/indian-express-malayalam/media/media_files/2026/02/23/chutney-powder-fi-2026-02-23-13-39-29.jpg)
ചമ്മന്തിപ്പൊടി | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/02/23/chutney-powder-1-2026-02-23-13-50-01.jpg)
മലയാളികളുടെ സ്പെഷ്യൽ ചട്നിയാണ് ചമ്മന്തി പൊടി. വിദേശത്തേയ്ക്കു പറക്കുന്ന ഏതൊരു മലയാളിക്കും ഒപ്പം ഒരു ചെറിയ പൊതിയിൽ ഈ പൊടിയും ഉണ്ടാകും. ഇഡ്ഡലിക്കും ദോശയ്ക്കും മാത്രമല്ല വേണ്ടി വന്നാൽ ചോറിനും ഇതുണ്ടെങ്കിൽ മറ്റൊരു കറി വേണ്ടേ വേണ്ട.
/indian-express-malayalam/media/media_files/2026/02/23/chutney-powder-2-2026-02-23-13-50-01.jpg)
തേങ്ങ ചിരകിയതും, പരിപ്പുകളും, വറ്റൽമുളകുമൊക്കെ വറുത്ത് പൊടിച്ചാണ് നാടൻ സ്റ്റൈലിൽ സാധാരണ ചമ്മന്തി പൊടി തയ്യാറാക്കാറുള്ളത്. പ്രാദേശികമായി തന്നെ ഇതിൻ്റെ ചേരുവകളിൽ വ്യത്യാസം ഉണ്ടാകാറുണ്ട്.
/indian-express-malayalam/media/media_files/2026/02/23/chutney-powder-3-2026-02-23-13-50-01.jpg)
ചേരുവകൾ
ഉഴുന്ന് പരിപ്പ് , തുവര പരിപ്പ്, കടലപരിപ്പ് , പൊട്ടു കടല, എള്ള് , എണ്ണ, വാളം പുളി, കായം, വറ്റൽമുളക്, കറിവേപ്പില, ഉപ്പ് , വെളുത്തുള്ളി
/indian-express-malayalam/media/media_files/2026/02/23/chutney-powder-4-2026-02-23-13-50-01.jpg)
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അര കപ്പ് ഉഴുന്നു പരിപ്പ്, കാൽ കപ്പ് കടല പരിപ്പ്, രണ്ട് ടേബിൾസ്പൂൺ തുവര പരിപ്പ് എന്നിവ ഇടത്തരം തീയിൽ വറുക്കാം. അതിലേയ്ക്ക് കാൽ കപ്പ് പൊട്ടു കടലയും, മൂന്ന് ടീസ്പൂൺ എള്ളും ചേർത്ത് നന്നായി വറുത്ത് മാറ്റാം. അതേ പാത്രത്തിലേയ്ക്ക് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി നെല്ലിക്ക വലിപ്പത്തിൽ പുളിയും, ചെറിയ കായ കട്ടയും ചേർത്ത് വറുത്ത് മാറ്റാം. പത്ത് വറ്റൽമുളകും, അൽപ്പം കറിവേപ്പിലയും ചേർത്ത് വറുത്തെടുക്കാം.
/indian-express-malayalam/media/media_files/2026/02/23/chutney-powder-5-2026-02-23-13-50-02.jpg)
തയ്യാറാക്കുന്ന വിധം
ഒരു ടേബിൾസ്പൂൺ കല്ലുപ്പ് കൂടി ചേർത്ത് വറുത്ത് മാറ്റാം. ആവശ്യമെങ്കിൽ ആറോ ഏഴോ വെളുത്തുള്ളി തൊലിയോടെ ചേർത്ത് വറുക്കാം. ശേഷം ഇവയെല്ലാം ഒരുമിച്ച് പൊടിച്ചെടുക്കാം. ഇനി ചൂട് ദോശയോടൊപ്പമോ ഇഡ്ഡലിക്കൊപ്പമോ കഴിച്ചു നോക്കൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us