/indian-express-malayalam/media/media_files/2025/09/19/dosa-flour-recipe-fi-2025-09-19-18-12-40.jpg)
ബ്രേക്ക്ഫാസ്റ്റ് റെസിപ്പി
ദോശയും, പാലപ്പവും, പത്തിരിയും, കൊഴുക്കട്ടയുമൊക്കയാണ് അരിപ്പൊടി ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്നവ. ഇവയൊക്കെ സ്ഥിരമായി കഴിച്ച് മടുത്തിട്ടുണ്ടാകില്ലേ? എങ്കി റെസിപ്പികൾ മാറ്റിപ്പിടിക്കാം. വറുത്ത അരിപ്പൊടിയാണ് അതിനായി ഉപയോഗിക്കേണ്ടത്. ദോശ ചുട്ടെടുക്കുന്ന അതേ രീതിയിൽ സിംപിളായി ഇത് തയ്യാറാക്കാം. പ്രത്യേകം കറികളുടെ ആവശ്യമില്ല. ഡയാൻസ് തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: മാവ് കുഴച്ചും പരത്തിയും കഷ്ടപ്പെടേണ്ട, ഒരു മിനിറ്റിൽ കുക്കർ ഉപയോഗിച്ചു തയ്യാറാക്കാം സോഫ്റ്റ് പത്തിരി
ചേരുവകൾ
- അരിപ്പൊടി- 1 1/2 കപ്പ്
- വെള്ളം- 2 1/4 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- ചുവന്നുള്ളി- ആവശ്യത്തിന്
- തേങ്ങ- ആവശ്യത്തിന്
- പെരുംജീരകം- 1 നുള്ള്
Also Read: അരികു ക്രിസ്പിയായ പാലപ്പം കിട്ടാൻ അരിയിൽ ഇതു ചേർത്ത് മാവ് അരയ്ക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു ചെറിയ ബൗളിലേയ്ക്ക് ഒന്നര കപ്പ് വറുത്ത അരിപ്പൊടിയെടുക്കാം.
- ഒരു പാൻ​ അടുപ്പിൽ വച്ച് അതിലേയ്ക്ക് അരിപ്പൊടി ചേർക്കാം.
- രണ്ടര കപ്പ് വെള്ളം ഇതിലേയ്ക്ക് ഒഴിച്ചിളക്കാം. വെള്ളം വറ്റി അരിപ്പൊടി പാനിൽ നിന്നും വിട്ടു വരുന്ന പരുവമാകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കാം.
- ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും, ചിരകിയ തേങ്ങയും, ചുവന്നുള്ളി ചെറിയ കഷ്ണങ്ങളാക്കിയതും, പെരുംജീരകവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം.
- മറ്റൊരു പാൻ അടുപ്പിൽ വച്ചു കുറച്ച് എണ്ണ പുരട്ടാം.
- പാൻ ചൂടായി വരുമ്പോൾ അരച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കി കൈ ഉപയോഗിച്ച് പരത്തിയെടുക്കാം.
- ഇത് പാനിലേയ്ക്കു വച്ച് ഇരുവശവും വേവിച്ചെടുക്കാം.
- ഇനി ചൂടോടെ കഴിച്ചു നോക്കൂ. മുട്ടക്കറി കൂടിയുണ്ടെങ്കിൽ കിടില​ൻ കോമ്പിനേഷനാണ്.
Read More: 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി, ആഴ്ചയിൽ ഒരു ദിവസം ഇത് ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us