/indian-express-malayalam/media/media_files/2025/12/17/diy-kitchen-cleaning-tips-fi-2025-12-17-15-17-28.jpg)
നമ്മുടെ വീട് വൃത്തിയാക്കാൻ വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ കലർന്ന ക്ലീനറുകൾക്ക് പകരമായി തികച്ചും പ്രകൃതിദത്തവും ചിലവ് കുറഞ്ഞതുമായ ഒരു പോംവഴികൾ തേടി നോക്കൂ. നാരങ്ങയുടെ തൊലിയും വിനാഗിരിയും ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു 'ഓൾ പർപ്പസ് ക്ലീനർ' ഉപയോഗിച്ച് നിങ്ങളുടെ അടുക്കളയും പരിസരവും വൃത്തിയാക്കാം.
Also Read: അഴുകി പോകില്ല മുളയ്ക്കില്ല, ഉരുളക്കിഴങ്ങ് കൂടുതൽ കാലം കേടാകാതിരിക്കാൻ ഇങ്ങനെ സൂക്ഷിക്കാം
ചേരുവകൾ
- നാരങ്ങത്തൊലി
- വൈറ്റ് വിനാഗിരി
- സ്പ്രേ ബോട്ടിൽ
- വെള്ളം
- ഉപ്പ്- ആവശ്യമെങ്കിൽ
- ഡിഷ് സോപ്പ്- ആവശ്യമെങ്കിൽ
Also Read: ഒരു തവണ പാചകത്തിന് ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്, ഇതാണ് കാരണം
തയ്യാറാക്കുന്ന വിധം
- ഒരു ഗ്ലാസ് ജാറിൽ നാരങ്ങത്തോലുകൾ ഇടുക. തോലുകൾ പൂർണ്ണമായും മുങ്ങിക്കിടക്കുന്ന രീതിയിൽ വൈറ്റ് വിനാഗിരി ഒഴിക്കാം. ജാറിന്റെ മൂടി നന്നായി അടച്ച് 1 മുതൽ 2 ആഴ്ച വരെ മാറ്റിവെക്കാം. വിനാഗിരിയുടെ നിറം മഞ്ഞയാകുകയും അതിന് നാരങ്ങയുടെ കഠിനമായ മണം വരികയും ചെയ്യുന്നത് വരെ ഇത് വെക്കണം.
- നിശ്ചിത സമയത്തിനു ശേഷം ഒരു അരിപ്പ ഉപയോഗിച്ച് നാരങ്ങത്തോലുകൾ നീക്കം ചെയ്ത് വിനാഗിരി മാത്രം അരിച്ചെടുക്കാം.
- ഒരു സ്പ്രേ ബോട്ടിലിന്റെ പകുതി ഭാഗം ഈ മിശ്രിതം ഒഴിക്കാം.
- ബാക്കി പകുതി ഭാഗം വെള്ളം ഒഴിച്ച് നിറയ്ക്കാം (1:1 അനുപാതം).
- കൂടുതൽ ഗുണം ലഭിക്കാനായി ഒരു ടീസ്പൂൺ ഉപ്പും കുറച്ച് ഡിഷ് സോപ്പും ഇതിലേക്ക് ചേർക്കാം.
- ഉപയോഗിക്കുന്നതിന് മുമ്പ് കുപ്പി നന്നായി കുലുക്കുക. സിങ്ക്, കണ്ണാടി, കൗണ്ടർ ടോപ്പുകൾ എന്നിവയിൽ സ്പ്രേ ചെയ്ത ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കാം.
Also Read: മാങ്ങകൾ മാസങ്ങളോളം കേടുകൂടാതിരിക്കും, ഇങ്ങനെ ചെയ്തു സൂക്ഷിക്കാം
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
നാരങ്ങയിലെയും വിനാഗിരിയിലെയും ആസിഡ് അംശം ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയ ലോലമായ പ്രതലങ്ങളിൽ കേടുവരുത്താൻ സാധ്യതയുണ്ട്. അതിനാൽ അത്തരം ഇടങ്ങളിൽ ഇത് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
Read More: മാറ്റി നിർത്തേണ്ട, മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഇവയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us