/indian-express-malayalam/media/media_files/2026/01/12/egg-chutney-2026-01-12-13-01-26.jpg)
മുട്ട ചമ്മന്തി
പ്രഭാതഭക്ഷണം ഊർജ്ജസ്വലവും സ്വാദിഷ്ടവുമാണെങ്കിൽ ആ ദിവസം മുഴുവൻ നമുക്ക് നല്ല ഉന്മേഷം ലഭിക്കും. ഇഡ്ഡലിയും ദോശയും നമ്മുടെ വീടുകളിലെ സ്ഥിരം വിഭവങ്ങളാണെങ്കിലും അവയ്‌ക്കൊപ്പം കഴിക്കാൻ എപ്പോഴും ഒരേതരം ചട്ണികളോ സാമ്പാറോ വിളമ്പുന്നത് പലപ്പോഴും വിരസതയുണ്ടാക്കാം. ഇടയ്ക്ക് എഗ് ചട്നി ട്രൈ ചെയ്തു നോക്കൂ. മുട്ടയുടെ പോഷകഗുണവും വറ്റൽമുളകിന്റെ എരിവും വെളുത്തുള്ളിയുടെ മണവും ഒത്തുചേരുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. നുസീറ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ദഹനാരോഗ്യം മെച്ചപ്പെടുത്താം, ഊണിനൊപ്പം ഇതൊരു സ്പൂൺ വച്ചോളൂ
ചേരുവകൾ
- വറ്റൽമുളക്
- വെളുത്തുള്ളി
- തക്കാളി
- വെളിച്ചെണ്ണ
- സവാള
- ഉപ്പ്
- മഞ്ഞൾപ്പൊടി
- മുട്ട
Also Read: 10 മിനിറ്റിൽ മാവും ദോശയും റെഡി, തിരക്കുള്ള ദിവസങ്ങളിലും ഇനി ബ്രേക്ക്ഫാസ്റ്റ് രുചികരമാക്കാം
Also Read: ബാക്കി വന്ന ചപ്പാത്തി വീണ്ടും ചൂടാക്കേണ്ട, പകരം ഇങ്ങനെ ചെയ്തു നോക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
- എണ്ണ ചൂടായി കഴിയുമ്പോൾ വറ്റൽമുളക് അതിൽ വറുത്തു മാറ്റാം.
- അതേ പാനിലേയ്ക്ക് വെളുത്തുള്ളി, ചേർക്കാം. വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോൾ അത് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.
- ഈ പാനിൽ സവാള, തക്കാളി എന്നിവ കട്ടി കുറച്ച് അരിഞ്ഞ് വഴറ്റിയെടുക്കാം.
- വറുത്തെടുത്ത വറ്റൽമുളകും, വെളുത്തുള്ളിയും, വഴറ്റിയെടുത്ത തക്കാളിയും സവാളയും ഒരു മിക്സിയിലേയ്ക്കു മാറ്റാം.
- അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി അരച്ചെടുക്കാം.
- ഇത് ഒരു പാത്രത്തിലേയ്ക്കു മാറ്റാം. ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചു തിളപ്പിക്കാം.
- ശേഷം കടുകും, വറ്റൽമുളകും, കറിവേപ്പിലയും ചേർത്ത് താളിപ്പ് തയ്യാറാക്കാം. ഇത് അരച്ചെടുത്തതിലേയ്ക്കു ചേർക്കാം.
- ഇനി ദോശയ്ക്കും ഇഡ്ഡലിക്കുമൊപ്പം ഇത് കഴിച്ചു നോക്കൂ.
Read More: കൈ ഉപയോഗിച്ച് നനയ്‌ക്കേണ്ട, പഞ്ഞിപോലുള്ള പുട്ട് കിട്ടാൻ ഇങ്ങനെ ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us