scorecardresearch

എണ്ണ വേണ്ട, ഇനി നാവിൽ കൊതിയൂറുന്ന മസാല ചിക്കൻ ഇങ്ങനെ തയ്യാറാക്കാം

വളരെ കുറച്ച് എണ്ണ ഉപയോഗിച്ച് രുചികരമായി ചിക്കൻ തയ്യാറാക്കാൻ പറ്റുമോ? ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

വളരെ കുറച്ച് എണ്ണ ഉപയോഗിച്ച് രുചികരമായി ചിക്കൻ തയ്യാറാക്കാൻ പറ്റുമോ? ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Oil Less Chicken FI

മസാല ചിക്കൻ | ചിത്രം: ഫ്രീപിക്

അടുക്കളയിൽ എപ്പോഴും എളുപ്പമുള്ളതും എന്നാൽ അതേ സമയം ആരോഗ്യകരവുമായ വിഭവങ്ങൾ തയ്യാറാക്കാൻ ആഗ്രഹിക്കുന്നവരാണ് അധികവും. ഇഷ്ടപ്പെട്ട വിഭവങ്ങൾ കഴിക്കുമ്പോഴും കലോറിയെക്കുറിച്ച് ആശങ്കപ്പെടുന്നവരാണ് നമ്മളിൽ പലരും. പ്രത്യേകിച്ച് ചിക്കൻ വിഭവങ്ങളിൽ എണ്ണയുടെ അളവ് കൂടുന്നത് പലപ്പോഴും രുചിക്ക് കോട്ടം വരുത്താതെ തന്നെ ഒഴിവാക്കാൻ കഴിയുമോ എന്ന് നമ്മൾ ചിന്തിക്കാറുണ്ട്. അമിതമായ എണ്ണ ഉപയോഗം കുറച്ച്, സ്വാദിഷ്ടമായ ഒരു മസാല ചിക്കൻ എങ്ങനെ തയ്യാറാക്കാം?

Advertisment

Also Read: 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ്, ഒരു കപ്പ് ഗോതമ്പ് പൊടി മതി

ഒരു തുള്ളി എണ്ണ പോലും ചേർക്കാതെ, ആവശ്യത്തിന് എരിവും മസാലയും ചേർത്ത ഒരു ചിക്കൻ കറി വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാമെന്ന് പരിചയപ്പെടാം. 

ചേരുവകൾ

  • ചിക്കൻ- 1 കിലോ
  • കാശ്മീരി മുളകുപൊടി- 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
  • ഗരം മസാല- 1 ടീസ്പൂൺ
  • ചിക്കൻ മസാല- 1 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • നെയ്യ്- 1 ടീസ്പൂൺ

Also Read: കൈ ഉപയോഗിച്ച് നനയ്‌ക്കേണ്ട, ഇനി സോഫ്റ്റും ഹെൽത്തിയുമായ പുട്ട് ഇങ്ങനെ തയ്യാറാക്കൂ

Advertisment
Masala Chicken Recipe
വളരെ കുറച്ച് എണ്ണ ഉപയോഗിച്ച് ചിക്കൻ തയ്യാറാക്കാം | ചിത്രം: ഫ്രീപിക്

Also Read: ഗോതമ്പ് പൊടിയിൽ ഇതിലൊന്നു ചേർത്ത് കുഴയ്ക്കൂ, ചപ്പാത്തി പഞ്ഞി പോലെ സോഫ്റ്റാകും

തയ്യാറാക്കുന്ന വിധം

  • ഒരു കിലോ ചിക്കൻ കഴുകി വൃത്തിയാക്കിയെടുക്കാം.
  • അതിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചെടുത്തത് ഒരു ടീസ്പൂൺ, ഒരു ടീസ്പൂൺ കാശ്മീരിമുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഗരംമസാല, ഒരു ടീസ്പൂൺ ചിക്കൻ മസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
  • ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം. മസാല പുരട്ടിയ ചിക്കൻ ഒരു മണിക്കൂറെങ്കിലും മാറ്റി വയ്ക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ചിക്കൻ​ കഷ്ണങ്ങൾ വയ്ക്കാം.
  • മുകളിൽ ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് നന്നായി വേവിച്ചെടുക്കാം.
  • സ്വാദിഷ്ടമായ മസാല ചിക്കൻ തയ്യാറായിരിക്കുന്നു. 

Read More: പൊട്ടിപ്പോകില്ല, മുട്ട പെർഫക്ടായി പുഴുങ്ങിയെടുക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: