/indian-express-malayalam/media/media_files/2026/01/22/get-rid-of-housefly-fi-2026-01-22-15-13-15.jpg)
ഈച്ച ശല്യം കുറയ്ക്കാനുള്ള പൊടിക്കൈ | ചിത്രം:ഫ്രീപിക്
വീടിനുള്ളിലെ ഈച്ചശല്യം പലപ്പോഴും വലിയൊരു ആരോഗ്യപ്രശ്നവും അസ്വസ്ഥതയുമാണ്. രോഗാണുക്കളെ പരത്തുന്ന ഈച്ചകളെ തുരത്താൻ വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ സ്പ്രേകൾ ഉപയോഗിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് ഹാനികരമായേക്കാം. എന്നാൽ നമ്മുടെ അടുക്കളയിലുള്ള ആപ്പിൾ സിഡാർ വിനാഗിരിയും ലിക്വിഡ് സോപ്പും ഉപയോഗിച്ച് തികച്ചും സുരക്ഷിതവും ഫലപ്രദവുമായ ഒരു 'ഈച്ചക്കെണി' നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഈച്ചകളെ ആകർഷിക്കാനും അവയെ നശിപ്പിക്കാനും ഈ ലളിതമായ വിദ്യ സഹായിക്കും.
Also Read: അടുക്കളയിൽ ഒളിച്ചിരിക്കുന്ന പാറ്റകളെ തുരത്താം ഞൊടിയിടയിൽ, ഇതാ പൊടിക്കൈ
ചേരുവകൾ
- ആപ്പിൾ സിഡാർ വിനാഗിരി- 1/2 കപ്പ് (ഇതിന്റെ പുളിച്ച മണം ഈച്ചകളെ വേഗത്തിൽ ആകർഷിക്കുന്നു).
- ലിക്വിഡ് ഡിഷ് സോപ്പ്- ഒരു ടേബിൾ സ്പൂൺ (പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഏത് ലിക്വിഡും ഉപയോഗിക്കാം).
- ചൂടുവെള്ളം- 1/4 കപ്പ്
Also Read: വിഷം വേണ്ട, കെണിയും വേണ്ട; അടുക്കളയിലെ എലികളെ തുരത്താൻ ഇവ മാത്രം മതി
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിലേയ്ക്ക് അര കപ്പ് ആപ്പിൾ സിഡാർ വിനാഗിരിയെടുക്കാം.
- ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ലിക്വിഡ് സോപ്പ് ചേർക്കാം.
- മിശ്രിതം നന്നായി ഇളക്കരുത്; സോപ്പ് മുകളിൽ ഒരു പാട പോലെ കിടക്കുന്നതാണ് നല്ലത്.
Also Read: അടുക്കള കീഴടക്കിയ കുഞ്ഞൻ ഉറുമ്പുകളെ ഞൊടിയിടയിൽ തുരത്താം, ഒരു സ്പൂൺ കുരുമുളക് മതി
ഉപയോഗിക്കേണ്ട രീതി
മിശ്രിതം തയ്യാറാക്കിയ പാത്രം ഈച്ചകൾ അധികമായി വരുന്ന സ്ഥലങ്ങളിൽ (ഉദാഹരണത്തിന് അടുക്കളയിലെ സിങ്ക്, ജനലുകൾക്ക് സമീപം) തുറന്നു വെക്കാം.
അതിനു മുകളിൽ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി അതിൽ ചെറിയ സുഷിരങ്ങൾ ഇട്ടു വെക്കുന്നത് കൂടുതൽ ഫലപ്രദമാണ്. വിനാഗിരിയുടെ മണത്തിൽ ആകർഷി്ക്കപ്പെട്ട് ഈച്ചകൾ സുഷിരങ്ങളിലൂടെ അകത്തു കടക്കുന്നു കഴിഞ്ഞാൽ പിന്നീട് പുറത്തു പോകാൻ കഴിയില്ല.
ദിവസവും അല്ലെങ്കിൽ ജാറിൽ ഈച്ചകൾ നിറയുമ്പോൾ മിശ്രിതം മാറ്റി പുതിയത് തയ്യാറാക്കി വെക്കാം.
Read More: ഇനി അടുക്കളയിൽ പാറ്റ കയറില്ല, തേയിലപ്പൊടി ഇങ്ങനെ ഉപയോഗിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us