scorecardresearch

ഒരു കഷ്ണം ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ ഇനി കറുമുറു കഴിക്കാൻ 5 മിനിറ്റിൽ സ്നാക് റെഡി

ആരോഗ്യകരവും രുചികരവുമായ സ്നാക്സാണോ വേണ്ടത്, എങ്കിൽ ഇത് ട്രൈ ചെയ്തു നോക്കൂ

ആരോഗ്യകരവും രുചികരവുമായ സ്നാക്സാണോ വേണ്ടത്, എങ്കിൽ ഇത് ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Beetroot Snack

ബീറ്റ്റൂട്ട് സ്നാക്സ് | ചിത്രം: ഫ്രീപിക്

ആരോഗ്യകരവും രുചികരവുമായ ലഘുഭക്ഷണങ്ങൾ തേടുന്നവർക്ക് പരീക്ഷിക്കാവുന്ന ഒരു മികച്ച വിഭവമാണ് ബീറ്റ്റൂട്ട് സ്നാക്സ്. സാധാരണയായി തയ്യാറാക്കാറുള്ള എണ്ണപലഹാരങ്ങളിൽ നിന്നും വ്യത്യസ്തമായി, പോഷകഗുണങ്ങൾ ഏറിയ ബീറ്റ്റൂട്ടും ഔഷധഗുണമുള്ള ചുക്കും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം ചായക്കൊപ്പം കഴിക്കാൻ വളരെ അനുയോജ്യമാണ്.

Advertisment

Also Read: ഉള്ളിവട ഇനി കൂടുതൽ ക്രിസ്പിയായിരിക്കും, ഇങ്ങനെ വറുത്തെടുക്കാം

ബീറ്റ്റൂട്ടിന്റെ സ്വാഭാവികമായ നിറവും എള്ളിന്റെയും വെളുത്തുള്ളിയുടെയും സവിശേഷമായ രുചിയും ഈ സ്നാക്കിന് പ്രത്യേക തനിമ നൽകുന്നു. കടകളിൽ നിന്ന് വാങ്ങുന്ന കൃത്രിമ നിറങ്ങളോ പ്രിസർവേറ്റീവുകളോ ചേർത്ത പലഹാരങ്ങൾക്ക് പകരമായി വീട്ടിൽ തന്നെ എളുപ്പത്തിൽ ഇത് ഉണ്ടാക്കിയെടുക്കാം. ഗോതമ്പ് പൊടിയും അരിപ്പൊടിയും പ്രധാന ചേരുവകളായി വരുന്നതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തിന് ദോഷകരമല്ല. ലക്ഷ്മി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Also Read: മാവിലേയ്ക്ക് ഇതൊരു കപ്പ് ചേർക്കൂ, വട്ടയപ്പം കല്ലുപോലെയാകില്ല

ചേരുവകൾ

  • ബീറ്റ്റൂട്ട്- 1
  • വെളുത്തുള്ളി- 3
  • ഗോതമ്പ് പൊടി- 1/2  കപ്പ്
  • അരിപ്പൊടി- 2ടേബിൾസ്പൂൺ
  • കറുത്ത എള്ള്- 1 ടേബിൾസ്പൂൺ
  • വെളുത്ത എള്ള്- 1 ടേബിൾസ്പൂൺ
  • ചുക്ക്- 1/2 ടേബിൾസ്പൂൺ
  • കുരുമുളകുപൊടി- 1/2 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്

Also Read: 90കളിലെ പ്രിയപ്പെട്ട മിഠായി ഇനി മതിവരുവോളം കഴിക്കാം, ഒരു സ്പൂൺ പാൽപ്പൊടി മതി

തയ്യാറാക്കുന്ന വിധം

  • ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞെടുക്കാം. ഇത് ചെറിയ കഷ്ണങ്ങളാക്കി വേവിച്ചെടുക്കാം.
  • ഇതിലേയ്ക്ക് മൂന്ന് വെളുത്തുള്ളി അല്ലിയും ചേർത്ത് അരച്ചെടുക്കാം.
  • ഒരു ബൗളിലേയ്ക്ക് അര കപ്പ് ഗോതമ്പ് പൊടിയും, രണ്ട് ടേബിൾസ്പൂൺ അരിപ്പൊടിയുമെടുക്കാം.
  • ഒപ്പം ഒരു ടേബിൾസ്പൂൺ കറുത്ത എള്ളും അര ടേബിൾസ്പൂൺ ചുക്ക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അൽപം എണ്ണ കൂടി ഒഴിച്ച് ഇളക്കാം.
  • അരച്ചെടുത്ത ബീറ്റ്റൂട്ട് കൂടി ചേർത്ത് മാവ് കുഴച്ചെടുക്കാം. ഇത് 15 മിനിറ്റ് അടച്ച് മാറ്റി വയ്ക്കാം. തയ്യാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി കട്ടി കുറച്ച് പരത്തിയെടുക്കാം.
  • ഇത് നീളത്തിൽ ഒരേ വീതിയിലും വണ്ണത്തിലും മുറിച്ചെടുക്കാം.
  • അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണ ഒഴിക്കാം.
  • എണ്ണ നന്നായി തിളച്ചതിനു ശേഷം തീ കുറച്ചു വയ്ക്കാം. മുറിച്ചെടുത്ത കഷ്ണങ്ങൾ അതിലേയ്ക്കു ചേർത്ത് വറുത്തെടുക്കാം.
  • ഇത് ചൂടോടെ കഴിച്ചു നോക്കൂ. കഴിച്ച് ബാക്കി വന്നവ അടച്ചുറപ്പുള്ള ഈർപ്പമില്ലാത്ത പത്രത്തിൽ സൂക്ഷിക്കാം.  

Read More: അരിയും ഉഴുന്നും വേണ്ട, 5 മിനിറ്റിൽ തയ്യാറാക്കാം പഞ്ഞിക്കെട്ടുപോലുള്ള ഇഡ്ഡലി

Food Recipe Beetroot Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: