scorecardresearch

ഇനി സിംപിളായി വീട്ടിലുണ്ടാക്കാം മൊരിഞ്ഞ മസാല ദോശ, ഈ രഹസ്യക്കൂട്ട് പരീക്ഷിക്കൂ

എരിവും പുളിയും പാകത്തിന് ചേർത്ത ഈ കിടിലൻ മസാലക്കൂട്ടാണ് ദോശയും ജീവൻ. ഇനി ദിവസവും മസാല ദോശ ആസ്വദിച്ചു കഴിക്കാം

എരിവും പുളിയും പാകത്തിന് ചേർത്ത ഈ കിടിലൻ മസാലക്കൂട്ടാണ് ദോശയും ജീവൻ. ഇനി ദിവസവും മസാല ദോശ ആസ്വദിച്ചു കഴിക്കാം

author-image
WebDesk
New Update
Masala Dosa FI

മസാല ദോശ | ചിത്രം: ഫ്രീപിക്

ദോശ പ്രിയർക്ക് ഹോട്ടലിൽ നിന്ന് കിട്ടുന്ന അതേ മൊരിഞ്ഞ മസാല ദോശ വീട്ടിൽ ഉണ്ടാക്കിയെടുക്കുക എന്നത് ഒരു സ്വപ്നമാണ്. ദോശക്കല്ലിൽ മാവ് ഒഴിക്കുമ്പോൾ കിട്ടുന്ന ആ മൊരിഞ്ഞ പാകവും, ഉള്ളിലെ രുചികരമായ ഉരുളക്കിഴങ്ങ് മസാലയും... ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും! സാധാരണ ദോശ ഉണ്ടാക്കുന്നതിനേക്കാൾ അല്പം ശ്രദ്ധ മസാല ദോശയ്ക്ക് ആവശ്യമാണ്. പ്രത്യേകിച്ച്, മാവ് തയ്യാറാക്കുന്നതിലും ദോശ ചുട്ടെടുക്കുന്നതിലും.

Advertisment

Also Read: ഇനി കോയിൻ പൊറോട്ട വീട്ടിൽ തയ്യാറാക്കാം വീശിയടിക്കാതെ തന്നെ

കൃത്യമായ അളവിൽ അരിയും ഉഴുന്നും എടുത്ത് മാവ് ശരിയായി പുളിപ്പിച്ചെടുത്താൽ മാത്രമേ ദോശ നന്നായി മൊരിഞ്ഞ് കിട്ടുകയുള്ളൂ. അതുപോലെ, എരിവും പുളിയും പാകത്തിന് ചേർത്ത ഒരു കിടിലൻ ഉരുളക്കിഴങ്ങ് മസാലയാണ് ഈ ദോശയുടെ ജീവൻ. ഷാൻ ജിയോ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് മസാല ദോശ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത് 

ചേരുവകൾ 

ദോശ മാവിന്

  • പച്ചരി - 3 കപ്പ്
  • ഉഴുന്ന് - 1 കപ്പ്
  • ഉലുവ - 1 ടീസ്പൂൺ
  • വെള്ളം, ഉപ്പ് - ആവശ്യത്തിന്

മസാലയ്ക്ക് (ഉരുളക്കിഴങ്ങ് കറി)

  • ഉരുളക്കിഴങ്ങ് - 3 എണ്ണം (വേവിച്ച് ഉടച്ചത്)
  • സവാള - 1 വലുത് (നേരിയതായി അരിഞ്ഞത്)
  • പച്ചമുളക് - 2 എണ്ണം (നെടുകെ കീറിയത്)
  • ഇഞ്ചി - 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
  • കടുക് - 1 ടീസ്പൂൺ
  • കറിവേപ്പില, മഞ്ഞൾപ്പൊടി, ഉപ്പ്, എണ്ണ - ആവശ്യത്തിന്
Advertisment

Also Read: പഴവും മുട്ടയും വേണ്ട, ഇനി പാൻ കേക്ക് ഇങ്ങനെ തയ്യാറാക്കി നോക്കൂ

തയ്യാറാക്കുന്ന വിധം

മാവ് തയ്യാറാക്കൽ

  • പച്ചരി, ഉഴുന്ന്, ഉലുവ എന്നിവ 8 മണിക്കൂർ വെള്ളത്തിൽ കുതിർക്കാം.
    ഇവ ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കാം. ആദ്യം ഉഴുന്ന് വേണം അരച്ചെടുക്കാൻ.
  • അരച്ച മാവിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത്, 8-10 മണിക്കൂർ പുളിക്കാൻ വെക്കാം.

മസാല തയ്യാറാക്കൽ

  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം. കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ അതിൽ ചേർത്തു വഴറ്റാം.
  • ഇതിലേക്ക് സവാള അരിഞ്ഞതു ചേർത്ത് വെന്തുവരുമ്പോൾ മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കാം.
  • വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.

Also Read: ഇനി ദിവസവും പ്രോട്ടീൻ സമ്പന്നമായ ദോശ കഴിക്കാം, ഇതൊരു കഷ്ണം ചേർത്ത് മാവ് തയ്യാറാക്കൂ

മസാല ദോശ തയ്യാറാക്കൽ

  • ദോശക്കല്ല് നന്നായി ചൂടാക്കി അല്പം എണ്ണ പുരട്ടാം.
  • ചൂടായ കല്ലിലേക്ക് ഒരു തവി മാവൊഴിച്ച്, വൃത്താകൃതിയിൽ കട്ടി കുറച്ച് പരത്താം.
  • ചുറ്റും അല്പം എണ്ണ തൂവി, ദോശ മൊരിയുമ്പോൾ മസാല നടുവിൽ വെക്കാം. ശേഷം ദോശ മടക്കി ചൂടോടെ വിളമ്പാം
  • ഇത് തേങ്ങാ ചട്ണിയും സാമ്പാറും ചേർത്ത് കഴിക്കാം.

Read More: അരിയും ഉഴുന്നും വേണ്ട, പഞ്ഞിപോലുള്ള ദോശ തയ്യാറാക്കാൻ ഈ മാവ് മതി

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: