/indian-express-malayalam/media/media_files/2026/01/13/crispy-dosa-snack-2026-01-13-12-25-49.jpg)
ദോശ സ്നാക്ക് | സ്ക്രീൻ ഗ്രാബ്: നജീബ് ഇബ്രാഹിം കെ യൂട്യൂബ് ചാനൽ
മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ എന്നും ഒന്നാം സ്ഥാനത്താണ് ദോശ. മിക്കവാറും വീടുകളിൽ രാവിലെ തയ്യാറാക്കുന്ന ദോശയിൽ കുറച്ചെങ്കിലും ബാക്കി വരുന്നത് പതിവാണ്. തണുത്തുപോയ ഈ ദോശകൾ പിന്നീട് കഴിക്കാൻ പലർക്കും താല്പര്യമുണ്ടാകില്ല, പലപ്പോഴും അവ പാഴായിപ്പോകുകയാണ് പതിവ്. എന്നാൽ ഇങ്ങനെ ബാക്കി വരുന്ന ദോശ കൊണ്ട് വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ പറ്റിയ സ്വാദിഷ്ടമായ ഒരു 'കറുമുറു' പലഹാരം തയ്യാറാക്കാം എന്ന് നിങ്ങൾക്കറിയാമോ?
Also Read: കൈ ഉപയോഗിച്ച് നനയ്‌ക്കേണ്ട, പഞ്ഞിപോലുള്ള പുട്ട് കിട്ടാൻ ഇങ്ങനെ ചെയ്യാം
അധികം ചേരുവകളോ അധ്വാനമോ ഇല്ലാതെ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഈ ക്രിസ്പി ദോശ സ്നാക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഭക്ഷണസാധനങ്ങൾ പാഴാക്കാതെ അവയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ റെസിപ്പി. നജീബ് തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഭക്ഷണത്തിൻ്റെ രുചി വർദ്ധിപ്പിക്കാൻ ഇതാ ചില പാചക വിദ്യകൾ
ചേരുവകൾ
- ദോശ
- വെളിച്ചെണ്ണ
- ഉപ്പ്
Also Read: മൈദ വേണ്ട, ഒരു കപ്പ് അരിപ്പൊടിൽ ചുട്ടെടുക്കാം ഹോട്ടൽ സ്റ്റൈൽ റുമാലി റൊട്ടി
തയ്യാറാക്കുന്ന വിധം
- ബാക്കി വന്ന ദോശ ചെറിയ കഷ്ണങ്ങളായി മുറിക്കാം.
- ഇത് തലേ ദിവസും ഫ്രിഡ്ജിൽ സൂക്ഷിക്കാം.
- പിറ്റേ ദിവസം അത് പുറത്തെടുക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് ദോശ കഷ്ണങ്ങൾ ചേർത്തു വറുക്കാം. ഇത് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം. മുകളിലായി കുറച്ച് ഉപ്പും ആവശ്യമെങ്കിൽ അൽപം മുളകുപൊടിയും വിതറി
- ഇളക്കി യോജിപ്പിക്കാം. സോസിനൊപ്പം കഴിച്ചു നോക്കൂ.
Read More: നാവിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റാണ്, റവ കൊണ്ട് ഒരു സ്പെഷ്യൽ സ്നാക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us