/indian-express-malayalam/media/media_files/2025/12/01/oats-puttu-fi-2025-12-01-14-38-47.jpg)
ഓട്സ് പുട്ട്
രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാകണം എന്ന് ആഗ്രഹിക്കാത്തവർ ആരാണുള്ളത്?. ഒരു ദിവസത്തേയ്ക്കു വേണ്ട ഊർജ്ജം നിങ്ങൾക്ക് ലഭിക്കുന്നത് അതിൽ നിന്നാണ്. അതിന് സ്പെഷ്യലായി എന്ത് തയ്യാറാക്കും എന്ന് ആലോചിച്ച് സമയം കളയേണ്ട, പുട്ട് തന്നെ ട്രൈ ചെയ്തോളൂ. അതിന് അരിപ്പൊടി, റവ, ഗോതമ്പ് ഇതൊന്നും ആവശ്യമില്ല. മതിവരുവോളം കഴിക്കാൻ രുചികരവും അത്രതന്നെ ഹെൽത്തിയുമായ പുട്ട് തയ്യാറാക്കാൻ ഓട്സ് ഉപയോഗിച്ചു നോക്കൂ. സുരാരി കിച്ചൺ എന്ന യൂട്യൂബ് ചാനൽ അത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നു.
Also Read: ഒരു സ്പൂൺ ചോറ് പോലും ബാക്കി വരില്ല ഇങ്ങനെ വേവിച്ചെടുത്താൽ
കേരളീയരുടെ പ്രഭാതഭക്ഷണ ശീലങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിഭവമാണ് പുട്ട്. അരിപ്പൊടിയിൽ ഉണ്ടാക്കുന്ന പരമ്പരാഗത പുട്ടിന് അതിൻ്റേതായ രുചിയുണ്ട്. എന്നാൽ, ആരോഗ്യകരമായ ഭക്ഷണരീതികളോട് ആളുകൾക്ക് താല്പര്യം ഏറിവരുന്ന ഈ കാലഘട്ടത്തിൽ, പുട്ടിനെ കൂടുതൽ പോഷകസമൃദ്ധമാക്കിയാലോ?
പ്രധാനമായും, നാരുകൾ ധാരാളമടങ്ങിയതും ഗ്ലൂട്ടൻ ഫ്രീ ആയതുമായ ഓട്‌സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന പുട്ടാണ് ഇപ്പോൾ ട്രെൻഡിംഗ്. പെട്ടെന്ന് ദഹിക്കുമെന്നതും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നതും ഓട്‌സ് പുട്ടിൻ്റെ പ്രത്യേകതകളാണ്. പലർക്കും ഓട്‌സ് പുട്ട് ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന വെല്ലുവിളി, അരിപ്പുട്ടിൻ്റെ അതേ മൃദുലതയും ഈർപ്പവും ലഭിക്കുന്നില്ല എന്നതാണ്. കട്ടിയുള്ളതും, പൊടിഞ്ഞു പോകുന്നതുമായ പുട്ടാണ് പലപ്പോഴും ലഭിക്കാറ്. ഇനി വിഷമിക്കേണ്ട. ഉടഞ്ഞു പോകാതെ സോഫ്റ്റ് ഓട്സ് പുട്ട് തയ്യാറാക്കാൻ ഈ റെസിപ്പി ട്രൈ ചെയ്യൂ.
Also Read: ക്രിസ്പിയായി ദോശ ചുട്ടെടുക്കാം ഒട്ടിപ്പിടിക്കാതെ തന്നെ, ഇങ്ങനെ ചെയ്യൂ
ചേരുവകൾ
- ഓട്സ്- 2 കപ്പ്
- വെള്ളം- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
- തേങ്ങ ചിരകിയത്- ആവശ്യത്തിന്
Also Read: പ്രതിരോധശേഷി വർധിപ്പിക്കാം ഹൃദയാരോഗ്യം മെച്ചപ്പെടുത്താം, ഭക്ഷണശീലത്തിൽ ഇതും ഉൾപ്പെടുത്തൂ
തയ്യാറാക്കുന്ന വിധം
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് എണ്ണയോ വെള്ളമോ ചേർക്കാതെ ഓട്സ് വറുക്കാം.
- അത് ചൂടാറിയതിനു ശേഷം നന്നായി പൊടിച്ചെടുക്കാം.
- ആവശ്യത്തിന് വെള്ളമെടുത്ത് ഉപ്പ് ചേർക്കാം.
- പൊടിച്ച ഓട്സിലേയ്ക്ക് ആ വെള്ളം അൽപം വീതം ചേർത്തു നനച്ചെടുക്കാം.
- പുട്ടുകുടത്തിൽ വെള്ളംമെടുത്ത് അടുപ്പിൽ വച്ച് ചൂടാക്കാം.
- ഓട്സപൊടിയിൽ നിന്നും ആവശ്യത്തിന് എടുത്ത് പുട്ടുകുറ്റി നിറയ്ക്കാം.
- മുകളിലായി തേങ്ങ ചിരകിയതും ചേർക്കാം.
- ഇത് ആവിയിൽ വേവിച്ച് കഴിച്ചു നോക്കൂ. കടലക്കറിക്കൊപ്പവും കഴിക്കാവുന്നതാണ്.
Read More: ഒരു സ്പൂൺ ചോറ് പോലും ബാക്കി വരില്ല ഇങ്ങനെ വേവിച്ചെടുത്താൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us