/indian-express-malayalam/media/media_files/2026/01/08/uzhunnu-vada-recipe-2026-01-08-13-27-16.jpg)
ഉഴുന്നു വട | ചിത്രം: ഫ്രീപിക്
കേരളീയരുടെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് ഉഴുന്നു വട. എന്നാൽ ഉഴുന്നുപരിപ്പ് മണിക്കൂറുകളോളം കുതിർത്ത് വെച്ച്, പാകം തെറ്റാതെ അരച്ചെടുക്കുക എന്നത് പലപ്പോഴും ശ്രമകരമായ ഒരു ജോലിയാണ്. തിരക്കേറിയ ദിവസങ്ങളിൽ പെട്ടെന്ന് ഒരു വട കഴിക്കാൻ തോന്നിയാലോ അല്ലെങ്കിൽ വീട്ടിൽ അതിഥികൾ വന്നാലോ എന്തുചെയ്യും?
Also Read: ഒരു കഷ്ണം ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ ഇനി കറുമുറു കഴിക്കാൻ 5 മിനിറ്റിൽ സ്നാക് റെഡി
ഇവിടെയാണ് 'റവ വട'യുടെ പ്രസക്തി. ഉഴുന്ന് ഒട്ടും ചേർക്കാതെ തന്നെ, കേവലം പത്ത് മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഈ വിഭവം രുചിയിലും ഗുണത്തിലും ഉഴുന്നുവടയോട് കട്ടയ്ക്ക് നിൽക്കുന്ന ഒന്നാണ്.
Also Read: മാവ് പുളിക്കാൻ കാത്തിരിക്കേണ്ട; പഞ്ഞിപോലെ മൃദുവായ അപ്പത്തിന് ഇനി മാവ് ഇങ്ങനെ തയ്യാറാക്കാം
ചേരുവകൾ
- റവ - 1 കപ്പ്
- തൈര് - 1 കപ്പ് (പുളിയുള്ള തൈരാണെങ്കിൽ കൂടുതൽ രുചികരമായിരിക്കും)
- സവാള - 1 (വലുത്)
- പച്ചമുളക് - 2 മുതൽ 3 വരെ
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- കറിവേപ്പില, മല്ലിയില - ആവശ്യത്തിന്
- ഉപ്പ് - പാകത്തിന്
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
Also Read: ഒരു തരി വട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ ധൈര്യമായി ഇതെടുത്തു കൊടുത്തോളൂ
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ റവയും തൈരും ചേർത്ത് നന്നായി ഇളക്കാം.
- ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി കുഴയ്ക്കാം
- ഈ മാവ് 10 മുതൽ 15 മിനിറ്റ് വരെ അടച്ചുവെക്കാം. റവ തൈര് വലിച്ചെടുത്ത് മാവ് നല്ല മയമുള്ളതായി മാറും.
- മാവ് അധികം കട്ടിയാണെന്നു തോന്നിയാൽ അല്പം വെള്ളം തളിച്ച് വടയുടെ മാവിന്റെ പരുവത്തിലാക്കാം.
- ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കാം. കൈയ്യിൽ അല്പം എണ്ണയോ വെള്ളമോ തടവിയ ശേഷം മാവ് ചെറിയ ഉരുളകളാക്കി വടയുടെ ആകൃതിയിൽ പരത്താം.
- വടയുടെ നടുവിൽ ഒരു ചെറിയ സുഷിരം ഇട്ട് ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കാം.
- മിതമായ തീയിൽ വെച്ച് രണ്ട് വശവും സ്വർണ്ണനിറമാകുന്നത് വരെ വറുത്ത് കോരിയെടുക്കാം.
Read More: ഉരുളക്കിഴങ്ങ് മാത്രം മതി, ഉച്ചയൂണ് കഴിക്കാൻ ആരും കൊതിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us