/indian-express-malayalam/media/media_files/2025/12/01/fruit-cake-recipe-fi-2025-12-01-15-00-50.jpg)
ഫ്രൂട്ട് കേക്ക്
ക്രിസ്മസ്, പുതുവത്സരം പോലുള്ള ആഘോഷവേളകളിലും അല്ലാതെയും മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഫ്രൂട്ട് കേക്ക്. ഉണങ്ങിയ പഴങ്ങളുടെയും നട്സിൻ്റെയും സമൃദ്ധമായ രുചി ചേർന്ന ഈ കേക്ക് കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പ്രിയങ്കരമാണ്. വീട്ടിൽ തന്നെ ഫ്രൂട്ട് കേക്ക് ഉണ്ടാക്കുമ്പോഴാണ് അതിൻ്റെ യഥാർത്ഥ സംതൃപ്തി ലഭിക്കുന്നത്.
Also Read: തേങ്ങ ചിരകിയെടുക്കണ്ട അരയ്‌ക്കേണ്ട, ഇഡ്ഡലിക്കും ദോശയ്ക്കും ഇനി ചമ്മന്തി ഇങ്ങനെ തയ്യാറാക്കാം
എന്നാൽ, കേക്ക് ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന പലരെയും പിന്നോട്ട് വലിക്കുന്ന ഒരു പ്രധാന കാരണം വീട്ടിൽ ഓവൻ ഇല്ല എന്നതാണ്. കേക്ക് ഉണ്ടാക്കാൻ ഓവൻ അത്യാവശ്യമാണോ എന്ന ചിന്ത പലരുടെയും പാചക പരീക്ഷണങ്ങൾക്ക് തടസ്സമാകാറുണ്ട്. അതില്ലാതെ എളുപ്പത്തിൽ, അതേ രുചിയിലും മൃദുത്വത്തിലും ഫ്രൂട്ട് കേക്ക് ഉണ്ടാക്കാൻ സാധിക്കും. നോ ഓവൻ കേക്ക് ആൻ്റ് കുക്കീസ് എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഗോതമ്പോ മൈദയോ വേണ്ട, ഇനി ചപ്പാത്തി സോഫ്റ്റും രുചികരവുമാക്കാൻ ഇത് ഒരു കപ്പ് മതി
ചേരുവകൾ
- ബ്രൗൺ ഷുഗർ
- പഞ്ചസാര
- വെള്ളം
- വെണ്ണ
- ഉപ്പ്
- നട്മഗ് പൗഡർ
- കറുവാപ്പട്ട
- മുട്ട
- മൈദ
Also Read: ക്രിസ്പിയായി ദോശ ചുട്ടെടുക്കാം ഒട്ടിപ്പിടിക്കാതെ തന്നെ, ഇങ്ങനെ ചെയ്യൂ
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിൽ നട്സസ് ചെറുതായി അരിഞ്ഞെടുക്കാം.
- അൽപം ഓറഞ്ച് ജ്യൂസ് അതിലേയ്ക്ക് ഒഴിച്ച് രണ്ട് മണിക്കൂർ കുതിർക്കാൻ മാറ്റി വയ്ക്കാം.
- മറ്റൊരു വലിയ ബൗളിലേയ്ക്ക് ബ്രൗൺ ഷുഗറെടുക്കാം.
അതിലേയ്ക്ക് ഉപ്പ് ചേർക്കാത്ത വെണ്ണ, ഓറഞ്ച് ജ്യൂസ്, വാനില എക്സട്രാറ്റ്, മുട്ടയുടെ മഞ്ഞ എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം. - മറ്റൊരു ബൗളിൽ മൈദയെടുക്കാം.
- അതിലേയ്ക്ക് ബേക്കിങ് പൗഡർ, കറുവാപ്പട്ട പൊടിച്ചത്, നട്മഗ്, പഞ്ചസാര പൊടിച്ചത് എന്നിവ ചേർക്കാം.
- കുതിർത്തു വച്ച് നട്സ് കൂടി ചേർത്തി ഇളക്കി മാവ് തയ്യാറാക്കാം.
- ബേക്ക് ടിന്നിൽ അൽപം ബട്ടർ പുരട്ടി മാവ് അതിലേയ്ക്കു മാറ്റാം.
- 150 ഡിഗ്രി സെൽഷ്യസിൽ പ്രീഹീറ്റ് ചെയ്ത് ഓവനിൽ 45 മിനിറ്റ് സെറ്റ് ചെയ്ത് കേക്ക് ബേക്ക് ചെയ്തെടുക്കാം.
- കുക്കറിൽ ആണെങ്കിൽ 35 മിനിറ്റി പ്രീഹിറ്റ് ചെയ്ത് ബേക്ക് ടിൻ വച്ച് വിസിൽ ഇല്ലാതെ അടച്ച് ബേക്ക് ചെയ്യാം.
Read More: പ്രതിരോധശേഷി വർധിപ്പിക്കാം, ദിവസം രാവിലെ ഇത് ഒരെണ്ണം കഴിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us