scorecardresearch

ദാഹം തീർക്കാൻ മാത്രമല്ല ദഹനത്തിനും ഉത്തമം, ട്രൈ ചെയ്യൂ ഈ ഹോം മെയ്ഡ് സോഡ

ശൈത്യകാലത്തെ തണുപ്പിലും വേനലിലെ ചൂടിലും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ പാനീയങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും

ശൈത്യകാലത്തെ തണുപ്പിലും വേനലിലെ ചൂടിലും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഈ പാനീയങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും

author-image
WebDesk
New Update
Homemade Fruit Soda

ഫ്രൂട് സോഡ

നമ്മുടെ ശരീരത്തിന് ഉന്മേഷവും ഊർജ്ജവും നൽകുന്ന പാനീയങ്ങൾ എപ്പോഴും പ്രിയപ്പെട്ടവയാണ്. എന്നാൽ വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ പാനീയങ്ങളിലും സോഡകളിലും അമിതമായ അളവിൽ പഞ്ചസാരയും രാസവസ്തുക്കളും അടങ്ങിയിരിക്കുന്നു. ഇതിനൊരു മികച്ച പരിഹാരമാണ് പ്രകൃതിദത്തമായ രീതിയിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഫ്രൂട്ട് സോഡകൾ. 'തെപാച്ചെ' (Tepache) പോലുള്ള പരമ്പരാഗത രീതികൾ അവലംബിച്ച് പഴങ്ങൾ പുളിപ്പിച്ചാണ് ഇത്തരം പാനീയങ്ങൾ നിർമ്മിക്കുന്നത്. പൈനാപ്പിളിന്റെ മധുരവും സ്ട്രോബെറിയുടെയും നാരങ്ങയുടെയും പുളിപ്പും ചേരുമ്പോൾ ലഭിക്കുന്ന രുചി വിസ്മയകരമാണ്.

Advertisment

Also Read: ശരീരഭാരം നിയന്ത്രിക്കാം ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിനൊപ്പം പുഡ്ഡിംഗ് ശീലമാക്കാം

ഇഞ്ചി, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ കൂടി ചേർക്കുന്നതിലൂടെ ഇവ കേവലം ഒരു ദാഹശമനി എന്നതിലുപരി ദഹനപ്രക്രിയയെ സഹായിക്കുന്ന മികച്ചൊരു ഹെൽത്തി ഡ്രിങ്ക് കൂടിയായി മാറുന്നു. വീട്ടിലുള്ള പരിമിതമായ ചേരുവകൾ ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ തയ്യാറാക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഐശ്വര്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Also Read: രോഗപ്രതിരോധ ശേഷി വർധിപ്പിക്കാം, ദിവസവും രാവിലെ ഇതിലൊന്ന് കുടിക്കൂ

ചേരുവകൾ

പൈനാപ്പിൾ 

  • വെള്ളം (ഒരു ഗ്ലാസ് ജാറിൽ നിറയ്ക്കാൻ ആവശ്യമായത്)
  • പഞ്ചസാര - 1/4 കപ്പ്
  • പൈനാപ്പിൾ തൊലി - 2-3 വലിയ കഷണങ്ങൾ
  • പൈനാപ്പിൾ കഷണങ്ങൾ - കുറച്ച്
  • കറുവപ്പട്ട - 1 കഷണം
  • ഇഞ്ചി - 1 ഇഞ്ച് 

സ്ട്രോബെറി സിട്രസ് സോഡ 

  • വെള്ളം - ആവശ്യത്തിന്
  • പഞ്ചസാര - കാൽ കപ്പ്
  • ഇഞ്ചി - 1 ഇഞ്ച്  
  • ബീറ്റ്‌റൂട്ട്  
  • സ്ട്രോബെറി - 1/4 കപ്പ് 
  • നാരങ്ങ
  • ഓറഞ്ച് 

Also Read: ഇൻസ്റ്റൻ്റ് എനർജിക്ക് ഒരു ഹെൽത്തി ഡ്രിങ്ക്; ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് കുടിക്കൂ

തയ്യാറാക്കുന്ന വിധം

  • ആദ്യം ഇളം ചൂടുവെള്ളത്തിൽ പഞ്ചസാര കലക്കി രണ്ട് ഗ്ലാസ് ജാറുകളിൽ ഒഴിക്കാം. ഒന്നാമത്തെ ജാറിൽ പൈനാപ്പിൾ ചേരുവകളും രണ്ടാമത്തെ ജാറിൽ സ്ട്രോബെറി, സിട്രസ് ചേരുവകളും ചേർക്കാം. ജാറുകൾ ഒരു മസ്ലിൻ തുണി ഉപയോഗിച്ച്  ഈർപ്പം കയറാത്ത വിധം അടച്ച് മുറിയിലെ സാധാരണ താപനിലയിൽ 3-4 ദിവസം സൂക്ഷിക്കാം. ദിവസവും ഒരിക്കൽ ജാർ ചെറുതായി കുലുക്കുന്നത് ഫെർമെന്റേഷൻ വേഗത്തിലാക്കാൻ സഹായിക്കും.
  • നാല് ദിവസത്തിന് ശേഷം പഴവർഗ്ഗങ്ങൾ അരിച്ചെടുത്ത് മാറ്റാം. ഇപ്പോൾ ദ്രാവകത്തിൽ ചെറിയ കുമിളകളും നല്ല ഗന്ധവും വരുന്നത് കാണാം.
  • അരിച്ചെടുത്ത പാനീയങ്ങൾ വായു കടക്കാത്ത കുപ്പികളിലാക്കി അടച്ച് 1-2 ദിവസം കൂടി വയ്ക്കാം. 
  • ഇതാണ് പാനീയത്തിന് ഗ്യാസ് അഥവാ കാർബണേഷൻ നൽകുന്നത്. 
  • 2 അല്ലെങ്കിൽ 3 മൂന്ന് ദിവസത്തിനു ശേഷം തയ്യാറാക്കിയ സോഡ ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച ശേഷം ഐസ് ക്യൂബുകൾ ചേർത്ത് ഉപയോഗിക്കാം. ഇത് 3-4 ദിവസത്തിനുള്ളിൽ കുടിച്ചു തീർക്കുന്നതാണ് ഉചിതം.

Read More: ദഹനാരോഗ്യം മെച്ചപ്പെടുത്താം, ഊണിനൊപ്പം ഇതൊരു സ്പൂൺ വച്ചോളൂ

Drinks Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: