/indian-express-malayalam/media/media_files/2026/01/09/ginger-pickle-2026-01-09-16-38-51.jpg)
ഇഞ്ചി അച്ചാർ
ഊണിന് നാവിലൊരു എരിവും പുളിയും കിട്ടിയാലേ മലയാളിക്ക് തൃപ്തിയാകൂ. അതിന് അച്ചാർ നിർബന്ധമാണ്. സാധാരണയായി നാരങ്ങയോ മാങ്ങയോ ആണ് നമ്മൾ അച്ചാറിനായി ഉപയോഗിക്കാറുള്ളത്. എന്നാൽ ഭക്ഷണത്തിന് രുചിയും ഒപ്പം ദഹനാരോഗ്യത്തിന് സഹായിക്കുകയും ശരീരത്തിന് ഉന്മേഷം നൽകുകയും ചെയ്യുന്ന ഇഞ്ചി അച്ചാർ കഴിച്ചിട്ടുണ്ടോ? വിപണിയിൽ നിന്ന് വാങ്ങുന്ന അച്ചാറുകളിൽ പ്രിസർവേറ്റീവുകൾ ധാരാളമായി അടങ്ങിയിട്ടുണ്ടാകും. എന്നാൽ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഇഞ്ചി അച്ചാർ ആരോഗ്യകരവും രുചികരവുമാണ്. രവി ഗോസ്വാമി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഒരു സ്പൂൺ തേങ്ങ പോലും വേണ്ട, ഇനി ചമ്മന്തി അരച്ചെടുക്കാം സിംപിളായി
ചേരുവകൾ
- ഇഞ്ചി - 400 ഗ്രാം
- പച്ചമുളക് - 100 ഗ്രാം
- അയമോദകം- 1 ടേബിൾ സ്പൂൺ
- കറുത്ത ഉപ്പ്- 1 ടീസ്പൂൺ
- നാരങ്ങ - 3 മുതൽ 4 എണ്ണം വരെ
- ഉപ്പ് - ആവശ്യത്തിന്
Also Read: നാവിൽ കപ്പലോടുന്ന രുചിയാണ്, ഇനി പൈനാപ്പിൾ കിട്ടിയാൽ ഇങ്ങനെ അച്ചാറാക്കി മാറ്റാം
Also Read: ഉരുളക്കിഴങ്ങ് മാത്രം മതി, ഉച്ചയൂണ് കഴിക്കാൻ ആരും കൊതിക്കും
തയ്യാറാക്കുന്ന വിധം
- ഇഞ്ചി നന്നായി കഴുകി തൊലി കളയാം. ഇത് നീളത്തിലോ ചെറുതായോ നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ അരിഞ്ഞെടുക്കാം. പച്ചമുളകും വൃത്തിയാക്കി നീളത്തിൽ കീറി വെക്കുക. ഇഞ്ചിയും പച്ചമുളകും ചേർന്ന് വരുമ്പോൾ ലഭിക്കുന്ന ആ ഒരു എരിവ് നിങ്ങളുടെ ഭക്ഷണത്തിന്റെ രുചി ഇരട്ടിയാക്കും.
- ഒരു വലിയ പാത്രത്തിലേക്ക് അരിഞ്ഞു വെച്ച ഇഞ്ചിയും പച്ചമുളകും മാറ്റാം. ഇതിലേക്ക് അയമോദകം ചേർക്കാം. അയമോദകം ചേർക്കുന്നത് അച്ചാറിന് ഒരു പ്രത്യേക മണവും ഒപ്പം ദഹനത്തിന് ഗുണകരമായ സവിശേഷതയും നൽകുന്നു. ശേഷം കറുത്ത ഉപ്പും സാധാരണ ഉപ്പും ചേർത്ത് നന്നായി ഇളക്കാം. കറുത്ത് ഉപ്പ് അച്ചാറിന് ഒരു വ്യത്യസ്തമായ രുചി നൽകുന്ന രഹസ്യ ചേരുവയാണ്.
- അവസാനമായി ഇതിലേക്ക് നാരങ്ങാനീര് ഒഴിക്കാം. ഇഞ്ചിയും പച്ചമുളകും മുങ്ങി നിൽക്കത്തക്ക രീതിയിൽ നാരങ്ങാനീര് ഉണ്ടെന്ന് ഉറപ്പുവരുത്താം. ഈ മിശ്രിതം നന്നായി യോജിപ്പിച്ച ശേഷം ഒരു ചില്ല് ഭരണിയോ എയർ ടൈറ്റ് കുപ്പിയോ ഉപയോഗിച്ച് അടച്ചു വെക്കാം. ഒരു ദിവസം വെച്ചതിനുശേഷം ഉപയോഗിച്ചു തുടങ്ങാം. സമയം കഴിയുന്തോറും ഇഞ്ചിയുടെ നിറം അല്പം മാറുകയും നാരങ്ങാനീരും ഉപ്പും പിടിച്ച് അത് കൂടുതൽ രുചികരമാവുകയും ചെയ്യും.
- ഒരു സ്പൂൺ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന ഈ ഇഞ്ചി അച്ചാർ കഞ്ഞിയുടെ കൂടെയോ ബിരിയാണിയുടെ കൂടെയോ ഒക്കെ മികച്ച കോമ്പിനേഷൻ ആണ്.
Read More: ഉച്ചയൂണ് പോഷകസമൃദ്ധമാക്കാം, മുറ്റത്തു നിൽക്കുന്ന ഈ ഇല ഉണ്ടെങ്കിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us