scorecardresearch

മുട്ടയും തേങ്ങാപ്പാലും വേണ്ട, കറുമുറു കഴിക്കാൻ അച്ചപ്പം ഇങ്ങനെ തയ്യാറാക്കാം

ഇനി അത് കടയിൽ നിന്നും വാങ്ങുന്നതിനു പകരം അച്ചപ്പം വീട്ടിൽ തന്നെ തയ്യാറാക്കാം സിംപിളായി

ഇനി അത് കടയിൽ നിന്നും വാങ്ങുന്നതിനു പകരം അച്ചപ്പം വീട്ടിൽ തന്നെ തയ്യാറാക്കാം സിംപിളായി

author-image
WebDesk
New Update
Achappam FI

അച്ചപ്പം

കേരളീയരുടെ സൽക്കാര വേളകളിലെ താരവും, ഓരോ ചായ സന്ധ്യകളുടെയും അവിഭാജ്യ ഘടകവുമാണ് അച്ചപ്പം. അരിപ്പൊടി, തേങ്ങാപ്പാൽ, മുട്ട, പഞ്ചസാര എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. എണ്ണയിൽ മൊരിഞ്ഞു വരുന്ന ഈ പലഹാരം രുചിയുടെയും കാഴ്ചയുടെയും വിരുന്നാണ്. ക്രിസ്മസ്, ഓണം, വിഷു തുടങ്ങിയ ആഘോഷ വേളകളിൽ മാത്രമല്ല, സാധാരണ ദിവസങ്ങളിലും മലയാളികളുടെ അടുക്കളയിൽ ഇതിന് വലിയ സ്ഥാനമുണ്ട്.

Advertisment

Also Read: 5 മിനിറ്റിൽ സിംപിളായൊരു ബ്രേക്ക്ഫാസ്റ്റ്, ഇത് ഒരു തവണ​ ട്രൈ ചെയ്യൂ

പ്രത്യേക അച്ചിൽ (മോൾഡ്) ഉണ്ടാക്കിയെടുക്കുന്നതുകൊണ്ടാണ് ഇതിന് അച്ചപ്പം എന്ന പേര് ലഭിച്ചത്. പൂക്കളുടെയും വൃത്തങ്ങളുടെയും ഭംഗിയുള്ള രൂപത്തിൽ കിട്ടുന്ന അച്ചപ്പം കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്. മുട്ട ചേർത്താണ് സാധാരണ അച്ചപ്പത്തിന് മാവ് തയ്യാറാക്കുന്നത്. എന്നാൽ മുട്ട കഴിക്കാത്തവരും നമ്മുക്കിടിയിൽ ഉണ്ട്, അവർക്കു വേണ്ട മുട്ടയോ തേങ്ങാപ്പാലോ ചേർക്കാതെ ക്രിസ്പിയായി എങ്ങനെ അച്ചപ്പം വറുക്കാം എന്ന് ജെസ് പരിചയപ്പെടുത്തി തരുന്നു.

Also Read: മൈദയോ മുട്ടയോ വേണ്ട, ഏവരേയും കൊതിപ്പിക്കും പൈനാപ്പിൾ കേക്ക് ഇനി ഓവനില്ലാതെ സിംപിളായി തയ്യാറാക്കാം

ചേരുവകള്‍

  • അരിപ്പൊടി - 1 കപ്പ്
  • പഞ്ചസാര - 3-4 ടേബിള്‍സ്പൂണ്‍
  • കറുത്ത എള്ള് - 1 ടേബിള്‍സ്പൂണ്‍
  • മൈദപ്പൊടി - 2 ടേബിള്‍സ്പൂണ്‍
  • ഉപ്പ്- 1 നുള്ള്
  • പാല്‍- 1 & 1/4 കപ്പ്

Also Read: ഇതുപോലെ ഇഡ്ഡലി ഉണ്ടാക്കിയാൽ ഇനി ആരും ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ മടി കാണിക്കില്ല

തയ്യാറാക്കുന്ന വിധം

  • ഒരു കപ്പ് അരിപ്പൊടിയിലേയ്ക്ക് നാല് ടേബിൾസ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്തിളക്കാം. ഇത് മിക്സിയിൽ ചേർത്ത് പൊടിക്കാം.
  • അതിലേയ്ക്ക് ഒന്നേകാൽ കപ്പ് പാൽ ഒഴിച്ചിളക്കി യോജിപ്പിക്കാം.
  • നന്നായി ഇളക്കി മാവ് അയഞ്ഞ പരുവത്തിലാക്കാം.
  • ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ എള്ള് ചേർക്കാം.
  • അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
  • വെളിച്ചെണ്ണ ചൂടായി കളിയുമ്പോൾ തീ കുറച്ചു വയ്ക്കാം. അച്ചപ്പത്തിൻ്റെ അച്ച് മാവിൽ മുക്കി വീണ്ടും എണ്ണയിൽ മുക്കി വറുത്തെടുക്കാം.
  • ഇത് ചൂടോടെ കഴിക്കാം, ബാക്കി വന്നത് അടച്ചുറപ്പുള്ള വായുസഞ്ചാസരമില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം. 

Read More: ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാം, രാവിലെ ഇത് കഴിച്ച് ദിവസം തുടങ്ങൂ

Food Recipe Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: