്റുകൾ - 4 എണ്ണം
  • പുഴുങ്ങിയ മുട്ട - 2 എണ്ണം
  • സവാള - 2 എണ്ണം 
  • പച്ചമുളക് - 2-3 എണ്ണം
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
  • വേപ്പില, മല്ലിയില - ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി- ½ ടീസ്പൂൺ 
  • മുളകുപൊടി- 1 ടീസ്പൂൺ 
  • കുരുമുളക് പൊടി- 1 ടീസ്പൂൺ 
  • ഗരം മസാല- 1 ടീസ്പൂൺ
  • ടൊമാറ്റോ കെച്ചപ്പ് - 2 ടേബിൾ സ്പൂൺ
  • പഞ്ചസാര - ½ ടീസ്പൂൺ
  • എണ്ണ, ഉപ്പ് - ആവശ്യത്തിന്
  • എഗ്ഗ് വാഷ്- പഫ്‌സിന് മുകളിൽ പുരട്ടാൻ

Also Read: ഒരു തരി വട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ ധൈര്യമായി ഇതെടുത്തു കൊടുത്തോളൂ

തയ്യാറാക്കുന്ന വിധം

  • ആദ്യം ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് വഴറ്റാം. സവാള വഴന്നു വരുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, വേപ്പില എന്നിവ ചേർക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റണം. മസാല കരിഞ്ഞുപോകാതിരിക്കാൻ അല്പം വെള്ളം ഒഴിക്കാം. ശേഷം കെച്ചപ്പും മല്ലിയിലയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്നും മാറ്റി തണുക്കാൻ വെക്കുക.
  • അടുത്തതായി ഓവൻ 200°C-ൽ പ്രീഹീറ്റ് ചെയ്യാം. റെഡിമെയ്ഡ് പഫ് പേസ്ട്രി ഷീറ്റുകൾ എടുത്ത് അതിനു നടുവിൽ കുറച്ച് മസാലയും പകുതി മുറിച്ച മുട്ടയും വെക്കാം. ഷീറ്റിന്റെ അരികുകളിൽ അല്പം വെള്ളം തൊട്ടു പുരട്ടിയ ശേഷം നാല് കോണുകളും മധ്യഭാഗത്തേക്ക് മടക്കി ഒട്ടിക്കാം. ഇതിന് മുകളിൽ അല്പം എഗ്ഗ് വാഷ് (മുട്ട അടിച്ചെടുത്തത്) പുരട്ടുന്നത് പഫ്‌സിന് നല്ല സ്വർണ്ണനിറം ലഭിക്കാൻ സഹായിക്കും.
  • ഓവന്റെ മിഡിൽ റാക്കിൽ വെച്ച് 20 മിനിറ്റ് ബേക്ക് ചെയ്യാം. അവസാനത്തെ 5 മിനിറ്റ് ടോപ്പ് റാക്കിലേക്ക് മാറ്റിയാൽ പഫ്‌സ് നല്ലപോലെ മൊരിഞ്ഞു കിട്ടും. ചൂടുള്ള ചായയോടൊപ്പം ഈ സ്വാദിഷ്ടമായ മുട്ട പഫ്‌സ് വിളമ്പാം.

Read More: ഇനി വടയുണ്ടാക്കാൻ മാവ് അരയ്‌ക്കേണ്ട, ഒരു കപ്പ് റവ മാത്രം മതി

Food Recipe Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: