scorecardresearch

ഒരു തരി വട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ ധൈര്യമായി ഇതെടുത്തു കൊടുത്തോളൂ

വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന നൊസ്റ്റാൾജിയ ഉണർത്തുന്ന നാലുമണിപ്പലഹാരങ്ങളിൽ ഒന്നാണ് 'തരിവട്ട്'

വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന നൊസ്റ്റാൾജിയ ഉണർത്തുന്ന നാലുമണിപ്പലഹാരങ്ങളിൽ ഒന്നാണ് 'തരിവട്ട്'

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tharivattu

തരിവട്ട്

നൊസ്റ്റാൾജിയ ഉണർത്തുന്ന നാലുമണിപ്പലഹാരങ്ങളിൽ എന്നും മുൻപന്തിയിലുള്ള ഒന്നാണ് 'തരി വട്ട്'. പണ്ട് കാലത്ത് ഉമ്മൂമ്മമാരും അമ്മമാരും ടിന്നുകളിൽ നിറച്ചു വെച്ചിരുന്ന ഈ പലഹാരം കണ്ടാൽ കൈയിട്ടു വാരാത്ത കുട്ടികൾ കുറവായിരിക്കും. ഒരു തരി വട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ, സ്നേഹത്തോടെയും അല്പം തമാശയോടെയും നൽകാൻ പറ്റിയ ഈ വിഭവം റവ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, ഒരിക്കൽ ഉണ്ടാക്കി വെച്ചാൽ രണ്ടാഴ്ചയോളം കേടാകാതെ ഇരിക്കും എന്നതാണ്. അതുകൊണ്ട് തന്നെ ജോലി തിരക്കുള്ളവർക്കും ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾക്കും ഇത് വലിയൊരു ആശ്വാസമാണ്.

Advertisment

Also Read: നാവിൽ കപ്പലോടുന്ന രുചിയാണ്, ഇനി പൈനാപ്പിൾ കിട്ടിയാൽ ഇങ്ങനെ അച്ചാറാക്കി മാറ്റാം

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാം എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. റവ വറുത്തെടുക്കുമ്പോഴുണ്ടാകുന്ന ആ മനം കവരുന്ന സുഗന്ധവും, തേങ്ങയുടെയും നെയ്യിന്റെയും സ്വാദും ചേരുമ്പോൾ തരി വട്ട് അതീവ രുചികരമാകുന്നു. ഷാഗി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Also Read: ഒരു കഷ്ണം ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ ഇനി കറുമുറു കഴിക്കാൻ 5 മിനിറ്റിൽ സ്നാക് റെഡി

ചേരുവകൾ

  • റവ-1.5 കപ്പ്
  • തേങ്ങ ചിരകിയത്- 1 cup
  • നല്ല ജീരകം-1/4 ടീസ്പൂൺ
  • കറുത്ത എള്ള്- 1 ടേബിൾസ്പൂൺ
  • ഏലയ്ക്ക പൊടി- 1/4 ടീസ്പൂൺ
  • ഉപ്പ്- 1/4 ടീസ്പൂൺ
  • നെയ്യ്- 1 ടേബിൾസ്പൂൺ
  • പഞ്ചസാര- 3/4 കപ്പ്
  • ചൂട് വെള്ളം- 1/4 കപ്പ്

Also Read: 90കളിലെ പ്രിയപ്പെട്ട മിഠായി ഇനി മതിവരുവോളം കഴിക്കാം, ഒരു സ്പൂൺ പാൽപ്പൊടി മതി

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ച് ഒന്നര കപ്പ് റവ ചേർക്കാം.
  • റവ ഇളം ബ്രൗൺ നിറമായി മാറുമ്പോൾ ചിരകിയ തേങ്ങയും, കാൽ ടീസ്പൂൺ ജീരകവും, ഒരു ടേബിൾസ്പൂൺ കറുത്ത എള്ള്, കാൽ ടീസ്പൂൺ ഏലയ്ക്കപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ ഒഴിച്ചിളക്കി യോജിപ്പിക്കാം.
  • കൈ ഉപയോഗിച്ച് നന്നായി ഇളക്കിയതിനു ശേഷം തീ ഓണാക്കാം. കുറഞ്ഞ തീയിൽ പത്ത് മിനിറ്റ് റവ വറുക്കാം.
  • ശേഷം മുക്കാൽ കപ്പ് പഞ്ചസാര ചേർത്തിളക്കാം. കാൽ കപ്പ് ചൂടുവെള്ളം ഒഴിച്ച് റവ ഇളക്കി യോജിപ്പിക്കാം, ശേഷം അടുപ്പണയ്ക്കാം.
  • കൈകൾ ഉപയോഗിച്ച് ഇഷ്ടമുള്ള ആകൃതിയിലാക്കിയെടുത്ത് കഴിക്കാം. 

Read More: മാവ് പുളിക്കാൻ കാത്തിരിക്കേണ്ട; പഞ്ഞിപോലെ മൃദുവായ അപ്പത്തിന് ഇനി മാവ് ഇങ്ങനെ തയ്യാറാക്കാം

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: