scorecardresearch

അരികു മൊരിഞ്ഞ പാലപ്പം വേണോ? മാവിലേയ്ക്ക് ഇത് ചേർക്കാം

പാലപ്പത്തിൻ്റെ അരികു മൊരിഞ്ഞു കിട്ടാൻ ഇനി മാവ് അരച്ചെടുക്കുമ്പോൾ ഈ ഒരു ചേരുവ കൂടി ഉൾപ്പെടുത്തി നോക്കൂ

പാലപ്പത്തിൻ്റെ അരികു മൊരിഞ്ഞു കിട്ടാൻ ഇനി മാവ് അരച്ചെടുക്കുമ്പോൾ ഈ ഒരു ചേരുവ കൂടി ഉൾപ്പെടുത്തി നോക്കൂ

author-image
WebDesk
New Update
Appam Recipe FI

അപ്പം

മലയാളികളുടെ പ്രഭാതഭക്ഷണങ്ങളുടെ പട്ടികയിലെ സൂപ്പർസ്റ്റാറുകളിലൊന്നാണ് അപ്പം. പാലപ്പം എന്നും വിളിക്കപ്പെടുന്ന അപ്പത്തിനു സ്വാദിഷ്ടമായ വിവിധ കോമ്പിനേഷനുകളും മലയാളികൾ കണ്ടെത്തിയിട്ടുണ്ട്. അപ്പം-സ്റ്റ്യൂ, അപ്പം-കടലക്കറി, അപ്പം-ഗ്രീൻപീസ് കറി, അപ്പം-ബീഫ്, അപ്പം- ചിക്കൻ, അപ്പം- ഉരുളക്കിഴങ്ങ് എന്നിങ്ങനെ പോവുന്നു ആ ഹിറ്റ് കോമ്പോകൾ. തേങ്ങാപ്പാൽ ചേർത്തും അപ്പം കഴിക്കാവുന്നതാണ്. 

Advertisment

Also Read: റവ വേണ്ട, ഈ പൊടി ഒരു കപ്പുണ്ടെങ്കിൽ ഇനി ഉപ്പുമാവ് കൂടുതൽ രുചികരവും പോഷകസമൃദ്ധവുമാക്കാം

പച്ചരിയോ അരിപ്പൊടിയോ ആണ് അപ്പത്തിന് മാവ് തയ്യാറാക്കാൻ ഉപയോഗിക്കാറുള്ളത്. അതിലേയ്ക്ക് അവൽ കുതിർത്തതു കൂടി ചേർത്താൽ രുചി വർധിക്കും. ബിൻസി തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് പാലപ്പത്തിൻ്റെ ഈ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.

Also Read: അരി അരയ്‌ക്കേണ്ട ബേക്കിംഗ് സോഡ ചേർക്കേണ്ട, പാലപ്പം ഇനി ഇൻസ്റ്റൻ്റായി ചുട്ടെടുക്കാം

Advertisment

ചേരുവകൾ

  • അവൽ- 1/2 കപ്പ്
  • തേങ്ങ- 1 കപ്പ്
  • തേങ്ങാവെള്ളം- 3/4 കപ്പ്
  • പച്ചരി- 1.5 കപ്പ്
  • യീസ്റ്റ്- 1/2 ടീസ്പൂൺ
  • പഞ്ചസാര- 2 ടേബിൾസ്പൂൺ

Also Read: സോഫ്റ്റ് മാത്രമല്ല ഇനി പുട്ട് ഹെൽത്തിയുമാകും, അരിപ്പൊടി ചേർക്കാതെ ഇങ്ങനെ തയ്യാറാക്കാം


തയ്യാറാക്കുന്ന വിധം

  • അര കപ്പ് അവലും ഒന്നര കപ്പ പച്ചരിയും ഒരു രാത്രി വെള്ളത്തിൽ കുതിർത്തെടുക്കാം.
    ഇതിലേയ്ക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും, രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കാം.
  • ഇതിലേയ്ക്ക് അര ടീസ്പൂൺ യീസ്റ്റ് കൂടി ചേർത്തിളക്കി യോജിപ്പിക്കാം. അത് എട്ട് മണിക്കൂറെങ്കിലും അടച്ച് മാറ്റി വയ്ക്കാം.
  • ശേഷം പാലപ്പ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേയ്ക്ക് മാവ് ഒഴിച്ച് വട്ടത്തിൽ ചുഴറ്റി പാലപ്പത്തിൻ്റെ ആകൃതിയിലാക്കിയെടുക്കാം. ഇത് അടച്ചു വയ്ക്കാം.
  • ഇരു വശവും വെന്തതിനു ശേഷം തുറന്ന് പാത്രത്തിലേയ്ക്കു മാറ്റാം.
  • മാവ് കൂടുതൽ സോഫ്റ്റാകുന്നതിന് അവൽ സഹായകരമാണ്.
  • തേങ്ങാവെള്ളവും യീസ്റ്റും മാവ് നന്നായി പുളിക്കുന്നതിനും കട്ടികുറയ്ക്കുന്നതിനും സഹായിക്കും.
  • ബീഫ് കറി, ചിക്കൻ കറി, ഇസ്റ്റ്യൂ എന്നിവയോടൊപ്പം പാലപ്പം കഴിക്കാം.

Read More: ക്രിസ്പിയായി ദോശ ചുട്ടെടുക്കാം ഒട്ടിപ്പിടിക്കാതെ തന്നെ, ഇങ്ങനെ ചെയ്യൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: