scorecardresearch

നാവിൽ കപ്പലോടുന്ന രുചിയാണ്, ഇനി പൈനാപ്പിൾ കിട്ടിയാൽ ഇങ്ങനെ അച്ചാറാക്കി മാറ്റാം

ചോറോ ബിരിയാണിയോ ഏതുമാകട്ടെ ഒപ്പം ഈ അച്ചാർ കൂടിയ ഉണ്ടെങ്കിൽ എത്ര കഴിച്ചാലും മതിവരില്ല

ചോറോ ബിരിയാണിയോ ഏതുമാകട്ടെ ഒപ്പം ഈ അച്ചാർ കൂടിയ ഉണ്ടെങ്കിൽ എത്ര കഴിച്ചാലും മതിവരില്ല

author-image
WebDesk
New Update
Pineapple Pickle

പൈനാപ്പിൾ അച്ചാർ | ചിത്രം: ഫ്രീപിക്

നാവിൽ കപ്പലോടിക്കുന്ന രുചിയുമായി പൈനാപ്പിൾ കൊണ്ടൊരു അച്ചാർ തയ്യാറാക്കിയാലോ? മധുരവും പുളിയും എരിവും ഒത്തുചേരുന്ന ഈ വിഭവം ചോറിനും ബിരിയാണിക്കും മാത്രമല്ല, ചപ്പാത്തിക്കും പൂരിക്കും കൂടെ കഴിക്കാൻ ഏറെ സ്വാദിഷ്ടമാണ്. സാധാരണ പൈനാപ്പിൾ പച്ചടികളിൽ നിന്നും വ്യത്യസ്തമായി, നല്ലെണ്ണയുടെ മണവും ഇഞ്ചി-വെളുത്തുള്ളി കൂട്ടുകളുടെ സ്വാദും ചേരുന്ന ഈ റെസിപ്പി ഊണിന്റെ രുചി ഇരട്ടിയാക്കും.

Advertisment

Also Read: കഠിനമായ ഡയറ്റ് വേണ്ട, ശരീരഭാരം നിയന്ത്രിച്ച് ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാൻ രാവിലെ ഇത് കഴിക്കൂ

പൈനാപ്പിളിന്റെ സ്വാഭാവികമായ മധുരവും വിനാഗിരിയുടെയും നാരങ്ങാനീരിന്റെയും പുളിയും പച്ചമുളകിന്റെ എരിവും ചേരുമ്പോൾ ഇതൊരു മികച്ച കോമ്പിനേഷനായി മാറുന്നു. ഇതിൽ ചേർക്കുന്ന കായവും ജീരകവും ദഹനത്തിന് സഹായിക്കുക മാത്രമല്ല, വിഭവത്തിന് ഒരു പ്രത്യേക നാടൻ മണം നൽകുകയും ചെയ്യുന്നു. പെട്ടെന്ന് കേടാകാത്ത രീതിയിൽ തയ്യാറാക്കുന്നതിനാൽ ഇത് കുറച്ചു ദിവസങ്ങൾ സൂക്ഷിച്ചു വെക്കാനും സാധിക്കും. ധനലക്ഷ്മി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Also Read: മാവിലേയ്ക്ക് ഇതൊരു കപ്പ് ചേർക്കൂ, വട്ടയപ്പം കല്ലുപോലെയാകില്ല

ചേരുവകൾ

  • പൈനാപ്പിൾ- 2 കപ്പ്
  • ഇഞ്ചി- 2 ടേബിൾസ്പൂൺ
  • വെളുത്തുള്ളി- 20
  • നല്ലെണ്ണ- 1 ടേബിൾസ്പൂൺ
  • ജീരകം- 1/2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി- 1/4 ടേബിൾസ്പൂൺ
  • പച്ചമുളക്- 8
  • സവാള- 1
  • കുരുമുളക്- 1 ടേബിൾസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • പഞ്ചസാര- 1/4 കപ്പ്
  • വിനാഗിരി- 1/4 കപ്പ്
  • കായം- 1 ടീസ്പൂൺ
  • വറ്റൽമുളക് ചതച്ചത്- 1 ടേബിൾസ്പൂൺ
  • മല്ലിയില- 1/4 കപ്പ്
  • നാരങ്ങ ജ്യൂസ്- 1

Also Read: ധുരന്ധറിലൂടെ വീണ്ടും തരംഗമായ 'ദൂധ് സോഡ' ഇനി സിംപിളായി വീട്ടിൽ തയ്യാറാക്കാം

തയ്യാറാക്കുന്ന വിധം

  • രണ്ട് പൈനാപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
  • ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നല്ലെണ്ണ ഒഴിക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. ഒപ്പം ജീരകം ചേർക്കാം.
  • ഇതിലേയ്ക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം.
  • പച്ചമുളക്, ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്തു വഴറ്റാം.
  • അതിന്റെ നിറം മാറി വരുമ്പോൾ സവാള അരിഞ്ഞതും ഒരു ടേബിൾസ്പൂൺ കുരുമുളകും ചേർക്കാം.
  • ആവശ്യത്തിന് ഉപ്പ് കാൽ കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കി വഴറ്റിയെടുക്കാം.
  • ഇവ യോജിപ്പിച്ചതിനു ശേഷം ഒരു ടീസ്പൂൺ കായപ്പൊടി, ഒരു ടേബിൾസ്പൂൺ വറ്റൽമുളക് ചതച്ചത്, കാൽ കപ്പ് മല്ലിയില എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം.
  • ഒരു നാരങ്ങ പിഴിഞ്ഞ നീര് കൂടി ചേർത്ത് അടുപ്പണയ്ക്കാം. ഇത് തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം ഈർപ്പമില്ലാത്ത അടച്ചുറപ്പുള്ള പാത്രത്തിലാക്ക സൂക്ഷിക്കാം.

Read More:ഡയറ്റ് ഇനി ബുദ്ധിമുട്ടാകില്ല, ഓരോ നേരവും പോഷകസമൃദ്ധമാക്കാൻ വഴികളിതാ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: